അയ്യാൾക്കരുകിലേക്ക് ആ പയ്യന്മാർ ഓടി വരുന്നത് തിരിഞ്ഞു നോക്കിയാ ജെയിസൺ കണ്ടു.
” അയ്യാൾ കസ്റ്റമേഴ്സിനൊപ്പം വന്നതാണ്” ജെയിസൺ അവളോട് പറഞ്ഞു.
” അയാളും കൊള്ളാം അയ്യാളുടെ കസ്റ്റമേഴ്സും കൊള്ളാം , എല്ലാം വഷള് നോട്ടം ” അവൾ പറഞ്ഞു.
” അവൻമാരും നിന്നെ നോക്കിയോ ” ജെയിസൺ അത്ഭുദത്തോടെ നോക്കി.
” നല്ല കാശിന്റെ കുന്തളിപ്പ് കൂടിയ മലയാളി പിള്ളേരാണ്, നോട്ടവും കമെൻറ് പറച്ചിലും കൂടിയപ്പോളാ ഞാൻ അങ്ങ് കേറി വന്നേ , ഞാൻ മലയാളി ആണെന്ന് അവന്മാർക്ക് മനസിലായില്ല ” അവൾ പറഞ്ഞു.
അത് കേട്ട് ജെയിസനും ചിരിച്ചു. അവന്മാർക്ക് ഇവളെ ഇഷ്ടപ്പെട്ടു എന്ന് അവനു മനസിലായി. അവന്റെ മനസ്സിൽ മറ്റൊരു ലഡ്ഡു പൊട്ടി.
കുറച്ചു നടന്നപ്പോൾ തന്നെ മനോഹരമായ കടലിലേക്ക് ഇറക്കി കെട്ടിയിരിക്കുന്ന ഫെൻസിങ് കണ്ടു. അവിടെ മുതലാകും പ്രൈവറ്റ് ബീച്ച് എന്ന് അവർ കണക്കുകൂട്ടി. പ്രൈവറ്റ് ബീച്ച് വിദേശികൾക്ക് മാത്രമാണ് കൊടുക്കുക വളരെ നല്ല റെക്കമെൻഡേഷൻ ഉണ്ടെങ്കിൽ മാത്രേ ഇന്ത്യൻസിന് കൊടുക്കാറുള്ളു എന്നാണ് റിസപ്ഷനിൽ നിന്നും മുന്നേ പറഞ്ഞത്. ഹരി യൂടെ റെക്കമെൻഡേഷൻ പവർ ഓർത്തു അവൻ ചിരിച്ചു.
ചെറിയ ഒരു ഗേറ്റ് അവിടെ നിന്ന സെക്യൂരിറ്റിയെ പാസ് കാണിച്ചപ്പോൾ ബാഗിൽ കാമറ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്താൻ അവർ ബാഗ് ചെക്ക് ചെയ്തു എന്നിട്ട് അവരെ ഉള്ളിലേക്ക് കടത്തിവിട്ടു. തീരെ ആളുകൾ കുറവായിരുന്നു. അവിടവിടെ കിടന്ന ബീച്ച് ബെഡുകളിൽ ചില വിദേശികൾ കടലിലേക്ക് നോക്കി കിടന്നു. ബീച്ച് അബ്രെ ല്ലയും ബീച്ച് ബെഡും, വുഡൻ സീറ്റുകളും ഒക്കെ അവിടെ ഇടക്കിടക്ക് ഇട്ടിരുന്നത് നല്ല ഒരു ആംബിയൻസ് ആ ബീച്ചിനു നൽകി.
അവിടെ കണ്ട ഒരു ബീച്ച് ബെഡിലേക്ക് ഇരിക്കാൻ ശ്രമിച്ച അഞ്ജുവിനെ ഇരിക്കാൻ സമ്മതിക്കാതെ ജെയിസൺ പിടിച്ചു വലിച്ചു ദൂരേക്ക് നടന്നു. കുറച്ചു ദൂരം കൂടി നടന്നിട്ട് അവർ കടലിലേക്ക് ഇറങ്ങി. കുറച്ചുനേരം വെള്ളത്തിൽ കളിച്ചുകൊണ്ടിരുന്നു. ഒത്തിരി അകലെയല്ലാതെ ഒരു സായിപ്പും മദാമ്മയും നഗ്നരായി വെള്ളത്തിൽ നിന്നും കയറി വരുന്നത് കണ്ട് അഞ്ജു ഒന്ന് ചമ്മി.