എല്ലാം ബിസ്നെസും അതിന്റെ നഷ്ട്ടങ്ങളും ആണെന്ന് മണ്ടിയായ എന്നെ നിസാരമായി പറഞ്ഞു പറ്റിച്ചു…
അവളെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് അവളുടെ ഭർത്താവും. അവസാനം നമ്മളെ ഇവിടെ കൊണ്ടുവന്ന് ഇട്ട് അങ്ങേര് അവളുടെ അടുത്തേക്കാണ് പോയത്. അയാളുടെ കൈയിൽ ഉള്ളത് മുഴുവൻ അവളും അവളുടെ ഭർത്താവും ഊറ്റി എടുത്തിട്ട് അങ്ങേരെ ചവിട്ടി പുറത്താക്കി.
അപ്പോഴാണ് എല്ലാം ചതിയായിരുന്നു എന്നും ഇത്ര കാലം അയാൾ പറ്റിക്കപെടുകയായിരുന്നു എന്നും അയാൾക്ക് മനസിലായത്. പിന്നെയാണ് പോലും എന്നെയും നിന്നെയും അങ്ങേർക്ക് ഓർമ്മ വന്നതും. നമ്മുടെ സ്നേഹം എന്താണെന്ന് തിരിച്ചറിഞ്ഞതും.
കുറെ കാലം ഓരോ സ്ഥലത്തൂടെ അലഞ്ഞ് തിരിഞ്ഞു നടന്നു. അവസാനം നമ്മളെ കാണാനും നമ്മൾ അനുവദിച്ചാൽ കൂടെ താമസിക്കാനും ആണ് ഇങ്ങോട്ട് വന്നത്.
ഇതൊക്കെ എന്റെ കാലിൽ വീണ് പറഞ്ഞതാണ് ആ നാറി… അമ്മ ദേഷ്യത്തോടെ പറഞ്ഞു…
“”ചെ ആ ചെറ്റയ്ക്ക് വേണ്ടിയാണ് ഞാൻ എനിക്ക് വേണ്ടി മാത്രം ജീവിച്ച അമ്മയെ തെറ്റിദ്ധരിച്ചത് എന്നോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ ഒരു വെറുപ്പ് തോന്നി.””
ഞാൻ അമ്മയെ കെട്ടിപ്പിടിച്ച് ചോദിച്ചു അമ്മയ്ക്ക് എന്നോട് ദേഷ്യം തോന്നിയോ…
എന്റെ മനസ്സ് കല്ലാണ് മണ്ണാണ് എന്നൊക്കെയല്ലേ… നീ പറഞ്ഞത് പിന്നെ എങ്ങനെ ദേഷ്യം തോന്നതിരിക്കും ഞാനും ഒരു മനുഷ്യ സ്ത്രീ തന്നെയല്ലേ…
ഞാൻ അപ്പോഴത്തെ ഒരു ഇതിൽ കാര്യം മനസിലാക്കാതെ പറഞ്ഞു പോയതാണ് എന്നോട് ദേഷ്യം തോന്നല്ലേ എന്ന് പറഞ്ഞ് തേങ്ങി.
അതിനിടയിൽ ഒരു തുള്ളി കണ്ണുനീർ അമ്മയുടെ കയ്യിൽ വീണു. അമ്മ എന്റെ മുഖം പിടിച്ചുയർത്തി എന്നിട്ട് പറഞ്ഞു.
അയ്യേ.. നീ ഇങ്ങനെ അനങ്ങുന്നെന് മുഴുവൻ കരയാൻ നിന്നാൽ എങ്ങനെയാ… എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല. എനിക്ക് നീയും നിനക്ക് ഞാനും മാത്രമല്ലേ ഒള്ളൂ. നമുക്ക് പരസ്പരം ഇങ്ങനെ സ്നേഹിച്ചു കഴിയാം ന്ന് പറഞ്ഞു. എന്റെ കണ്ണുനീർ ഒക്കെ തുടച്ച് എന്റെ കവിളിൽ ഒരു ഉമ്മ തന്നു..
ഇത്ര കാലം എന്റെ ഉള്ളിൽ ഉത്തരമില്ലാത്ത ഒരു ചോദ്യമായിരുന്നു അയാൾ. ഇനി അങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യമേയില്ല. അയാൾ ഇനി ഒരിക്കലും നമ്മുടെ ജീവിതത്തിലേക്ക് വരില്ല. അമ്മ പറഞ്ഞു കൊണ്ടിരുന്നപ്പോൾ