സാം :ടാ കോപ്പേ ബിസ്സിനെസ്സ് എന്ന് പറഞ്ഞു നീയും എന്റെ ചേച്ചിയും കൂടി എന്റെ കയ്യിൽ നിന്ന് എത്ര ലക്ഷം വാങ്ങിയിട്ടുണ്ടെന്ന് അറിയാമോ എന്നിട്ട് ഒറ്റ പൈസ തിരിച്ചു തന്നിട്ടില്ല പെങ്ങൾ അല്ലേ അളിയൻ അല്ലേ എന്നൊക്കെ കരുതി ഞാൻ ഒന്നും ചോദിച്ചിട്ടുമില്ല എന്നിട്ട് നീ എന്നോട് കണക്ക് പറയുന്നു അല്ലേടാ
ജൂണോ :നിനക്ക് എന്താടാ പ്രാന്തോ പെങ്ങളും അളിയനും പോലും ഏത് പെങ്ങൾ ഏത് അളിയൻ ഏത് ലക്ഷങ്ങൾ
സാം :അതൊക്കെയുണ്ട് നീ കാശെടുക്ക്
ഇത്രയും പറഞ്ഞു സാം ജൂണോയുടെ പൊക്കറ്റിൽ കയ്യിട്ട് പൈസ പുറത്തേക്ക് എടുത്തു
സാം :ഇതാണോടാ ഇല്ല എന്ന് പറഞ്ഞത്
ജൂണോ :അതിങ്ങെടുത്തെ അത് എനിക്ക് മീരക്ക് ഗിഫ്റ്റ് വാങ്ങാൻ ഉള്ളതാ
സാം :ഏത് മീര
ജൂണോ :കോമേഴ്‌സിലെ മീര നാളെ അവളുടെ ബർത്ത് ഡേ യാ അവൾക്ക് ഒരു ഗിഫ്റ്റ് വാങികൊടുക്കണം കുറേ നാളായി ഞാൻ പുറകേ നടക്കുന്നതാ നാളെ ഗിഫ്റ്റ് കൊടുത്തു വേണം അവളെ വീഴ്ത്താൻ നീ കാശ് ഇങ്ങടുത്തെ
“ടപ്പ് ” അടുത്ത നിമിഷം സാമിന്റെ കൈ ജൂനോയുടെ കവിളിൽ പതിഞ്ഞു
ജൂണോ :അമ്മേ എന്തിനാടാ എന്നെ അടിച്ചത്
സാം :പൊലയാടി മോനേ എന്റെ പെങ്ങളെയെങ്ങാനും ചതിക്കാൻ നോക്കിയാൽ കൊന്നു കളയും പന്നി ഇനി ആ മീരയുടെ അടുത്തെങ്ങാൻ നിന്നെ കണ്ടാൽ
ഇത്രയും പറഞ്ഞു സാം ചായകടയിലേക്ക് നടന്നു
ജൂണോ :പോടാ പട്ടി വട്ടൻ മുഴുവട്ടൻ എന്റെ പൈസയും പോയി തല്ലും കിട്ടി മീരക്ക് ഞാൻ നാളെ എന്ത് കൊടുക്കും
സാം വേഗം തന്നെ കടയിൽ പൈസ കൊടുത്ത ശേഷം റിയയുടെ അടുത്തേക്ക് എത്തി
സാം :റിയാ എല്ലാം സെറ്റിൽ ചെയ്തു
റിയ :കൂട്ടുകാരന്റെകയ്യിൽ നിന്ന് കടം വാങി അല്ലേ
സാം :ഹേയ് ഇത് അവൻ എനിക്ക് തരാനുള്ള പൈസയാ
റിയ :ഉം ശെരി വാ പോകാം
സാമും റിയയും വേഗം തന്നെ കടയിൽ നിന്നിറങ്ങി റോഡിലേക്ക് എത്തി
റിയ :എന്നാൽ ശെരി മോൻ വിട്ടോ