ദി ടൈം 2 [Fang leng]

Posted by

റിയ :കോപ്പ് ഏത് നേരത്താണാവോ നിന്റെ കൂടെ വരാൻ തോന്നിയത് എന്റെ കയ്യിൽ ഒന്നുമില്ല എന്ന് നിന്നോട് ഞാൻ നേരത്തേ പറഞ്ഞതല്ലേ

സാം :അപ്പോ നമ്മൾ എന്ത് ചെയ്യും

റിയ :എന്നോടാണോ ചോദിക്കുന്നത്

സാം :ഞാൻ ഇവരോട് നാളെ കൊണ്ട് തരാം എന്ന് പറയാം

റിയ :അതിന് നിനക്ക് ഈ കടക്കാരനെ പരിചയം ഉണ്ടോ

സാം :ഇല്ല

റിയ :പിന്നെ എങ്ങനെയടാ കടം പറയുന്നേ

സാം :എന്നാൽ നമുക്ക് ഓടിയാലോ റിയ

റിയ :ഒറ്റക്ക് അങ്ങ് ഓടിയാൽ മതി പുല്ല് ഞാൻ നേരത്തേ പറഞ്ഞ സോറി അങ്ങ് തിരിച്ചെടുക്കുവാ നിന്നെ ആ ചീത്തയൊന്നും വിളിച്ചാൽ പോര പൊട്ടൻ

പെട്ടെന്നാണ് സാമിന്റെ മുഖത്ത്‌ ചിരി വിടർന്നത്

റിയ :എന്തിനാടാ ചിരിക്കുന്നേ

സാം :ജൂണോ അവൻ ദാ പോകുന്നു ഞാൻ ഇപ്പോൾ കാശ് വാങ്ങിയിട്ട് വരാം

ഇത്രയും പറഞ്ഞു സാം റോഡിലേക്ക് ഓടി

റിയ :ടാ നിക്ക്

സാം വേഗം തന്നെ ജൂണോയുടെ അടുത്തേക്ക് എത്തി

സാം :അളിയാ

ജൂണോ :സാമേ നീ ഇപ്പോഴും ജീവനോടെ ഉണ്ടോ ഞാൻ കരുതി ആ രാഹുൽ തീർത്തു കാണുമെന്നു

സാം :പോടാ കോപ്പേ എന്നെ ഒറ്റക്ക് വിട്ടു പോയതും പോര നിന്നെ കൊല്ലാനാ എനിക്കിപ്പോൾ തോന്നിയത് പക്ഷെ ഇപ്പോൾ നീ യൊരു മാലാഖയടാ മാലാഖ

ജൂണോ :മാലാഖയോ ഞാനോ

സാം :അതെ നീ തന്നെ ടാ ഒരു 100 ഇങ്ങെടുക്ക്

ജൂണോ :ഓ അപ്പോൾ ഇതിനായിരുന്നു അല്ലേ മൈരേ എന്നെ മാലാഖയാക്കിയത് എന്റേലൊന്നുമില്ല

സാം :ടാ ഇപ്പോൾ കാശ് കിട്ടിയില്ലെങ്കിൽ അവളുടെ മുൻപിൽ ഞാൻ ആകെ നാറും

ജൂണോ :ആരുടെ മുൻപിൽ

സാം :ടാ റിയയുടെ മുൻപിൽ അവളേയും കൊണ്ട് ചായകുടിക്കാൻ കയറിയാതാടാ കയ്യിലാണെങ്കിൽ കാശുമില്ല എന്ത് ചെയ്യും എന്നറിയാതെ നിന്നപ്പോഴാ നീ വന്നത് നീ കാശെടുക്ക് ഞാൻ പിന്നെ തരാം

ജൂണോ :ഇതെന്ത് കൂത്ത് ഞാൻ എവിടുന്ന് എടുത്ത് തരാനാ അതും ആ അഹങ്കാരിക്ക് വേണ്ടി എന്റെ കയ്യിലൊന്നും ഇല്ല

Leave a Reply

Your email address will not be published. Required fields are marked *