റിയ :ഈ പൊട്ടൻ..
റിയ ദേഷ്യത്തോടെ ക്ലാസ്സിലേക്ക് കയറി പിന്നാലെ സാമും പെട്ടന്നാണ് സാമിന് മുൻപിൽ രാഹുലും കൂട്ടരും വന്ന് നിന്നത്
രാഹുൽ :ടാ നോക്കിയേടാ നമ്മുടെ സോഡാ കുപ്പി വന്നു
സാം :(പണ്ടാരം ഇവന്റെ കാര്യം ഇതിനിടക്ക് ഞാൻ വിട്ടു പോയല്ലോ )
രാഹുൽ :മോനേ ആ അസ്സൈൻ മെന്റ് ഇങ്ങെടുക്ക്
സാം :ഏത് അസ്സൈൻമെന്റ്
രാഹുൽ :മോനേ കൂടുതൽ കളിക്കല്ലേ ഇന്നലെ കിട്ടിയത് മറന്നിട്ടില്ലല്ലോ മര്യാദക്ക് അസൈൻമെന്റ് ഇങ്ങേടുത്തോ
സാം :നിനക്ക് അസ്സൈൻമെന്റ് എഴുതിതരാൻ ഞാൻ ആരാടാ നിന്റെ തന്തയോ മാറി നിക്കെടാ കോപ്പേ
സാം അലറി അത് കണ്ട് ക്ലാസ്സ് ഒന്നടങ്കം സാമിനെ നോക്കി
രാഹുൽ :ടാ മൈരേ നിനക്ക് ഇത്രയും ധൈര്യമോ
ഇത്രയും പറഞ്ഞു രാഹുൽ സാമിന്റെ കുത്തിന് പിടിച്ചു പെട്ടെന്നാണ് സാർ ക്ലാസ്സിലേ ക്ക് കയറി വന്നത് പെട്ടന്ന് തന്നെ രാഹുൽ സാമിന്റെ ദേഹത്ത് നിന്ന് കയ്യെടുത്തു
രാഹുൽ :നിന്നെ ഞാൻ എടുത്തോളാം
ഇത്രയും പറഞ്ഞു രാഹുൽ തന്റെ ബെഞ്ചിൽ ചെന്നിരുന്നു സാമും പതിയെ തന്റെ സ്ഥലത്ത് ചെന്നിരുന്നു ശേഷം പതിയെ റിയയെ തിരിഞ്ഞു നോക്കി അത് കണ്ട റിയ വേഗം തന്നെ കയ്യിലിരുന്ന പേന സാമിന് നേരെ വോങ്ങി ഇത് കണ്ട് സാം പതിയെ മുൻപോട്ട് തിരിഞ്ഞിരുന്നു സാർ പതിയെ ക്ലാസ്സ് എടുത്ത് തുടങ്ങി
അൽപസമയത്തിന് ശേഷം
സാർ :അപ്പോൾ അതാണ് നമ്മുടെ സോളാർ സിസ്റ്റം റിയാ.. താൻ അവിടെ എന്താ ചെയ്യുന്നേ പറയ് ഞാൻ ഇപ്പോൾ എന്താ പറഞ്ഞത്
റിയ :ഞാൻ കേട്ടില്ല
സാർ :കേട്ടില്ല അല്ലേ നീയൊക്കെ പഠിക്കാൻ തന്നെയാണോ ഇങ്ങോട്ട് എഴുന്നള്ളുന്നത് ഗെറ്റ് ഔട്ട് റിയ എന്റെ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകാൻ
റിയ :താങ്ക്സ് സാർ
ഇത്രയും പറഞ്ഞു റിയ ക്ലാസ്സിന് പുറത്തേക്കിറങ്ങി
പെട്ടന്ന് തന്നെ സാം ബെഞ്ചിൽ നിന്നെഴുന്നേറ്റു
സാർ :എന്താ സാം
സാം :സാർ ചെയ്തത് ഒട്ടും ശെരിയായില്ല ഒരു കുട്ടിയോട് ഇങ്ങനെയൊന്നും പറയാൻ പാടില്ല അവൾക്ക് എത്ര വേദനിച്ചുകാണും ഇത് കാരണം അവൾ വല്ല കടും കയ്യും ചെയ്താലോ സാർ സമാധാനം പറയുമോ