“Thanks…”
“എന്തിനാടീ….”
“എന്നെ അവിടുന്ന് രക്ഷിച്ചതിന്….”
“It’s okey….” “അല്ലേലും അവൻ നിന്നെ ഒന്നും ചെയ്യില്ല….”
“അതെനിക്കും അറിയാടാ… But ഞാൻ അവിടെ ഒട്ടും comfort അല്ലായിരുന്നു…”
“ഇപ്പോ സമാധാനമായില്ലേ…”
” Yes….”
കുറച്ചു സമയം കൂടി അവളോടൊപ്പം ചിലവഴിക്കാൻ വേണ്ടി ഞാൻ ഓരോരോ കര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു….
അപ്പോഴേക്കും അവളുടെ മൊബൈലിലേക്ക് ഒരു കാൾ വന്നു… മൊബൈലിൻ്റെ സ്ക്രീൻ എന്നെ കാണിച്ചു…
“റോഷ്നി…”
എന്നോട് മിണ്ടരുത് എന്ന് അവള് ആംഗ്യം കാണിച്ചു… Headphone കുത്തിയിട്ട് അവള് സംസാരിക്കാൻ തുടങ്ങി… എന്തൊക്കെയോ കാര്യായിട്ട് സംസാരിക്കുന്നുണ്ട്… അല്പം കഴിഞ്ഞപ്പോൾ അവള് കൈ കൊണ്ട് എന്നെ പറ്റി ആണ് റോഷ്നി സംസാരിക്കുന്നത് എന്ന സിഗ്നൽ തന്നു….
ആ അവസരം മുതലാക്കി ഞാൻ അവളോട് ചേർന്ന് ഇരുന്നു അവളുടെ ചെവിയിൽ എൻ്റെ ചെവി ചേർത്ത് സംസാരം ശ്രദ്ധിച്ചു …. അവളുടെ മർദവമേറിയ തോളിൻ്റെ സ്പർശനം എന്നിൽ വികാരങ്ങൾ വീണ്ടും ഉണർത്തി….അവള് അവളുടെ ഇടത്ത് ചെവിയിലെ earphone ഊരി എനിക്ക് തന്നു ഞാനത് ചെവിയിൽ വച്ചു. മിണ്ടരുത് എന്നവൾ വീണ്ടും warning തന്നു….
റോഷ്നി എൻ്റെ കോളേജ് ലൈഫ് അന്നത്തെ ഓരോരോ സംഭവങ്ങൾ എല്ലാം ഒന്ന് പോലും വിടാതെ അശ്വതിയെ പറഞ്ഞു കേൾപ്പിക്കുന്നുണ്ട്… പലതിനും അവള് പൊട്ടി ചിരിക്കുന്നുണ്ട്… ഞാൻ ക്യാൻ്റീനിൽ അടി ഉണ്ടാക്കാൻ പോയി എനിക്ക് അടി കിട്ടിയത് വരെ അവള് പറഞ്ഞു കൊടുത്തു… ഇനി ഇവൾ അറിയാൻ ഒന്നുമില്ല…. ഇടയ്ക്ക് റോഷ്നി പറഞ്ഞ ഒരു കാര്യത്തിൽ എൻ്റെ മനസ്സ് ഉടക്കി
“ടീ നീ മറ്റേ കാര്യം അവനോട് ചോദിക്കരുത് കേട്ടോ….”
പെട്ടെന്ന് അശ്വതി എൻ്റെ ചെവിയിൽ നിന്നും ആ earphone വലിച്ചൂരി… അവള് ആകെ പരിഭ്രമിച്ചത് പോലെ തോന്നി….
“Ok ടീ റോഷ്നി നല്ല ക്ഷീണം ഞാൻ നാളെ വിളിക്കാം…”
ഇതും പറഞ്ഞു അശ്വതി ഫോൺ കട്ട് ചെയ്തു.. എന്നിട്ട് എന്നെ നോക്കാതെ ഫോണിൽ തന്നെ നോക്കി ഇരുന്നു…
ഇവിടെ ഞാനറിയാതെ എന്തൊക്കെയോ നടക്കുന്നുണ്ട്…
Call കഴിഞ്ഞെങ്കിലും ഞാൻ അവിടുന്ന് മാറിയില്ല….