മനസ്സിന്റെ വാദി ഭാഗം വക്കീൽ സാദാ കുടഞ്ഞു എഴുനേറ്റു
“അപ്പോൾ ചേച്ചി മുറിയിൽ വെച്ച് പുലമ്പിയതൊക്കെ എന്തായിരുന്നു? ഒന്നും മിണ്ടാതെ ക്ഷമിച്ചതു ഞാനല്ലേ. ചേച്ചി എന്തെങ്കിലും ഉണ്ടാക്കി പറഞ്ഞാൽ അത് സത്യമാവണം എന്നുണ്ടോ? ഞാൻ അത് പറഞ്ഞാൽ ആരും വിശ്വസിക്കാതിരിക്കാൻ ചേച്ചി തന്നെ ഉണ്ടാക്കിയ കള്ളക്കഥയാണ് എല്ലാം. ഞാൻ പ്രത്യേകിച്ച് എന്ത് ചെയ്‌തെന്നാണ്?”
പ്രതി ഭാഗവും വാദി ഭാഗവും തുടർന്ന് കൊണ്ടേയിരുന്നു.
തലപ്പ്രാന്തു മൂത്ത ഞാൻ ചിമ്മിനി എടുത്തു മേശപ്പുറത്തു വെച്ച് ജനലും തുറന്നിട്ട് സുവോളജി പുസ്തകം എടുത്തു വായിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ താഴെ നിന്നും പാത്രങ്ങളുടെ ഒച്ച കേട്ട് തുടങ്ങി. അടുക്കള അടച്ചു അമ്മയും ചേച്ചിയും കുളത്തിലേക്ക് പോകാനുള്ള പുറപ്പാടാണ്. സ്ത്രീകൾക്കായി അകത്തു നിന്നും ഇറങ്ങാവുന്ന ഒരു കടവ് കുളത്തിന്റെ ഇങ്ങേ തലയ്ക്കൽ പണ്ട് മുതൽക്കേ ഉണ്ട്. സ്ത്രീകൾ ദിവസം നാല് നേരം കുളിക്കണം, തേവാരം കഴിക്കണം, ശുദ്ധം നഷ്ടപ്പെട്ടാൽ വേറെ മുറിയിൽ കഴിയണം, എന്നൊക്കെയുള്ള പഴഞ്ചൻ ആചാരങ്ങൾ അച്ഛന്റെ നിർബന്ധം കാരണം അമ്മയും ചേച്ചിയും ഇപ്പോഴും നോക്കുന്നുണ്ട്. ചേച്ചി കുറച്ചെങ്കിലും അച്ഛന്റെ ചിട്ട തെറ്റിച്ചു ജീവിച്ചിട്ടുള്ളത് കോളേജിൽ പഠിക്കുന്ന സമയത്തു ആയിരുന്നു. അന്ന് ഞാൻ ഹൈസ്‌കൂളിൽ ആയിരുന്നെങ്കിലും മാസമുറയെ പറ്റിയും സ്ത്രീപുരുഷ ബന്ധത്തെ പറ്റിയും ഒക്കെ ശേഖരന്കുട്ടി കൊണ്ട് തന്നിരുന്ന പുസ്തകങ്ങളിൽ നിന്നും പിന്നെ അവന്റെ ബന്ധത്തിൽ ഉള്ള ‘ചുട്ടൻ മൂപ്പൻ’ എടുത്തു തന്നിരുന്ന ക്ലാസ്സുകളിൽ നിന്നും ഒക്കെ എനിക്ക് നല്ല അറിവായിരുന്നു. അതുകൊണ്ടു തന്നെ ചേച്ചി തീണ്ടാരിത്തുണിക്കു പകരം സാനിറ്ററി പാഡ് ഉപയോഗിക്കുന്നതും പീരിയഡ്‌സ് ഉള്ള ദിവസങ്ങളിലും കോളേജിൽ പോകുന്നതും ഒക്കെ എനിക്ക് മനസ്സിലായിരുന്നു. എനിയ്ക്കതു കുറച്ചു അഭിമാനം ഉണ്ടാക്കി എന്നുള്ളതാണ് സത്യം. എന്റെ ചേച്ചി മാറാല പിടിച്ച വിശ്വാസങ്ങളുടെ പിന്നാലെ പോകാത്ത വിവരമുള്ള ഒരു പെണ്ണാണല്ലോ എന്നുള്ള ഒരു തരം ഗർവ്വ്.ഡിഗ്രി കഴിഞ്ഞപ്പോൾ അച്ഛൻ നിർബന്ധിച്ചു ചേച്ചിയുടെ പഠിപ്പു നിർത്തി. അതിന് ശേഷം ചേച്ചി അച്ഛന്റെ നിർബന്ധം അനുസരിച്ചു കുടുംബത്തിൽ നില നിന്നിരുന്ന ആചാരങ്ങൾ അനുസരിച്ചു ജീവിക്കാനും തുടങ്ങി.