ചന്ദ്രേച്ചി പറഞ്ഞ കാര്യങ്ങളുടെ പൊരുൾ മനസ്സിലാകാതെ ഞാൻ അവരുടെ മുഖത്തു ചോദ്യ രൂപേണ നോക്കി.
ചന്ദ്രേച്ചി തുടർന്നു, ആ പോയതാണ് മുനീബ്, നമ്മുടെ അലിയാർ ഹാജിയുടെ മകൻ, വലിയ പണക്കാർ ആണ്, ബിസിനിസെല്ലാം അങ്ങ് ഗൾഫില, ഇവൻ ജനിച്ചതും വളർന്നതും ഒക്കെ അവിടെ തന്നെയാ, ഇവന് മുമ്പ് ഒരു കടുത്ത പ്രണയം ഉണ്ടായിരുന്നു പക്ഷെ അവളെ കല്യാണം കഴിക്കാൻ പറ്റിയില്ല, ആ സങ്കടത്തിൽ പിന്നീട് അവൻ കല്യാണമേ വേണ്ട എന്ന തീരുമാനത്തിൽ നടന്നു.
അവന്റെ വീട്ടുകാർ അവനു പല പ്രൊപോസൽസും കൊണ്ട് വന്നു, പക്ഷെ അവൻ ഒരു പെണ്ണിനേയും ഗൗനിച്ചില്ല, ഒരിക്കൽ പതിവുപോലെ കുറച്ചു പെൺകുട്ടികളുടെ ഫോട്ടോസ് അവനു അയച്ചു കൊടുത്തു, ആ പ്രാവശ്യം അവൻ അവർക്കു മറുപടി കൊടുത്തു, എനിക്ക് ഈ ഫോട്ടോസിൽ ഒരു പെണ്ണിനെ ഇഷ്ടമായി, അടുത്താഴ്ച നാട്ടിൽ വന്നാൽ പോയി കാണാം, പക്ഷെ ഏതു പെണ്ണെന്നുള്ള സൂചനയൊന്നും അവൻ കൊടുത്തിരുന്നില്ല.
അവൻ നാട്ടിൽ എത്തിയതിനു ശേഷമാണു നിന്റെ ഫോട്ടോയാണ് അവനു ഇഷ്ട്ടമായതെന്നു പറഞത്, പക്ഷെ അവിടെയും അവനു നിരാശ തന്നെ ആയിരുന്നു ഫലം, കാരണം അതിനു രണ്ടു ദിവസം മുന്നേ ആയിരുന്നു നിനക്ക് ഹരിഫ് മോതിരമിട്ടത്.
മുനീബിനിപ്പോൾ ഏതാണ്ട് മുപ്പത്തഞ്ചിന് മേൽ പ്രായം ആയിക്കാണും പക്ഷെ അവൻ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല
ഒരു കാര്യം എനിക്ക് ഉറപ്പാണ് ഷഹല, അവൻ ആദ്യത്തെ പ്രണയം പരാജയപ്പെട്ടപ്പോൾ പിന്നീടൊരു കല്യാണമേ വേണ്ട എന്ന് തീരുമാനിച്ചവനാ, പക്ഷെ ആ ഉറച്ച തീരുമാനം മാറ്റിയത് നിന്റെ മൊഞ്ചു കണ്ടിട്ട് മാത്രമായിരിക്കണം, അല്ലെങ്കിൽ ഇത്രയും വർഷങ്ങൾക്കു ശേഷവും ആ ഫോട്ടോയിൽ കണ്ട നിന്റെ മുഖം മാത്രം വെച്ച് നിന്നെ അവൻ തിരിച്ചറിയുമോ? , ഒരു കാര്യം ഉറപ്പാണ്! നിന്റെ മുഖം അവന്റെ മനസ്സിൽ ആഴത്തിൽ പതിന്നിട്ടുണ്ട്, അതുപോലെ നീ ആയിരിക്കണം അവന്റെ അവസാനത്തെ പ്രണയം, അത് ഞാൻ അവന്റെ കണ്ണുകളിൽ കണ്ടിരുന്നു.
ഞാൻ ഇപ്പോൾ രണ്ടു കാര്യങ്ങളിൽ ഷോക്ക്ഡ് ആണ്, ഒന്ന്- ചന്ദ്രേച്ചി പറഞ്ഞതൊക്കെ ശരിയാണെങ്കിൽ എന്നെ ഇത്രയും സ്നേഹിക്കുന്ന ഒരാൾ ഞാൻ അറിയാതെ ഈ ലോകത്തുണ്ടോ