ഗ്രൂപ്പിലെ ഫോട്ടോസ് എല്ലാം നോക്കി, അതിലും ഞാൻ മുനീബിനെ തിരഞ്ഞിരിന്നു, പക്ഷെ അവൻ ഒരു ഫോട്ടോസ്റ്റിലും ഇണ്ടായിരുന്നില്ല,
അത് കഴിഞ്ഞു ഞാൻ ഇന്റിവിജ്വൽ മെസ്സേജിസ് നോക്കിത്തുടങ്ങി, അതിൽ ഒരു മെസ്സേജ് ഒരു പുതിയ നമ്പറിൽ നിന്നായിരുന്നു, മെസ്സേജ് ഓപ്പൺ ആക്കി, ഇന്ന് ഗ്രൂപ്പിൽ വന്ന ഫോട്ടോസിൽ നിന്നും എന്റെ ഒരു ഫോട്ടോ ക്രോപ് ചെയ്തു അയച്ചിട്ടുണ്ട്, എന്നിട്ടു താഴെ ഇങ്ങനെയൊരു ടെക്സ്ററ് മെസ്സേജ്
“മുമ്പത്തേക്കാളും സുന്ദരിയായിരിക്കുന്നു” പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്നു പറയാം, പിന്നെ ഞാൻ ശല്യം ചെയ്യാൻ വരില്ല,
മുനീബ്!
എനിക്ക് ഇത് വായിച്ചപ്പോൾ സന്തോഷമാണോ വെപ്രാളമാണോ എന്നൊന്നും മനസ്സിലാകുന്നില്ല, ആകെ ഒരു ടെൻഷൻ.
എന്റെ സ്കൂൾ ജീവിതത്തിലോ കോളേജ് ലൈഫിലോ സീരിയസ് ആയ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല, ആകെ ഉണ്ടായിരുന്നത് ഹൈ സ്കൂളിൽ പഠിക്കുമ്പോൾ ജംഷി എന്ന് പറയുന്ന ഒരു ചെറുക്കാനുമായി ഇണ്ടായിരുന്ന ഒരു ചെറിയ പ്രേമം മാത്രം ആയിരുന്നു, പക്ഷെ അതിരു വിട്ടു ഒന്നും ഞാൻ ഇന്നേ വരെ ഒരാളുടെ അടുത്തും ചെയ്തിരുന്നില്ല.
അടക്കവും, ഒതുക്കത്തോടെയും വളർന്നു വന്നത് കൊണ്ടാകാം ഈ ഒരു മെസ്സേജിൽ തന്നെ ഞാൻ ശരിക്കും ടെൻഷൻ ആയി. ഒരു റിപ്ലയ്ഉം കൊടുക്കാതെ ഞാൻ മെല്ലെ മൊബൈൽ ചാർജിൽ കുത്തിവെച്ചു കിടന്നു ഉറങ്ങി, ചിന്തകൾ മനസ്സിനെ അലട്ടുന്നത് കൊണ്ട് ഉറക്കം എളുപ്പം ആയിരുന്നില്ല, പക്ഷെ എപ്പോയോ എങ്ങനയോ ഉറങ്ങിപ്പോയി.
രാവിലെ മോളുടെ കരച്ചിൽ കേട്ടാണ് ഉണർന്നത്, വേഗം തന്നെ മകൾക് മുല കൊടുത്തു മെല്ലെ തട്ടി ഉറക്കി, അവൾ ഉറങ്ങിയപ്പോൾ വീണ്ടും ഇന്നലെ രാത്രിയിലെ മെസ്സേജിന്റെ കാര്യം ഓർമ വന്നു.
തലേ രാത്രി ഞാൻ മുനീബിന്റെ മെസ്സേജ് നോക്കി കഴിഞ്ഞു ഏതാണ്ട് പത്തു മിനിട്ടു കഴിഞ്ഞു അവൻ വീണ്ടും മെസ്സേജ് അയച്ചിരുന്നു,
Muneeb: എന്തെ റിപ്ലൈ അയക്കാതിരുന്നേ?
അതിനു താഴെ ഒരു പാട്ടിന്റെ കുറച്ചു വരികളും, അത് ഇങ്ങനെ തുടങ്ങുന്നു
“നീ,, കാണുമോ.. തേങ്ങുമെൻ ഉൾക്കടൽ, സഖി നീ… അറിയുമോ വിങ്ങുമി,,, ഗദ്ഗദം ❤️❤️
എന്തോ ആ വരികൾ വായിച്ചപ്പോൾ അറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു