ഇനി ഏതു നിമിഷവും മുനീബിന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ വിഴുങ്ങുമെന്നു എനിക്ക് ഉറപ്പായിരുന്നു.
അവനെ തടയാൻ ഇപ്പോൾ ഞാൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും അശക്തയായിരുന്നു, അവന്റെ ചുമ്പനം പ്രതീക്ഷിച്ചു മിടിക്കുന്ന ഹൃദയത്തോടെ ഞാൻ എന്റെ കൺപോളകൾ ലജ്ജയാൽ ഇറുക്കി അടച്ചു.
അതെ, അവിടെ വെച്ച്, അവിടെ വെച്ച് അവൻ എനിക്ക് ആദ്യത്തെ പ്രണയ ചുംബനം നൽകി.
പക്ഷെ അത് ഞാനോ നിങ്ങളോ പ്രതീക്ഷിച്ച പോലെ ഒരു ലിപ് കിസ്സ് ആയിരുന്നില്ല, മറിച്ചു അതിനേക്കാൾ ഒരു പെണ്ണിന് ഇഷ്ടപ്പെടുന്നതും സുരക്ഷിതത്വം ഫീൽ ചെയ്യുന്നതുമായിരുന്നു.
ഒരു ലിപ് കിസ് പ്രതീക്ഷിച്ചു കണ്ണുകൾ ഇറുക്കിയടച്ച എനിക്ക് ആദ്യത്തെ ചുമ്പനം കിട്ടിയത് എന്റെ നെറുകയിലായിരുന്നു, അതും അത്യാവശ്യം ദൈർഗ്യമുള്ള ചൂട് ചുമ്പനം, അതിനു ശേഷം എന്റെ ഇരു കണ്പോളകളിലും മാറി മാറി ചുബിച്ചു, പിന്നെ ഇരു കവിളിലും മൃതു ചുംബനങ്ങൾ!!
കഴിഞ്ഞു!! മുനീബ് എന്നിൽ നിന്നും വിട്ടകലുന്നത് ഞാൻ അറിഞ്ഞു.
ഞാൻ ഇപ്പോൾ മുനീബിന്റെ ബന്ധനത്തിൽ അല്ലെങ്കിലും ഞാൻ ആ പൊസിഷനിൽ നിന്നും മാറിയേ ഇല്ല, ഇപ്പോഴും കൈകൾ തലയ്ക്കു മേൽ ചുവരിനോട് തന്നെ ചേർത്തു് വച്ചിരിക്കുകയായിരുന്നു, ഒരു പ്രതിമ പോലെ.
ഏതാനും നിമിഷങ്ങൾ കഴിഞ്ഞാണ് ഞാൻ എന്റെ കണ്ണുകൾ തുറന്നതു, പക്ഷെ അപ്പോയെക്കും മുനീബ് അവിടെ നിന്നും പോയി മറഞ്ഞിരുന്നു, ഞാൻ ആണെകിൽ വല്ലാത്ത ഒരു അവസ്ഥയിലും, ഒരു കണക്കിന് മുനീബ് ഞാൻ കണ്ണുകൾ തുറക്കുന്നതിനു മുമ്പേ പോയത് നന്നായി, അല്ലെങ്കിൽ ചിലപ്പോൾ നാണത്താൽ എനിക്കവനെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടായേനെ, അതല്ലെങ്കിൽ ഇനിയും ഇതിൽ കൂടുതൽ എന്തെങ്കിലും ഒക്കെ നടന്നേനെ.
പക്ഷെ ഈ ഒരു സംഭവത്തോടെ എനിക്കവനോടുള്ള പ്രേമവും, വിശ്വാസതയും കൂടി, എല്ലാത്തിലുമുപരി എന്തോ ഒരു സുരക്ഷിതത്വവും എനിക്ക് ഫീൽ ചെയ്തു.
കാരണം ഈ ഒരവസ്ഥയിൽ അവനിക്ക് എന്നെ ഇതിൽ കൂടുതൽ ചെയ്യാമായിരുന്നു, ഞാൻ അവനു വഴിപ്പെട്ട് നില്കയാണെന്നു തീർച്ചയായും മനസ്സിലായിക്കാണണം, എന്നിട്ടും അവൻ കൂടുതലൊന്നും ചെയ്തില്ല, അതിനർത്ഥം അവൻ ആഗ്രഹിക്കുന്നത് എന്റെ ശരീരം മാത്രമല്ല, മറിച്ചു എന്റെ മനസ്സും കൂടിയാണ്.