” അകത്തേക്ക് കയറാം ” എന്ന അവരുടെ ഒരേസ്വരത്തിലുള്ള ക്ഷണത്തിനു പകരമായി അഞ്ജു അവരെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു. അവളുടെ പുഞ്ചിരി അവന്മാരെ കുറച്ചെങ്കിലും റീലാക്സിഡ് ആക്കി.
പുറത്തു നിന്നും ഒരു വീട് പോലെ ആണ് തോന്നിയതെങ്കിലും അകത്തെ സൗകര്യങ്ങൾ നല്ല ഒരു ഹോട്ടലിലെ പോലെ ആയിരുന്നു. വൃത്തിയും വെടിപ്പുമുള്ള 4 ബെഡ്റൂമുകൾ, താഴത്തെ രണ്ട് ബെഡ്റൂമുകളുടെയും പിൻവാതിൽ തുറക്കുന്നത് ഒരു പൂളിലേക്കാണ്. റൂമിനും പൂളിനും ഇടയിൽ ഉള്ള സ്ഥലത്തു ബീച്ച് ബെഞ്ചുകൾ, നല്ല തെളിഞ്ഞ പൂൾ വാട്ടർ. വീടിനു അകത്തൂടെ അല്ലാതെ ആർക്കും പിന്നിലേക്ക് വരാൻ പറ്റാത്ത അത്രയും പ്രൈവസി.പിന്നിലെ മതിൽ കെട്ടിന് പുറത്തു ഒരു പടർന്നു പന്തലിച്ച മരവും പിന്നെ ഒഴിഞ്ഞ കുറച്ചു സ്ഥലവും.
മുകളിലത്തെ റൂമിനു നല്ല വിശാലമായ ബാൽക്കണി , ലിവിങ് റൂം പോലെ ഓപ്പൺ ആയ വിശാലമായ മറ്റൊരു ബാൽക്കണി. ബാൽക്കണിയിൽ നിന്ന് നോക്കിയാൽ മതിൽ കെട്ടിന് പുറം വിശാലമായി കാണാൻ പറ്റുന്നു. പൂളിൽ നിന്നും ഇത്തിരി മാറുമ്പോൾ കുറച്ചു കവുങ്ങുകൾ ഒരു തോട്ടം പോലെ നട്ടിരിക്കുന്നു. താഴെ അതി വിശാലമായ അടുക്കള, ഡൈനിങ്ങ് ഏരിയ, ഹാൾ അതിൽ മ്യൂസിക് സിസ്റ്റവും മറ്റു സൗകര്യങ്ങളും.
അഞ്ജുവിനു ആ വില്ല ഭയങ്കരമായി ഇഷ്ടപ്പെട്ടു. ആ വില്ല അവളെ കൂടെ നടന്നു കാണിക്കാൻ അവൻമ്മാർ നാലുപേരും മത്സരിക്കുന്നതായി ജെയ്‌സണ് തോന്നി. പൂളിലേക്ക് ഓപ്പൺ ആകുന്ന ഹാളിന്റെ ഡോറിനരുകിലായി. ഒരു മിനി ബാർ സെറ്റ് അപ്പ് , അത് കണ്ടതും ജെയിസൺ ഹാപ്പി ആയി. അവൻ അവിടെക്കിരുന്നു ഒരു ചെറുത് ഒഴിച്ചടിക്കാൻ തുടങ്ങിയിരുന്നു.
“മക്കളെ ബാർ പയ്മെന്റ്റ് ഞാൻ ചെയ്തോളാം ” ജെയിസൺ പറഞ്ഞു .
” ചേട്ടൻ ധൈര്യമായി അടിച്ചോ, ബാർ മാത്രേ ഉള്ളു സാധനം നമ്മൾ വാങ്ങി വച്ചതാണ് ” ടോണി പറഞ്ഞു.
അപ്പോഴേക്കും എല്ലാവരും പരസ്പരം ഒന്ന് പരിചയമായി, ഉണ്ടായിരുന്ന ജ്യാള്യത മാറി. അവർ അഞ്ജുവിനോട് പെരുമാറുന്ന മാന്യത അവൾക്കും ജെയിസനും ഇഷ്ടമായി. കിച്ചണിലേക്ക് കടന്നപ്പോൾ ഫുഡ് പാർസൽ അവിടെ ഇരിക്കുന്നത് കണ്ട് അഞ്ചു ഒരു കുടുംബനാഥയുടെ റോളിലേക്കെത്തി.