അന്ന ….. സുൽഫിക്കാ എന്നെ ഒന്ന് മെട്രോ വരെ ട്രോപ് ചെയ്യാമോ ?
സുൽഫി ……. യെന്ത അന്ന ഈ പറയുന്നത് …….. നീ ഞങ്ങളെ കളിയാക്കുകയാണോ ? അന്ന നീ സീരിയസ് ആണോ ?
അന്ന ……. ഇല്ല സത്യമാണ് ….. ഇല്ലെങ്കിൽ ഞാൻ ഇവിടുന്ന് പോകേണ്ട കാര്യമെന്ത് …….. ഞാൻ ഈ ഉപദ്രവിച്ചതിന് എന്നോട് ക്ഷമിക്കണം …… ഇഷ്ടം ഉണ്ട് ഇപ്പോഴും എപ്പോയും …….. കെട്ടി സെറ്റിൽ ആകുന്നതിന് മുൻപേ മാക്സിമം എൻജോയ് ചെയ്യണം …….. എന്തായാലും എന്നെ അലക്സിന് വേണ്ടായിരുന്നല്ലോ ? …….
ഇനി എന്റെ റോൾ ഇവിടെ ആവശ്യമില്ല …… ഞാൻ വന്നതിനു ശേഷം അലക്സ് ചിരിച്ചു കണ്ടിട്ടില്ല …….. ഇനിയുള്ള ദിവസങ്ങളിൽ ആ പഴയ പുഞ്ചിരി ഈ മുഖത്ത് എനിക്ക് കാണണം …… ഓഫീസിൽ എല്ലാവരെയും ഞാൻ വിളിച്ചു സത്യം പറഞ്ഞിട്ടുണ്ട് അതുകൊണ്ട് ഓഫീസിൽ പോകാൻ ചമ്മലൊന്നും വേണ്ട …… ഞാനും ഉണ്ടാകും അവിടെ …….. അലക്സിന്റെ ചിരിക്കുന്ന ആ മുഖം വീണ്ടും കാണാൻ …… എന്നോട് ഇനി അവിടെ ദേഷ്യം ഒന്നും ഇല്ലാതെ പെരുമാറണം കേട്ടോ ……. ഇനി ഈ വിളറിയ മുഖം ഞാൻ ഒരിക്കലും കാണരുത് …… ലില്ലിയെ ഞാൻ വിളിക്കണോ ?
അലക്സ് അന്നയുടെ മുഖത്തേക്ക് നോക്കി …… അന്ന ചിരിച്ചുകൊണ്ട് അവനെ രണ്ടു കണ്ണും അടച്ചു കാണിച്ചു …… ഇനി എന്നോട് ദേഷ്യവും വേണ്ട ……. ഇനി നല്ല കുട്ടിയായിട്ട് ഹാപ്പിയായിരിക്ക് …….. അവന്റെ മുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു ……..
അന്ന എഴുന്നേറ്റു ……. സുൽഫിക്കാ പോകാം …… സുൽഫി അവളോടൊപ്പം ലിഫ്റ്റിലേക്ക് നടന്നു അലക്സ് അവിടെ തന്നെ ഇരുന്നു ……. പിള്ളേര് അവരോടൊപ്പം പുറത്തേക്കിറങ്ങി ………. അന്നയുടെ കണ്ണുകൾ നിറയുന്നത് പിള്ളേരും സുല്ഫിയും നോക്കി നിന്നു …….. അലക്സ് അവിടെയിരുന്നു ബോട്ടിൽ കാലിയാക്കി …….. അവൻ ആടി ആടി റൂമിലേക്ക് പോയി
അവളെ കൊണ്ടാക്കി സുൽഫി തിരിച്ചെത്തി ……… സുൽഫി സെറ്റിയിൽ വന്നിരുന്നു ……..