മുനീബിനെ തേടി യാത്ര ആരംഭിച്ച അവളുടെ കണ്ണുകൾക്കു കൂടുതൽ സമയം വേണ്ടി വന്നില്ല അവനെ കണ്ടെത്താൻ,
മുനീബിന്റെ മുഖത്തേക്കു നോക്കിയതും അവൻ ആ നോട്ടം പ്രതീക്ഷിച്ചു നില്കുന്നു എന്ന കണക്കെ പെട്ടെന്ന് തന്നെ അവന്റെ മൊബൈൽ മുകളിലേക്കു ഉയർത്തിക്കാട്ടി ഷഹലയോടു അവളുടെ മൊബൈൽ നോക്കാൻ ആവശ്യപ്പെട്ടു,
ഷഹല മെല്ലെ ആൾകൂട്ടത്തിൽ നിന്നും സൂത്രത്തിൽ പിൻവലിഞ്ഞു ഒരു മൂലയിലേക്ക് മാറി നിന്ന് തന്റെ വാട്സാപ്പ് തുറന്നു നോക്കി, കോൺടാക്റ്റ് ലിസ്റ്റിൽ മുനീബ് ടൈപ്പിംഗ് എന്ന് അവൾക്കു കാണാം.
മുനീബ്: ഹൈ ഷഹല
ഷഹല: ഹൈ
മുനീബ്: എന്തായിരുന്നു ആ ഡെലീറ്റഡ് മെസ്സേജ്???
ഷഹല: ഒന്നുമില്ല
മുനീബ് : ഷഹല ഷഹല: ആ
മുനീബ്: love you ഷഹല: ഹമ്മ്
മുനീബ്: love you ഷഹല: ഹമ്മ്മ്
മുനീബ്: love you ഷഹല: love you too
മുനീബ്: 😍😘
ആ മെസ്സേജ് അയച്ചതിനു ശേഷം ഷഹല അങ്ങേയറ്റത്തെ പ്രണയം തുളുമ്പുന്ന മുഖത്തോടെ മുനീബിന്റെ മുഖത്തേക്കു നോക്കി, അവൻ തിരിച്ചും ❤️❤️ അവരുടെ കണ്ണുകളിൽ ഇപ്പോൾ അലതല്ലുന്ന വികാരം ആർക്കും തന്നെ നിർവചിക്കാൻ പറ്റാത്തതായിരുന്നു.
അതേ സമയം അവരുടെ മനസ്സ് വായിച്ചെന്നു കണക്കെ, കല്യാണാഘോഷം കൊഴുപ്പിക്കാൻ വന്ന കൈമുട്ടിപ്പാട്ടുകാരുടെ പാട്ടിന്റെ വരികൾ അവർ ഇരുവരുടെയും കാതുകളിൽ മുഴങ്ങി.
“ഇന്നു രാത്രി കാനേത്തു രാത്രി ഇന്നോളം കാണാത്ത രാത്രി,,, പുതുക്ക രാത്രി പൂമാരൻ നിഞ്ഞിൽ പുളകങ്ങൾ ചൊരിയുന്ന രാത്രി,,,,
അങ്ങനെ ഷഹലയും മുനീബും പരസപരം ഇഷ്ടം അറിയിച്ചു, പുതിയ ഒരു ബന്ധത്തിലേക്കുള്ള അല്ല ഒരു അവിഹിത ബന്ധത്തിലേക്കുള്ള ഷഹലയുടെ ആദ്യത്തെ ചുവടു വെപ്പ്.
അവർക്കു നേരിൽ അടുത്ത് കാണുന്നതിനും സംസാരിക്കുന്നതിനും പരിമിതികൾ ഉണ്ടായിരുന്നു, കാരണം ഒരു കാലത്തു ഷഹലക്ക് വേണ്ടി മുനീബ് തന്റെ വീട്ടുകാരോട് നടത്തിയ കലഹം അറിയുന്ന ആരെങ്കിലും ഒക്കെ ആ കല്യാണ വീട്ടിലും ഉണ്ടാകുമെന്നു അവർ ഇരുവരും ഭയന്നിരുന്നു.
പക്ഷെ അന്ന് രാത്രി ഒരുപാടു നേരം അവർ ചാറ്റ് ചെയ്തു, നേരം പുലരുവോളം അവർ പ്രണയ സല്ലാപം നടത്തി, രണ്ടു പേരും പുതു പ്രണയത്തിന്റെ ആവേശത്തിൽ ആയിരുന്നു, പരസപരം ആയത്തിൽ അറിയാനുള്ള വ്യഗ്രത കൊണ്ട് രണ്ടുപേരും പരസ്പരം മെസ്സേജുകൾ അയക്കുന്നതിൽ മത്സരിച്ചു എന്ന് തന്നെ വേണമെങ്കിൽ പറയാം, പക്ഷെ ചാറ്റിൽ ഉടനീളം ഒരിക്കൽ പോലും, താൻ തെറ്റാണു ചെയ്യുന്നത് എന്നുള്ള ഒരു തോന്നലും വന്നിരുന്നില്ല, അങ്ങനെ അവൾക്കു തോന്നാതിരിക്കാൻ മുനീബ് അയക്കുന്ന ഓരോ മെസ്സേജിലും അവൻ ശ്രദ്ധ പുലർത്തിയിരുന്നു.