അമ്മ ഇടറുന്ന ശബ്ദത്തിൽ കഴിയും പോലെ അലറി ചോദിച്ചു..
അച്ഛൻ ഒന്നും മിണ്ടനില്ലാതെ തല കുനിച്ചിരുന്നു. പിന്നെ എന്നെ തങ്ങി എഴുന്നേൽപ്പിച്ചു.
നിങ്ങൾ തൊടരുത് അവനെ എന്ന് പറഞ്ഞ് അമ്മ എന്റെ കൈ പിടിച്ച് വലിച്ച് അമ്മയുടെ മുന്നിൽ ആയി നിർത്തി. എന്നിട്ട് പറഞ്ഞു.
ഇവനെ ഞാനാ വളർത്തിയത് ഇത് എന്റെ മോനാണ് എന്റെ മാത്രം.. ഇവന്റെ തന്തയും തള്ളയും എല്ലാം ഞാൻ തന്നെയാണ്…
അമ്മയെ ഇങ്ങനെ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്. അച്ഛനെ നോക്കുന്ന നോട്ടത്തിൽ ഒക്കെ അച്ഛനെ ചുട്ടെരിക്കാനുള്ള ദേഷ്യമുണ്ട്.
അമ്മയുടെ പെട്ടന്നുള്ള ഭാവമാറ്റം എന്തിനാണ് എന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്. അച്ഛനെ കണ്ടതിലുള്ള ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ആണ്.
“ഇനി അച്ഛൻ ഇത്രയും കാലം എവിടെയായിരുന്നു. എന്താ ഇങ്ങോട്ട് വരാതിരുന്നത് എന്ന് അമ്മ അറിഞ്ഞിട്ടാണോ ഈ ഭാവമാറ്റം”
പക്ഷെ അച്ഛന്റെ നിൽപ്പ് കണ്ടപ്പോൾ എനിക്ക് ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു കൊളുത്തി വലിയാണ് അനുഭവപ്പെട്ടത്..
ഞങ്ങൾ ഇത് വരെ കഴിഞ്ഞ പോലെ തന്നെ കഴിഞ്ഞോളാം ദയവ് ചെയ്‌ത് ശല്യം ചെയ്യരുത്. ഇപ്പൊ തന്നെ ഇവിടന്ന് പോയി തരണം… അമ്മ കൈ കൂപ്പി ദേഷ്യത്തിൽ തന്നെ അച്ഛനോട് പറഞ്ഞു. എന്നിട്ട് ഒരു നൂൽ പോലുള്ള താലിമാലയാണ് അമ്മ ഇട്ടിരുന്നത് അത് പൊട്ടിച്ച് അച്ഛന്റെ നേരെ എറിഞ്ഞു..
എനിക്ക് ഇപ്പൊ അമ്മയോടാണ് ദേശ്യം തോന്നുന്നത്. അത്രയ്ക്ക് മോശമായിട്ടാണ് അമ്മ അച്ഛനോട് പെരുമാറുന്നത്. ഒന്നുല്ലെങ്കിൽ അച്ഛൻ തിരിച്ചു വന്നില്ലെ… വരാതിരുന്നതിന് അതിന്റെതായ കാരണവും ഉണ്ടെന്ന് പറഞ്ഞു. എന്നിട്ടും ഈ തള്ള അച്ഛനോട് ഇപ്പൊ ഇവിടന്ന് ഇറങ്ങണം എന്നൊക്കെ പറയണത് കേട്ടപ്പോ എനിക്ക് അമ്മയോട് ഇത് വരെ ഉണ്ടായിരുന്ന സ്നേഹതിന്റെ അതെ കനത്തിൽ തന്നെ ദേഷ്യവും തോന്നി. പാവം അച്ഛൻ..
അച്ഛൻ പിന്നെ ഒന്നും പറയാതെ എന്നെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞ് നടന്നു.
കുറച്ച് കഴിഞ്ഞപ്പോൾ
ഞാൻ അച്ചന്റെ അടുത്തേക്ക് പോവാൻ നോക്കിയപ്പോ അമ്മ എന്റെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു നീ പോവുന്നെങ്കിൽ പൊയ്ക്കോ പക്ഷെ പിന്നെ നിനക്ക് ഈ ഭൂമിയിൽ അച്ഛൻ മാത്രമേ ഉണ്ടാവൂ… അമ്മ ഉണ്ടാവില്ല..