രണ്ടാമത്തെ കാര്യം- ഞാൻ എന്നും തീരെ വില കല്പിക്കാത്ത ഒരു വേശ്യയുടെ അളവിൽ കണ്ട ചന്ദ്രേച്ചിക്കു ഇത്ര കാര്യാ ഗൗരവത്തോടെ സംസാരിക്കാൻ അറിയുമോ!!
എന്ത് തന്നെ ആയാലും ചന്ദ്രേച്ചിയുടെ വാക്കുകൾ എന്റെ മനസ്സിൽ തട്ടിയിരുന്നു, എന്നെ ഇത്രയും സ്നേഹിക്കുന്ന ആളുണ്ടെങ്കിൽ അതും എന്നെ ഓർത്തു മറ്റൊരു വിവാഹം പോലും കഴിക്കാതെ ജീവിക്കുന്ന ഒരാൾ, അതെന്തായാലും എനിക്കൊന്നു തീർച്ചപ്പെടുത്തണം.
പക്ഷെ ഇത് സത്യമാണെങ്കിൽ എന്ത് കൊണ്ട് ഞാൻ ഇതുവരെ ഈ കാര്യങ്ങൾ അറിയാതെ പോയി? എന്തുകൊണ്ട് മുനീബ് ഇത്രയും കാലത്തിനിടക്ക് എന്നോടൊന്നും സംസാരിക്കാൻ പോലും മിനക്കെട്ടില്ല?
എല്ലാം അറിയണമെങ്കിൽ ആകെ ഒരു വഴി ചന്ദ്രേച്ചി മാത്രമാണ്, അവരിൽ നിന്നുമാണ് ഞാൻ ഇത്രയും കാര്യങ്ങൾ അറിഞ്ഞതും ഇനി അറിയാൻ പറ്റുന്നതും, പക്ഷെ അത് റിസ്കാണ്, കാരണം ചന്ദ്രേച്ചിയെ പോലുള്ള ഒരാളോട് ഇത്തരം കാര്യങ്ങൾ ചോദിച്ചാൽ പിന്നെ മാനം എപ്പോ കപ്പല് കേറി എന്ന് ചോദിച്ച മതി, പക്ഷെ എന്ത് തന്നെ ആയാലും ഇനി ഇതിന്റെ സത്യാവസ്ഥ അറിയാതെ എന്റെ മനസ്സിന് സ്വസ്ഥത കിട്ടില്ല എന്നെനിക്ക് ഉറപ്പാണ്.
എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു, കല്യാണ വീട്ടിലെ തിരക്കിലും എന്റെ സമ്മതത്തോടെയോ അല്ലാതെയോ എന്റെ കണ്ണുകൾ തേടിക്കൊണ്ടിരുന്നത് ഒരേ ഒരു മുഖമായിരുന്നു, മുനീബിന്റെ മുഖം.
തേടിയലന്ന എന്റെ കണ്ണുകൾ പലപ്പോഴും മുനീബിനെ കണ്ടെത്തി, പക്ഷെ നിർഭാഗ്യവശാൽ എല്ലാ പ്രാവശ്യവും എന്റെയും മുനീബിന്റെയും കണ്ണുകൾ തമ്മിൽ ഉടക്കിയിരുന്നു.
ഞാൻ ആകെ പരവശയായി, ചെയ്‌യുന്നത് തെറ്റാണോ ശരിയാണോ എന്നൊന്നും അപ്പോൾ എന്റെ മനസ്സിൽ ഇല്ല, ആകെ അറിയേണ്ടത് ഞാൻ കേട്ട കാര്യങ്ങൾ സത്യമാണോ അല്ലയോ എന്നുള്ളത് മാത്രമാണ്, എന്ത് കൊണ്ടോ കേട്ടതൊക്കെ സത്യമാവണേ എന്ന് എന്റെ മനസ്സ് എന്നോട് പറയുന്നതുപോലെ എനിക്ക് തോന്നി.
(തുടരും)