അലക്സ് ….. ഇല്ലെടോ യെനിക്ക്ക് അങ്ങിനെ ഒരു ഓർമയില്ല …… ഞാൻ ഇപ്പോഴും വിചാരിക്കുന്നു അതെന്റേതാണെന്ന് എനിക്കിപ്പോൾ മനസ്സമാധാനം ഇല്ലാ …… ഉറക്കം ഇല്ല …… ആഹാരം പോലും കഴിക്കാൻ തോന്നുന്നില്ല …….. അവളുടെ സ്വഭാവം വച്ച് അവൾ അടുക്കുന്ന കോളും കാണുന്നില്ല ……. ഇനി അത് എന്റെ അല്ലെങ്കിൽ പോലും ഞാൻ അവളെ ഭാര്യയായി സ്വീകരിക്കാൻ തയ്യാറാണ് …….. എപ്പോഴോ അവളെ ഇഷ്ടപ്പെട്ടുപോയി …….. അവൾ അടുത്തുണ്ടായിരുന്നപ്പോൾ അവളുടെ വിലയറിയാൻ പറ്റിയില്ല …… അവൾ ഒരിക്കലും ഇനി എന്നോടൊപ്പം ഉണ്ടാകുമെന്ന് എനിക്ക് പ്രേതീക്ഷയും ഇല്ല …….
(അലക്സ് വീണ്ടും മദ്യമെടുത്ത് വെള്ളംപോലും ഒഴിക്കാതെ വായിലേക്ക് കമിഴ്ത്തി …… )
എമിലി ……. ഞങ്ങൾ ഒന്ന് സംസാരിച്ചു നോക്കട്ടെ ?
അലക്സ് …… അങ്ങനെ കേൾക്കാൻ അവൾ ഇഷ്ടപ്പെടില്ല ……
ആയിഷ ……. എത്രെയെന്ന് വച്ചാ ഇങ്ങനെ കുടിച്ചു ടെൻഷൻ മാറ്റുന്നത് ……..
അവർ റൂമിലേക്ക് പോയി അവിടെ ചെന്ന് അന്നയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു …….
ആയിഷ …… അന്ന കുഞ്ഞ് അലെക്സിന്റേതാണോ ?
അന്ന ….. അല്ല …….
ആയിഷ ……..ആ കുഞ്ഞ് അവന്റേതല്ലെങ്കിലും അവൻ നിന്നെ സ്വീകരിക്കാൻ തയ്യാറാണ് ……..
അന്ന ….. എന്തിന് ? വല്ലവന്റെയും ഭാര്യയെ അലക്സ് ചുമക്കണം ?
ആയിഷ ……. ഇവിടിപ്പോ അലക്സ് കുടിച്ചു ചത്തുകൊണ്ടിരിക്കുകയാണ് …….. പ്ലീസ് എന്തെങ്കിലും ഒന്ന് ചെയ്യ് ……. കണ്ടിട്ട് തന്നെ ഞങ്ങൾക്ക് വിഷമം തോന്നുന്നു ……. പ്ലീസ് …. പറയുന്നതൊന്ന് കേൾക്ക് ……. എന്തെങ്കിലും ചെയ്തില്ലെങ്കിൽ അലക്സ് അതിനകത്ത് കിടന്ന് ചത്താൽ പോലും ആരും അറിയില്ല …… കള്ളിന്റെ പുറത്ത് വല്ല കടുംകൈയും കാണിച്ചാൽ ///???? ഇപ്പോൾ ഞങ്ങളുടെ റൂമിലേക്കൊന്നും വരാറില്ല …… ഇക്കയുമായി ഇപ്പോൾ കമ്പനിയുമില്ല ……. ഓഫീസിൽ നിന്നും വന്നാൽ നേരെ റൂമിൽ കേറി കുടി തുടങ്ങും …… കുടിയെന്ന് വച്ചാൽ വെള്ളം പോലും ഒഴിക്കാതെയുള്ള കുടി ……. അത്രയ്ക്ക് വിഷമം കാണും അലക്സിന് …….. പിന്നെ ഞാൻ ഒരു കാര്യം പറയാം അന്ന വന്നതിനു ശേഷമാണ് അലക്സിന് ഇങ്ങനെയൊക്കെ പ്രേശ്നങ്ങൾ ഉണ്ടാകുന്നത് …….. അയാളുടെ ജീവിതം എങ്ങനെയോ ആയിരുന്നുകൊള്ളട്ടെ ……. ഇതുപോലൊരു ദുരന്തം ഞങ്ങൾക്ക് കാണേണ്ടി വരില്ലായിരുന്നു ……. അന്ന വന്നില്ലായിരുന്നെങ്കിൽ അലക്സ് ഇപ്പോഴും സന്തോഷത്തോടെ ജീവിച്ചേനേ ? എന്തിനു വേണ്ടിയായിരുന്നു ഇതെല്ലം …… സന്തോഷത്തോടെ ജീവിച്ചിരുന്ന ഒര് മനുഷ്യനെ ഈ കോലത്തിൽ ആക്കിയപ്പോൾ നിനക്ക് എന്ത് കിട്ടി ? ……. നീ വന്നു കയറി അന്ന് തുടങ്ങിയതാ ആ മനുഷ്യന്റെ കഷ്ടകാലം …… നിനക്ക് തൃപ്തി ആയല്ലോ ….. നീ എവിടെ ആയാലും സന്തോഷമായിരിക്ക് ……… ഞങ്ങൾക്ക് ഉറപ്പുണ്ട് ആ കുഞ്ഞ് അലെക്സിന്റേതാണെന്ന് …… കാരണം നീ ഇവിടെ വന്നതിനു ശേഷം അലക്സിന് ഒപ്പമല്ലാതെ പുറത്തു പോയിട്ടില്ല ……. ഞാനും ഉറപ്പിച്ചു പറയുന്നു ഈ കുഞ്ഞ് അലക്സിന്റേതാണെന്ന് …….