ദി ടൈം 2 [Fang leng]

Posted by

സാം :ഹേയ് ഞാനൊന്നുമില്ല

റിയ :എങ്കിൽ ക്ലാസ്സിലേക്ക് പോകാൻ നോക്ക്

ഇത്രയും പറഞ്ഞു റിയ മുൻപോട്ട് നടന്നു

“അളിയാ ” പെട്ടെന്നാണ് സാം പുറകിൽ നിന്ന് ആ വിളികേട്ടത് സാം പതിയെ തിരിഞ്ഞു

“ദൈവമേ ഈ നാറിയോ ”

അത് ജൂണോ ആയിരുന്നു

“അളിയാ നീ എന്തൊക്കെയാ ഈ കാണിച്ചു കൂട്ടുന്നത് ”

സാം :എന്ത് കാണിച്ചു കൂട്ടിയെന്നാ

ജൂണോ :എന്ത് കാണിച്ചെന്ന് നിനക്കറിയില്ലേ രാവിലെ തന്നെ ആ രാഹുലിനോട്‌ ഉടക്കി പിന്നെ ക്ലാസ്സിൽ നിന്ന് ഇറങ്ങിപോയി എന്റെ അളിയന് ഇതെന്താ പറ്റിയത്

സാം :നിന്റെ ഈ അളിയാ വിളി ആദ്യം നീ നിർത്ത്

ജൂണോ :അതെന്താടാ ഞാൻ നിന്നെ പണ്ടേ ഇങ്ങനെയല്ലേ വിളിക്കുന്നെ

സാം :അപ്പോഴൊന്നും നിന്റെ ഉദ്ദേശം എനിക്ക് അറിയില്ലായിരുന്നല്ലോ

ജൂണോ :നീ എന്താടാ ഇങ്ങനെ പിച്ചും പേയും പറയുന്നത്

സാം :ഹേയ് ഒന്നുമില്ല അല്ല ക്ലാസ്സ്‌ കഴിഞ്ഞോ

ജൂണോ :ഇന്റർവെല്ലാടാ വാ നമുക്ക് ആ രാഹുൽ കാണാത്ത എങ്ങോട്ടെങ്കിലും മാറിനിൽക്കാം അവൻ നിന്നെ തിരക്കി നടക്കുന്നുണ്ട്

സാം :തിരക്കട്ടെ അവൻ എന്നെ ഒരു ചുക്കും ചെയ്യില്ല

ജൂണോ :നിനക്ക് എന്താടാ പറ്റിയത് രാഹുൽ എന്ന് കേൾക്കുമ്പോൾ നിക്കറിൽ മുള്ളുന്ന എന്റെ അളിയൻ തന്നെയാണോ ഇത്

സാം :നിന്റെ ഊഹം ശരിയാ ഞാൻ പഴയ സാമല്ല

ജൂണോ :എന്ത് കോപ്പെങ്കിലും ആകട്ടെ നീ വാ നമുക്ക് താഴേക്കു പോകാം

ജൂണോ വേഗം സാമിനേയും കൊണ്ട് താഴേക്കു നടന്നു

ജൂണോ :ടാ നീ ആ രാഹുലിനോട് ഉടക്കിയതിൽ കാര്യമുണ്ട് നിന്നെ അവൻ അത്രക്ക് ദ്രോഹിച്ചിട്ടുണ്ട് പക്ഷെ നീ എന്തിനാ ആ താന്തോന്നി പെണ്ണിന് വേണ്ടി സാറിനോട് ദേഷ്യപ്പെട്ടത്

സാം :റിയ താന്തോന്നിയൊന്നുമല്ല

ജൂണോ :ഹോ മനസ്സിലായി പ്രേമം ആണല്ലേ

സാം :ആണെങ്കിൽ എന്താ

ജൂണോ :നിനക്കെന്താടാ വട്ടാണോ വേറേ ആരെയും കിട്ടിയില്ലേ അവൾ സൈക്കോയടാ നല്ല അസൽ സൈക്കോ

സാം :ഒന്ന് പോടാ നിന്നോട് ആരെങ്കിലും ചോദിച്ചോ

ജൂണോ :ഇല്ല നിനക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ട് ഒരു പെണ്ണിന്റെയും മുഖത്ത്‌ നോക്കാത്ത എന്റെ അളിയന് പ്രേമം അതും ആ റിയയോട് ഞാൻ അനുവദിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *