ആ മെസ്സേജിനും ഞാൻ റിപ്ലയ്യ്യോന്നും കൊടുത്തില്ല, അതു പോലെ ഇന്നലെ രാത്രിയുണ്ടായിരുന്ന അത്ര ടെൻഷനും ഇപ്പോഴില്ല, എന്തോ മനസ്സ് കൊണ്ട് ഞാൻ ചിലപ്പോ മുനീബിനെ ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ടാകാം അതല്ലെങ്കിൽ എന്റെ മനസ്സും, ശരീരവും, എന്നെ ഇത്രയധികം സ്നേഹിക്കുന്ന എനിക്ക് വേണ്ടി ജീവിതം ഉപേക്ഷിച്ചു എന്ന് ഞാൻ കരുതുന്ന (ആ കാര്യത്തിൽ എനിക്കിപ്പോഴും ഉറപ്പില്ല) അയാളുടെ മനസ്സിന് മുന്നിൽ അടിയറവു പറഞ്ഞിട്ടുണ്ടാകാം, എന്തോ എനിക്കറിയില്ല!! പക്ഷെ എനിക്ക് അയാളോട് എന്തോ ഒരു ആകര്ഷണമുണ്ട് എന്ന് മാത്രമേ ഇപ്പൊ എനിക്ക് പറയാൻ പറ്റുള്ളൂ.
*വായനക്കാരുടെ അറിവിന് :മുനീബിനു എന്റെ മൊബൈൽ നമ്പർ കിട്ടിയത് ആ മുഹ്സിന വെഡിങ് ഗ്രൂപ്പിൽ നിന്നാണ്, ആ ഗ്രൂപ്പിൽ അവനും ഉണ്ടായിരുന്നു*
ഇന്ന് ശനിയായ്ച്ച, കല്യാണ തലേന്നു! ഇന്ന് ഞാൻ പതിവിലും ഭംഗിയായി ഒരുങ്ങി, ഒരു മെറൂൺ കളർ ഡിസൈനർ കളക്ഷനിലുള്ള സാരി ആയിരുന്നു ഞാൻ അണിഞ്ഞത്, മേക്കപ്പ് എല്ലാം വളരെ ശ്രദ്ധയോടെ കറക്റ്റ് അളവിൽ തന്നെ ചെയ്തു, വളരെ സമയം എടുത്ത് ഒരുങ്ങിയത് കൊണ്ടാകാം എനിക്ക് തന്നെ നല്ല തൃപ്തി തോന്നി കണ്ണാടിയിൽ എന്റെ പ്രതിബിംബം കണ്ടപ്പോൾ.
വൈകിട്ട് നാല് മണിയോടടുപ്പിച്ചു ചെറുക്കന്റെ വീട്ടുകാരുടെ വണ്ടി കല്യാണ വീടിന്റെ ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ, പെണ്ണുങ്ങളെല്ലാവരും വീടിന്റെ മുൻ വാതിലിനടുപ്പിച്ചു അവരെ സ്വീകരിക്കാൻ തടിച്ചു കൂടി, ആ കൂട്ടത്തിൽ ഏറ്റവും മുന്നിൽ ഞാൻ തന്നെ ആയിരുന്നു, ആണുങ്ങളെല്ലാം പുറത്തു കല്യാണപ്പന്തലിൽ കൂട്ടം കൂടിയിരുന്നു.
അവിടെ കൂടിയിരുന്ന എല്ലാവരും ചെറുക്കന്റെ വീട്ടുകാരുടെ ആഗമനവും കാത്തു ഗേറ്റിനു പുറത്തേക്കു കണ്ണും നട്ട് കാത്തിരുന്നപ്പോൾ, അവിടെ ആ ജനസമൂഹത്തിന് മുന്നിൽ അവരാരും അറിയാതെ രണ്ടു വ്യക്തികളുടെ കണ്ണുകൾ മാത്രം പരസ്പരം ഉടക്കി നിന്നു, .
എന്റെയും മുനീബിന്റെയും കണ്ണുകൾ പരസ്പരം ബന്ധിക്കപ്പെട്ടിരുന്നു!!
ഞങ്ങൾ ശരിക്കും കണ്ണുകൾ കൊണ്ട് സംസാരിക്കുകയായിന്നു , ഇംഗ്ലീഷിൽ പറഞ്ഞാൽ ‘നോൺ വെർബൽ കമ്മ്യൂണിക്കേഷൻ’
മൗനത്തിനു ശബ്ദത്തേക്കാൾ ശക്തിയുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്!
നിങ്ങൾക്കു ചോദിക്കാം – കേട്ട കാര്യം ഉറപ്പില്ലാത്ത ഷഹല, അതും ചന്ദ്രേച്ചിയെ പോലെ ഒരാൾ പറഞ്ഞ കാര്യങ്ങൾ മാത്രം വിശ്വസിച്ചു ഇതുവരെ നേരിൽ ഒന്നും സംസാരിക്കാത്ത, കൂടുതലായിട്ടു ഒന്നും അറിയാത്ത ഒരാളെ ഇത്ര പെട്ടെന്ന് എങ്ങനെ സ്നേഹിച്ചു തുടങ്ങീന്?