മിഴി 8 [രാമന്‍]

Posted by

ആദി കേറി.ഉള്ളിലൂടെ മൊത്തം നോക്കി.ചുമരിന്‍റെ മൂലയിൽ, കട്ടിലിന്‍റെ ബാക്കിൽ, നിലത്ത് അവളുടെ വായിൽ തിരുകിയ  ഷഡി വീണു കിടക്കുന്നുണ്ട്. ഉള്ളിലേക്ക് കേറി വന്നൊരു മിന്നൽ. ആ മൂലയിലേക്ക് നടന്നപ്പോ റൂമിന്‍റെ കുറച്ചു ഭാഗം തെളിഞ്ഞു. ഒരു കാൽ കാണുന്നുണ്ട്. ചങ്ക് പിടച്ചു. മൂലയിലേക്ക് വെളിച്ചമടിച്ചപ്പോ ഞാൻ കരഞ്ഞു പോയി. അവളവിടെയുണ്ട് .ഒരു കയ്യിൽ ഞാൻ കെട്ടിയ കെട്ടിപ്പോഴുമുണ്ട്. കാൽ രണ്ടും കൂട്ടി പിടിച്ചു മിന്നൽ കൊള്ളാതെ കട്ടിലിന്‍റെ സൈഡിൽ ആ മൂലയിൽ.

“അനൂ…” ഇടറിയ ശബ്‌ദം കൊണ്ട്  ഞാൻ വിളിച്ചു.ഓടി അടുത്തു. മുട്ടിലേക്ക് കമിഴ്ത്തി വെച്ച ആ മുഖം പൊക്കി നോക്കി.ശരീരത്തിന് മൊത്തം നല്ല തണുപ്പ്.

“അനൂ… ചെറിയമ്മേ…” കെട്ടി പിടിച്ചു ഞാൻ വിളിച്ചു നോക്കി.മിണ്ടുന്നില്ല, അനങ്ങുന്നില്ല. അതേയിരിപ്പ്. പിടിച്ച കൈകൾക്ക് ബലമില്ല.ശ്വാസം ചെറുതായി എടുക്കുന്നുണ്ട്.ഞാനൊന്നുകൂടെ വിളിച്ചു നോക്കി..തല പിടിച്ചു ഇളക്കി നോക്കി.

” അനൂ പ്ലീസ് ഒന്ന് കണ്ണ് തുറക്ക്.. ” എന്‍റെ കയ്യിലുള്ള ആ കൈ വഴുതി നിലത്തേക്ക് വീണു. പൊട്ടി കരയാൻ തോന്നി. ഇല്ലാ ഇങ്ങനെ ഇരിക്കാൻ പാടില്ല. എന്‍റെ അനു. അവൾക്ക് ഒന്നും പറ്റരുത്.

കൈയ്യിലെ കെട്ട് പെട്ടന്നൂരി.വാരി ചെറിയമ്മയെ കൈയ്യിലെടുക്കാൻ നോക്കി.പറ്റുന്നില്ല!! രണ്ടു വട്ടം ഞാൻ എഴുന്നേൽക്കാൻ കഴിയാതെ നിന്നു. കരച്ചിൽ വന്നു. കൈ ചുരുട്ടി നിലത്തു രണ്ട് ഇടി ഇടിച്ചു. തുറന്ന ഡോറിലൂടെ ഒരു മിന്നൽ. അടുത്തുള്ള ചെറിയമ്മയുടെ കൈ എന്നെയൊന്നു തോട്ടുവോ?.  ഞാൻ വീണ്ടും ശ്രമിച്ചു. ഇത്തവണ അവളെന്‍റെ കയ്യിൽ പോന്നു.നിറയുന്ന കണ്ണുകൾ അതേ പോലെ. നെഞ്ച് അങ്ങനെ ഇടിക്കുന്നുണ്ട്.പുറത്തേക്കിറങ്ങി. ചാറ്റലടിക്കുന്ന വരാന്തയിലൂടെ നടന്നു. സ്റ്റെപ്പിറങ്ങുമ്പോ വീഴാൻ പോയി.വരാന്തയിൽ നിന്ന് മഴയിലേക്കിറങ്ങി.ഡോർ പണിപ്പെട്ട് തുറന്നു.ഞാനും അവളും ഒരുപാട് മഴ നനഞ്ഞു.. ബാക് സീറ്റിൽ അവളെ കിടത്തി.തിരിച്ചിറങ്ങുമ്പോ കൈത്തണ്ടയിൽ മുറുകിയ അവളുടെ വിരലുകൾ.അവളറിയുന്നുണ്ടോ എല്ലാം?…

മുറ്റം നിറഞ്ഞിഴുക്കുന്ന ചളി വെള്ളത്തിലൂടെ കാലു നീട്ടി ഞാൻ ചെറിയമ്മയുടെ കൈകൾ മെല്ലെ വിടുവിച്ചു. ഓടി ഡ്രൈവിങ് സീറ്റിൽ കേറി. കീ കൈകൊണ്ട് തിരഞ്ഞു. കണ്ണിലിരുട്ട് കേറി, അത്‌ കാണുന്നില്ല. പണ്ടാരം. ഞാൻ പോക്കെറ്റിൽ തപ്പി.അവിടെയുമില്ല..പ്രാന്തിളകി. കൈ കൊണ്ട് സ്റ്റൈറിങ്ങിൽ ആഞ്ഞു കുത്തി.എവിടെ വെച്ചു ഞാനാ സാധനം.

Leave a Reply

Your email address will not be published. Required fields are marked *