എന്ന് കൈ കൊണ്ട് കാണിച്ചു ചവിട്ടി തുള്ളി മുകളിലേക്ക് പോയി ..
“നീ എപ്പോഴാട പോകുന്നേ ..?”
എന്റെ കയ്യിൽ ചായ തന്ന് അമ്മ ചോദിച്ചു ..
“ഒരു പത്ത് മണി ആകുമ്പോ ഇറങ്ങാം എന്ന് വിചാരിക്കുന്നു .. “
“നീ അത് അമലയെ വിളിച്ച് പറഞ്ഞോ ..” “സസ് .. മറന്നു ..”
നെറ്റിയിൽ കൈ കൊണ്ട് അടിച്ച് ഞാൻ മുകളിലേക്ക് പോകാൻ വേണ്ടി സോഫയിൽ നിന്ന് എഴുന്നേറ്റു ..
“അല്ലേല് ഇപ്പോ അങ്ങോട്ട് പോകണ്ട .. അത് ആരോഗ്യത്തിന്ന് ഹാനികരം ആണ് .. അവൾ കുളിച്ചു വന്നിട്ട് അങ്ങോട്ട് പോകാം .”
തിരിച്ചു സോഫയിൽ തന്നെ ഇരുന്ന് ഞാൻ മുകളിൽ എന്റെ മുറിയിലേക്ക് നോക്കി പറഞ്ഞു
അമ്മ എന്നെ ഒന്ന് പുച്ഛത്തോടെ നോക്കി .. ഞാൻ അതിന്ന് പല്ലിളിച്ചു കാണിച്ചു കൊടുത്തു ..
അതിനിടെ ചെറിയമ്മ അവിടെ ഒക്കെ ചുറ്റിപറ്റി നിൽകുന്നത് ഞാൻ കണ്ടു ..
ചായ കുടിച്ചു കഴിഞ്ഞ് എഴുന്നേറ്റ എന്റെ അടുത്തേക്ക് ഗ്ലാസ്സ് വാങ്ങാന് എന്നോണം വന്ന ചെറിയമ്മയെ ഞാൻ പാടെ അവഗണിച്ച് ഗ്ലാസ്സും ആയി ആടുക്കളയിലേക്ക് പോയി ..
“ഇന്ന് എന്താ .. ഇഡ്ഡലി ആണോ ..?”
തിരിഞ്ഞ് നിന്ന് അടുപ്പത്ത് പണിഞ്ഞ് കൊണ്ടിരിക്കുന്ന അമ്മയുടെ പുറത്ത് കൂടെ കയ്യിട്ട് ഞാൻ ചോദിച്ചു ..
“അപ്പോ സാമ്പാറും , ചമ്മന്തിയും ഉണ്ടാവും .. ഇല്ലേ ?”
“അതൊക്കെ ഉണ്ട് .. സാറിപ്പോ പോയേ , റെഡി ആകുമ്പോ വിളിക്കാം .. ഇല്ലേല് ഇതെല്ലാം മറിഞ്ഞ് വീണ് ആവിയല് പോലെ ആവും ..”
എന്നെ അടുകളയിൽ നിന്ന് അമ്മ ഉന്തി തള്ളി പറഞ്ഞയച്ചു ..
തിരികെ ഹാളില് വന്നിരുന്നു .. സമയം നോക്കിയപ്പോൾ 8:30 ആയിരിക്കുന്നു ..
ഞാൻ വേഗം റൂമിലേക്ക് പോയി , ബാത്ത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേൾക്കം .. ഉമ കുളിക്കുകയാണെന്ന് മനസില്ലായി , ഞാൻ ഫോണ് എടുത്ത് ലാസ്റ്റ് കോള് ചെയ്ത നംബറിൽ തിരിച്ചു വിളിച്ചു ..