ഷഹലയുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ മുനീബിനു അവളെ ഒരുപാടു ഇഷ്ട്ടമായി, അതിനാൽ വീട്ടുകാരോട് സമ്മതം അറിയിക്കുകയും നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങുകയും ചെയ്തു, പക്ഷെ നാട്ടിലേക്കു പോകുന്നതിനു മുമ്പ് അവൻ ഷഹലയുടെ ഫോട്ടോ നാസിയാക് അയക്കുകയും ഇതെന്റെ ഭാവി വധുവാണെന്നും തീയതി ഫിക്സ് ആയാൽ കല്യാണം അറിയിക്കാം എന്നും പറഞ്ഞു ഒരു ആക്കിയ മെസ്സേജ് അവൾക്കു അയച്ചു, അതിനു മറുപടിയായി തനിക്കിതൊന്നും പ്രശ്നമല്ല എന്ന് തെളിയിക്കുന്ന രീതിയിൽ അവളും അവിനിക്കൊരു ഓൾ ദി ബെസ്ററ് വിഷിസ് തിരിച്ചയച്ചു പക്ഷെ മുനീബിനു ഉറപ്പുണ്ടായിരുന്നു അവളെക്കാൾ എത്രോയെ സൗന്ദര്യം കൂടുതലുള്ള ഷഹലയെ തനിക്കു കിട്ടിയതിനു നാസിയക്ക് കുരു പൊട്ടീട്ടിണ്ടാകുമെന്നു 😁
പക്ഷെ മുനീബ് നാട്ടിൽ എത്തിയപ്പോയേക്കും കാര്യത്തിന്റെ കിടപ്പു മാറിക്കഴിഞ്ഞിരുന്നു,
ഷഹലയുടെ കല്യാണം വേറൊരാളുമായി ഉറപ്പിച്ചിരുന്നു, അതും ഉസ്മാൻ ഹാജിയുടെ മകൻ ഹാരീഫുമായിട്ടു, വേറെ ആരായിരുന്നെങ്കിലും തന്റെ അപ്പോഴത്തെ അവസ്ഥ അറിയാവുന്ന ബാപ്പ അലിയാർ ഹാജി തനിക്കു വേണ്ടി ഇടപെട്ടു ഷഹലയെ തനിക്കു നേടിതന്നേനെ.
പക്ഷെ ഉസ്മാൻ ഹാജിയുടെ മകനാണ് ഷഹലയ്ക്കു മോതിരമിട്ടതെന്നു അറിഞ്ഞപ്പോൾ അതിനു ഒരു തടസ്സവും വരുത്തരുതെന്നു ആദ്യം പറഞ്ഞതും അലിയാർ തന്നെയാണ്, കാരണം അലിയാരും ഉസ്മാനും ഗൾഫിൽ ബിസിനെസ്സുകാരായതു കൊണ്ട് തന്നെ അവർ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു, പോരാത്തതിന് ഉസ്മാന് ഹാജിക്ക് ഗൾഫിൽ ഗവണ്മെന്റ് ഉദ്യോഗസ്ഥരുമായുള്ള പരിചയം പലപ്പോഴും അലിയാർ ഹാജിക്ക് വളരെ ഉപകാരപ്രദമായിട്ടുണ്ട് , അങ്ങനെയുള്ള ഉസ്മാൻ ഹാജിയുടെ വീട്ടിലേക്കു ഇങ്ങന ഒരു ആവശ്യം പറഞ്ഞു ചെല്ലാൻ അലിയാരുടെ അഭിമാനം സമ്മതിച്ചില്ല , കൂടാതെ ഈ കാര്യങ്ങൾ ഒരിക്കലും ഉസ്മാന്റെ വീട്ടുകാർ അറിയരുതെന്നും അലിയാർ തന്റെ കുടുമ്പത്തെ കർശനമായി വിലക്കിയിരുന്നു
മുനീബിനിപ്പോൾ രണ്ടു കാര്യങ്ങളിൽ നല്ല വിഷമമുണ്ടായിരുന്നു, അതിലൊന്നാമത്തെ കാര്യം – താൻ കൊതിച്ച രണ്ടാമത്തെ പെണ്ണും തനിക്കു നഷ്ടമായിരിക്കുന്നു, അടുത്ത കാര്യം- , ഒരു ആവശ്യവുമില്ലാതെ തന്റെ അമിത ആത്മവിശ്വാസം കൊണ്ട് കാര്യങ്ങൾക്കു ഒരു തീരുമാനം ആകുന്നതിനു മുന്നേ നാസിയയെ വെല്ലു വിളിച്ചതിനു, ഇനി അവളുടെ ഭാഗത്തുന്നുമുള്ള പരിഹാസം കേൾക്കണം 😔, ഇതെല്ലം ഓർത്തു, മുനീബ് അവന്റെ കുടുമ്പത്തോട് ഒരുപാടു കലഹച്ചിരുന്നു ഷഹലയെ സ്വന്തമാക്കാൻ വേണ്ടി, പക്ഷെ അവനു സ്വന്തം ബാപ്പയായ അലിയാർ ഹാജിയെ ധിക്കരിച്ചു ഒന്നും ചെയ്യാൻ ആകുമായിരുന്നില്ല!