മിഴി 8 [രാമന്‍]

Posted by

ഞാൻ വെറുതെയൊന്ന് മൂളി കൊടുത്തു.

അമ്മ പറഞ്ഞപോലെ ഒരു വീടിന്‍റെ മുന്നിൽ വണ്ടി നിർത്തി.മുമ്പെങ്ങും വന്ന പരിചയമില്ല.ആരുടെ വീടാണെന്ന ചോദ്യമെനിക്കുണ്ടായിരുന്നു.അമ്മയോട് അത്‌ സംശയത്തോടെ ചോദിക്കുകയും ചെയ്തു. എന്‍റെ കൈ പിടിച്ചു മുന്നില് നടന്നതല്ലാതെ അമ്മയതൊന്നും പറഞ്ഞില്ല. ഡോർ തുറന്നത് അമ്മയുടെ പ്രായമുള്ള സ്ത്രീയാണ്. കണ്ടെവിടെയോ പരിചയം തോന്നി. അവർ ചിരിച്ചു.അകത്തേക്ക് വരാൻ പറഞ്ഞു.

“മോനേ ചായയോ എന്തേലും എടുക്കണോ ആദ്യായിട്ട് വരല്ലേ…?.” സ്നേഹത്തോടെ അവരന്വേഷിച്ചു.ചിരിച്ചുകൊണ്ടുതന്നെ വേണ്ടെന്ന് പറഞ്ഞു.അമ്മ മഴയത്തു കുടുങ്ങിയതും കൂടെ പറഞ്ഞു കഴിഞ്ഞപ്പോ അവർ മുകളിലാ റൂമെന്ന് പറഞ്ഞു. അമ്മ തലയാട്ടി. എനിക്കതങ്ങു കത്തിയില്ല. മനസിലാവാതെയാ സ്ത്രീയെ നോക്കിയപ്പോ, ഒരു ചിരിയാണ് തന്നത്. റൂമോ? എന്തിന്?

അമ്മയുടെ പിറകെ നടന്നു. സ്റ്റെപ്പുകൾ ഓരോന്ന് കേറി. ഇടയ്ക്കമ്മ തിരിഞ്ഞു നോക്കുന്നുണ്ട്. വല്ലാത്തൊരു സംശയം ഉള്ളിൽ വന്നു. എന്തോരു പിടികിട്ടാത്ത വേണ്ടാത്ത ചിന്ത. മുകളിലെ അലങ്കരിച്ച ടേബിളിന്‍റെ പുറകിൽ ജനൽ തുറന്നിട്ടതാണ്. ആകാശത്ത് ഒച്ചയില്ലാതെ പായുന്ന മിന്നലുകൾ കാണാം. അമ്മ ഒരു വാതിൽ തുറന്നു. ഇരുട്ടാണുള്ളിൽ .കേറി ലൈറ്റ് ഇട്ട് അമ്മയെന്നെ നോക്കി.

ഭംഗിയുള്ള റൂം,

“വാ അഭീ….” വിളിയിൽ സന്തോഷമോ ദുഖമോ ഒന്നും കാണുന്നില്ല.മടിച്ചു നിന്നയെന്നെ,എങ്ങനെയോ വന്ന ചിരി കാട്ടി അമ്മ ഉള്ളിലോട്ട് വിളിച്ചു. ഞാനുള്ളിലേക്ക് കേറി. ബാക്കിൽ വാതിൽ അടയുന്ന ശബ്‌ദം, ലോക്ക് വീണിട്ടുണ്ട്. ഞാൻ അസ്വസ്ഥനായി.

“അമ്മേ.. എന്നോട് സംസാരിക്കാൻ തന്നെയല്ലേ വന്നത്…” മുഖമിത്തിരി മുറുകിയിരുന്നു. ശബ്ദവും അതേപോലെ ആയിക്കാണും. അമ്മ ഞെട്ടിയോ? തോന്നി. പിന്നെ പെട്ടന്നൊരു ഒരു ചിരി.

“എന്‍റെ മോനൂ ആണെടാ. എനിക്ക് കയ്യും കാലും വിറക്കുന്നുണ്ട്.പറയാനാണെൽ നാക്കും കിട്ടണില്ല.വേറെ എവിടേലും ആയിരുന്നേൽ ഞാനിങ്ങനെ കളിക്കുന്നത് ആരേലും കണ്ടാലോ? അതായിങ്ങട്ട് പോന്നത്. അപ്പോ ദാ…. ചെക്കന്‍റെ മുഖം ആന കുത്തിയ പോലെ..” അമ്മയൊന്ന് അയഞ്ഞു. തള്ളക്ക് എന്നോട് പറയുന്നതിലുള്ള പേടിയാണ്. ഇപ്പോഴാ ശ്വാസം ഒന്ന് നേരെയായത്.

“അല്ല നീയെന്താ കരുതിയെ അഭീ? ഇങ്ങട്ട് വന്നപ്പോ.?.” നല്ല ചോദ്യം.ഇതന്നെ ചോദിക്കണം.

“അതൊക്കെ പ്പറയാ… അതിനു മുന്നേയൊരു കാര്യം!!..” ഞാൻ മുന്നിലുള്ള ബെഡിലിരുന്ന് അമ്മയെ നോക്കി.പേടിയുണ്ടേലും ചിരിക്കാൻ നോക്കുന്നുണ്ട്. പിരികം പൊക്കി എന്താന്ന് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *