”അതേ… ഞാന്‍ പറയാന്‍ പോകുന്നത് ഇത്തിര ടെററ് കാര്യമാ… സിത്താരയ്ക്ക് മാത്രമേ ഈ കാര്യത്തില്‍ ഗുണമുണ്ടാകൂ…”
”എന്തുവാ ചേട്ടാ… ”
”അത് സിത്താരയ്ക്ക് ഇന്ന് രാത്രി ഒരു പതിനായിരം രൂപയങ്ങ് കിട്ടിയാല്‍ സിത്താര എന്നാ ചെയ്യും പറ…” ”പതിനായിരമോ… പതിനായിരം കിട്ടിയാല്‍ വീട്ടിലെ കടമങ്ങ് തീരും… പിന്നെ കിട്ടുന്നത് കൊണ്ട് ഞാങ്ങള്‍ക്ക് ജീവിക്കാം… കുറച്ച് മിച്ചം പിടിക്കാനും പറ്റും…”
”ഓ…കെ… എന്നാല്‍ സിത്താരയ്ക്ക് പതിനായിരത്തിന്റെ ഒരു ലോട്ടറി അടിച്ചെന്നങ്ങ് കരുതിക്കോ…” ”എങ്ങനെ…”
”അത്… നിനക്കിത് താത്പര്യമില്ലെങ്കില്‍ നീ മീടു എന്നൊന്നും പറഞ്ഞ് അലമ്പാക്കാന്‍ നിക്കണ്ട… നിനക്കൊരു പതിനായിരം കിട്ടിക്കോട്ടേ എന്ന് കരുതി പറയുവാ…”
”ങേ… എന്തുവാചേട്ടാ നിങ്ങളീ പറയുന്നത്…” സിത്താരയുടെ കണ്ണുകള്‍ ഒന്നുകൂടി തള്ളി. ”അതേ… ഒറ്റരാത്രികൊണ്ട് പതിനായിരം കിട്ടും. രാവിലെ നീ പറയുന്നിടത്ത് നിന്നെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ എത്തിച്ചിരിക്കും. ഇപ്പോള്‍ വീട്ടില്‍ എന്തെങ്കിലും അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് ഇവിടുന്ന് സ്‌കൂട്ടായിക്കോ…. ”
”എവിടെ എന്താ… ഒന്ന് തെളിച്ച് പറഞ്ഞേ…” സിത്താരയുടെ ശബ്ദം കടുത്തു.
”എന്റെ മോളേ ഒന്ന് പതുക്കെ പറ…” മാനേജര്‍ വീണ്ടും ശബ്ദം താഴ്ത്തി പറയാന്‍ അവളോട് പറഞ്ഞു. ‘ഉം… ഓകെ പതുക്കെയെങ്കില്‍ പതുക്കെ… എന്നാ പറ എന്താ കാര്യം…”
”സിത്താരേ നിന്റെ ദേവദൂതര്‍ പാടിയുടെ കോറസ് ഈ ഗാനമേള സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ശങ്കര്‍ദാസ് മുതലാളിക്ക് ഇഷ്ടപ്പെട്ടു. നീ ഇപ്പോള്‍ അയാളോടൊപ്പം അയാളുടെ വീട്ടില്‍പോയി ഈ പാട്ടൊന്ന് പാടിക്കൊടുക്കണം…”
”ഒന്ന് പോ ചേട്ടാ… അയാള്‍ ഇവിടിരുന്ന് കേട്ടാല്‍ പോരേ… ആ വണ്‍സ്‌മോര്‍ പറഞ്ഞ ആളാണോ… ഈശ്വരാ കണ്ടിട്ട് തന്നെപേടിയാവുന്നു…”
”അതാ സിത്താരേ പറഞ്ഞത്… അയാളെ എല്ലാവര്‍ക്കും പേടിയാ…. നീ അവിടെ ചെന്ന് അയാള്‍ക്കത് പാടിക്കൊടുത്തില്ലെങ്കില്‍ അയാള്‍ക്ക് ഉറക്കം വരില്ലെന്നാ പറയുന്നത്…”
”പാട്ട് പാടാനൊന്നുമല്ലെന്ന് എനിക്കറിയാം….ചേട്ടനന്നാലും അയാള്‍ക്ക് എന്നെ കൂട്ടികൊടക്കാന്‍ തോന്നിയല്ലോ… നിങ്ങളോട് എനിക്ക് നല്ല ഇഷ്ടമുണ്ടായിരുന്നു ചേട്ടാ…” സിത്താരയുടെ വാക്കുകള്‍ കേട്ടപ്പോള്‍ മാനേജരുടെ കൈ വിറച്ചു.കയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍ താഴെ വീണു.
”ങേ… നീ എന്താ പറഞ്ഞത്… ഒന്നൂടെ പറഞ്ഞേ സിത്താരേ…”