അവള് ചിരിച്ചു കൂടെ ഞാനും…
“എനിക്ക് തോന്നി..”
“ടോയ്‌ലറ്റിൽ പോയാൽ പോലും സ്വസ്ഥത തരില്ലാന്നെ….”
അത് പറയുമ്പോ അവളുടെ ചിരി മാഞ്ഞിരുന്നു….
അത് കണ്ടപ്പോ എനിക്ക് മനസ്സിലായി ആ മൈരൻ ടോലൈറ്റിൻ്റെ അവിടെ വച്ച് ഇവളെ എന്തോ ചെയ്തു… എൻ്റെ രക്തം തിളയ്ക്കാൻ തുടങ്ങി…..
“ആ മൈരൻ്റെ കഴപ്പ് ഇന്നത്തോടെ തീർത്തിട്ട് തന്നെ കാര്യം നീ വാ”…
അവളോട് അപ്പോൾ തെറി പറയാൻ ഒരു മടിയും എനിക്ക് തോന്നിയില്ല…. അത്രക്കായിരുന്നു എൻ്റെ ദേഷ്യം…
“അയ്യോ issue ആക്കല്ലെ ആകെ problem ആകും വിട്ടേക്ക് അയാൾ നിന്നെ കണ്ടത് കൊണ്ട് ഇനി പ്രശ്നത്തിന് ഒന്നും വരില്ല വിട്ടേക്ക്…..”
അവള് അവളുടെ ഇടത്തേ കൈ കൊണ്ട് എൻ്റെ വലത്തേ കയ്യിൽ ബലപ്പിച്ച് പിടിച്ചു ഞാൻ കൈ വിടീക്കാൻ നോക്കിയെങ്കിലും അവള് വിട്ടില്ല
“ഇത്രയും വലിയ പ്രശ്നം ആകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ പറയില്ലായിരുന്നു…” എൻ്റെ ദേഷ്യം അടങ്ങാത്തത് കൊണ്ട് അവള് പറഞ്ഞു…. എനിക്ക് അവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു…
“ടാ പ്ലീസ്…..”
“Ok നീ ഇത്രയും പറഞ്ഞത്കൊണ്ട് മാത്രം…….”
ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് അവള് എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു…
ഞാൻ ചിരിച്ചില്ല….
“എന്താടാ ചിരിക്കാത്തത്….”
“എന്ത് മൈരിനാ ചിരിക്കേണ്ടത്….”
“ടാ ഞാനല്ലേ പറയണേ ചിരിക്കടാ….”
ഞാൻ എൻ്റെ ദേഷ്യം അടക്കി… ചിരിക്കാൻ ശ്രമിച്ചു….
“ആ അപ്പോ ഞാൻ പറഞ്ഞാൽ അനുസരിക്കും അല്ലേ… ”
“പിന്നെ നീ പറഞാൽ അനുസരിക്കാൻ നീ എൻ്റെ കാമുകി അല്ലേ….”
“ഒന്നും പറയാൻ പറ്റില്ലല്ലോ….. ”
എൻ്റെ മനസ്സിൽ ഒരായിരം ലഡ്ഡു ഒരുമിച്ച് പൊട്ടി…….
എൻ്റെ മുഖത്തെ സന്തോഷം കണ്ടപ്പോ അവള് പറഞ്ഞു…
“ഹൊ എന്താ സന്തോഷം…”
“പേടിക്കണ്ടടോ മാഷേ ഞാൻ ആരെയും സ്നേഹിക്കാൻ പോണില്ല…”
“നമുക്ക് വേറെ എന്തേലും സംസാരിക്കാം..”
അവള് വിഷയം മാറ്റാൻ ശ്രമിച്ചു… എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസിലായി… ഇപ്പോ ഞാൻ അത് ചികയാൻ നിന്നാൽ അവളുടെ മൂഡ് പോകും എന്ന് മാത്രമല്ല ചിലപോ അവള് ഇപ്പോ തന്നെ സീറ്റിലേക്ക് പോകും, അത് പാടില്ല…. ഞങ്ങൾ കഴിച്ചു കഴിഞ്ഞു കൈ കഴുകി corridooril വന്നു വീണ്ടും നിന്നു… അൽപ സമയത്തിനകം ആ ഞരമ്പ് രോഗി കൈ കഴുകാൻ ആ അങ്ങോട്ടേക്ക് വന്നു… എനിക്ക് അവനെ കണ്ടപ്പോ വീണ്ടും ദേഷ്യം കേറി ഞാൻ അവൻ്റെ അടുത്തേക്ക് പോകാൻ നേരം അവൾ എൻ്റെ കയ്യിൽ പിടിച്ചു വലിച്ചു….