“നീ കഴിഞ്ഞിട്ടല്ലേ ഉള്ളൂ മോളെ എനിക്ക് വേറെ ആരും ..”
അവളുടെ തലയിൽ തഴുകി കൊണ്ട് ഞാൻ പറഞ്ഞു .. അവൾ എന്നെ ഒന്ന് കൂടെ വലിഞ്ഞു മുറുക്കി ..
.
“മതി സെന്റി അടിച്ചത് .. അമ്മ നല്ല ചൂട് ഇഡ്ഡലിയും സാമ്പാറും ഒക്കെ ഉണ്ടാക്കിണ്ട് .. മ്മക്ക് ആദ്യം അത് ഫിനിഷ് ചെയ്യാം .. വാ ..”
അതും പറഞ്ഞു അവളെയും കൊണ്ട് ഞാൻ താഴേക്ക് ചെന്നു ..
ടേബിളിൽ എല്ലാം എടുത്ത് വച്ചു കൊണ്ടിരിക്കുകയായിരുന്നു അമ്മയും ചെറിയമ്മയും അമ്മമ്മയും ..
“അഹ് .. വന്നോ .. ഇരിക്ക് .. മോളേ നീ പോയി അമ്മച്ചനെ വിളിച്ച് വാ ..”
ഞങ്ങളെ കണ്ട് അമ്മമ്മ പറഞ്ഞു ..
ഉമ പോയി അമ്മച്ചനെ വിളിച്ച് കൊണ്ട് വന്നു .. ഞാൻ കൈ കഴുകി വേഗം ഇരുന്നു ..
.
ഫൂഡിങ്ങിന്റെ ഇടയിൽ ചെറിയമ്മ എന്നെ ഇടംകണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടിരുന്നു , ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല ..
അങ്ങനെ ആ കലാപരുപാടിക്ക് ശേഷം ഞാൻ ഉമ്മറത്ത് ചാരു പടിയിൽ ഇരുന്ന് ഫോണ് തൊണ്ടാൻ തുടങ്ങി .. ഉമ എന്റെ സൈഡിൽ ഇരുന്ന് അവളുടെ ഫോണ് തോണ്ടുന്നുണ്ട് .. അമ്മച്ചൻ മുറ്റത്ത് പണിക്കാർക്ക് ഓരോ നിർദേശങ്ങള് കൊടുക്കുന്നുണ്ട് ..
കുറച്ച് നേരത്തിന് ശേഷം ..
“അഹ് , നീ ഇത് വരെ റെഡി ആയില്ലേ .. “
മിഥു ആണ് .. അവൻ വന്നത് ഞാൻ കണ്ടില്ല ..
“അഹ് .. നീ വന്നോ .. അതിന് ഇഷ്ടംപോലെ സമയം ഉണ്ടല്ലോ , മെല്ലെ പോയാൽ പോരേ .”
“മോനേ .. സമയം ഇപ്പോ എത്ര ആയിന്ന മോന്റെ വിചാരം ..”
അവൻ അത് പറഞ്ഞപ്പോൾ ഞാൻ ഫോണിൽ സമയം നോക്കി ..
“എഹ് .. 9:45 ഓ .. ഇതിനിടെ ഇത്രേ ആയോ ..?” “അഹ് ..”
“ജസ്റ്റ് എ മിനിറ്റ് മോനേ .. നീ ഇരി .. ഞാൻ ഇപ്പോ മാറ്റി വരാം ..”