.
റൂമിലെത്തി ദേഹം മൊത്തം ഒന്നുകൂടെ തുടച്ചു ഞാൻ വേഷം മാറി .. .
‘താടി ഉള്ളത് കൊണ്ട് അറിയാൻ പറ്റില്ല .. ഉഫ്ഫ് എന്നാലും ഒടുകത്തെ അടി ആയി പോയി .’
കണ്ണാടിയില് അടി കിട്ടിയ ഭാഗം നോക്കികൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു ..
കണ്ണാടിയുടെ സൈഡിൽ കൂടെ ഉമയെ കണ്ടു ഞാൻ തിരിഞ്ഞ് നോക്കി ..
അവൾ ഒരു നൈറ്റ് ഡ്രസ് ഇട്ട് ചന്തിയും പൊക്കി കമഴ്ന്ന് കിടക്കുകയായിരുന്നു ..
പതുക്കെ നടന്ന അവളുടെ അടുത്തെത്തി ചന്തിയില് അവളുടെ പാന്റിൻടെ പുറത്തുകൂടെ നല്ല ഒരു കടി വച്ച് കൊടുത്തു ..
“അയ്യോ “ ന്ന് നിലവിളിച്ചു അവൾ ചാടി എഴുന്നേറ്റു ..
“എടാ ദുഷ്ട .. എന്നെ ഒന്ന് ഉറങ്ങാനും സമ്മതികൂലെ നീ ..”
ഞാൻ അവളെ നോക്കി മുഖം കൊണ്ട് കൊക്രി കാണിച്ചു ..
“നിന്നെ ഞാൻ ഇന്ന് കൊല്ലുമെട .. “
അവൾ ഒരു തലയേണ എടുത്ത് എന്നെ തല്ലാൻ വന്നു ..
ഞാൻ ഓടി , അവൾ എന്റെ പിന്നാലെ .. ആദ്യം റൂം മുഴുവൻ ഓടിച്ചു , അത് കഴിഞ്ഞ് സ്റ്റെപ്പ് ഇറങ്ങി താഴെ ഹാൾ , അടുക്കള , ഉമ്മറം .. അവസാനം ഓടി , ഓടി അവൾ തളര്ന്നു ഹാളിലെ സോഫയിൽ ഇരുന്നു .. ഞാൻ അവളിൽ നിന്ന് കുറച്ച് വിട്ട് അതേ സോഫയിൽ ഇരുന്നു ..
“അഹ് .. നിയും എഴുന്നേറ്റൊ .. നിനക്ക് ചായ എടുക്കട്ടെ ..”
ഉമയെ കണ്ട് എനിക്ക് ചായ കൊണ്ട് വന്ന അമ്മ ചോദിച്ചു ..
“വേണ്ട ഞാൻ പല്ല് തെച്ചില്ല ..”
“നീ രാവിലെ എഴുന്നേറ്റ് പല്ലും കൂടെ തേക്കാതെ ഓടി കളിക്ക .. പൊയ് പല്ല് തേച്ച് വാടി ..”
അമ്മ അവളെ ചീത്ത പറഞ്ഞ് പറഞ്ഞയച്ചു ..
അവൾ അമ്മയെ നോക്കി മുഖം കൊണ്ട് ഗോഷ്ടി കാണിച്ച് എന്നെ നോക്കി ‘നിനക്ക് ഞാൻ വച്ചിട്ടുണ്ടെട’