പെട്ടെന്ന് ഒന്ന് ഞെട്ടി ചെറിയമ്മ എന്നെ തള്ളി മാറ്റി പടികെട്ടിലേക്ക് നീന്തി .. എന്താ സംഭവം എന്ന് അറിയാതെ ഞാൻ ചെറിയമ്മയെ കണ്ണ്മിഴിച്ചു നോക്കി ..
പടികെട്ടിൽ ഇരുന്ന സോപ്പ് എടുത്ത് മേല് മുഴുവൻ തേച്ച് ചെറിയമ്മ പെട്ടെന്ന് ഒരു കാക്ക കുളിയും കുളിച്ചു തോർത്തി തിരിച്ചു പോകാൻ ആരംഭിച്ചു .. ഇതെല്ലാം ഒരു 5 മിനിറ്റ് കൊണ്ട് കഴിഞ്ഞിരുന്നു ..
ഇത്രയും നേരം ചെറിയമ്മ എന്നെ നോക്കിയത് പോലും ഇല്ല ..
ഞാൻ വേഗം കുളകരയിലേക്ക് നീന്തി പോകാൻ ഒരുങ്ങിയ ചെറിയമ്മയുടെ മുൻപിൽ കയറി നിന്നു ..
“എന്താ .. ചെറിയമ്മേ .. എന്ത് പറ്റി ..”
“മാറി നിൽക്ക് യദു .. എനിക്ക് പോണം ..”
ചെറിയമ്മ ദേഷ്യം കലർന്ന സ്വരത്തില് പറഞ്ഞു ..
എന്നെ കടന്ന് പോകാൻ തുടങ്ങിയ ചെറിയമ്മയുടെ കയ്യിൽ ഞാൻ പിടിച്ചു ..
പഠോ ..
എന്റെ ചെവിക്കല്ല് നോക്കി ചെറിയമ്മ ഒന്ന് തന്നു ..
കുറച്ചു നേരത്തേക്ക് എനിക്ക് ഒന്നും കാണാനും കേൾക്കാനും കഴിഞ്ഞില്ല ..
തല ഒന്ന് ഇളക്കി സ്വബോധത്തിലേക്ക് വന്നപ്പോള് ചെറിയമ്മ അവിടെ ഇല്ലായിരുന്നു ..
അടികൊണ്ട് ഭാഗത്ത് ഒരു തരം തരിപ്പായിരുന്നു ..
ദേഷ്യവും സങ്കടവും എല്ലാം കൂടെ എന്റെ കണ്ണ് നിറഞ്ഞു ..
ഞാൻ വേഗം കുളത്തിലേക്ക് തന്നെ ചാടി മുങ്ങാൻകുഴി ഇട്ട് എന്റെ കണ്ണുനീര് കുളത്തിൽ ഒഴുക്കി കളഞ്ഞു ..
.
മൈൻഡ് സെറ്റാക്കാൻ വേണ്ടി കുറെ നേരം ഞാൻ വെള്ളത്തിൽ വെറുതെ മാനം നോക്കി കിടന്നു ..
“അഹ് .. നീ ഇവിടെ ഉണ്ടായിരുന്നോ .. എന്തേ ഇന്ന് നേരത്തെ എഴുന്നേറ്റു ..?”
കുളിക്കാനായി വന്ന അമ്മ എന്നെ കണ്ട് ചോദിച്ചു ..
“അഹ് .. കുറച്ച് ദിവസം ആയില്ലേ ഒന്ന് വർക്ക് ഔട്ട് ചെയ്തിട്ട് .. അത്കൊണ്ട് ഇന്ന് തൊട്ട് തോടങ്ങാം എന്ന് വച്ചു ..”
“അഹ് .. നന്നായി .. “
ഞാൻ കുളത്തിൽ നിന്ന് കയറി തല തോർത്തി ..