“അനുവേച്ചിയോ…” അത് കേട്ട എനിക്ക് അത്ഭുതം…
“പിന്നേ… എന്നേക്കാൾ മൂത്തതല്ലേ??” സൈഡിൽ ഇരുന്ന എന്‍റെ അടുത്തേക്ക് നിങ്ങി, ഞാങ്കിടന്ന ബെഡിന്‍റെ നടുക്കിലേക്ക് കേറി അവളിരുന്നു.ശെരിയാ അവളെക്കാൾ മൂത്തതാണ് ചെറിയമ്മ.
“ഡാ ഞാനെന്ത് പറഞ്ഞാ നിന്നെയിങ്ങട്ട് വിട്ടേ?… ന്നട്ട് നീയെന്താ ചെയ്‌തെ? “അവളൊര മ്മായിയുടെ വേഷമിട്ടു. കയ്യിലൊരു വടി കൂടെ വേണ്ടീയിരുന്നു.ഇടക്ക് വെറുതെ തല്ലാൻ.ഹാ കേൾക്കാനുള്ളത് കേൾക്ക തന്നെ.
“ന്താ പറഞ്ഞെ…?”
“അവളോട് പോയി എല്ലാം സംസാരിച്ചു തീർക്കാൻ പറഞ്ഞോ?” അക്കമിട്ടു നിരത്താണല്ലോ തെണ്ടി..
“ഹാ പറഞ്ഞ്. എടീ ഞാനെത്ര സ്നേഹത്തോടെ മാങ്ങയുങ്കൊണ്ട് പോയതാന്നറിയോ അവളുടെയെടുത്ത്..അപ്പൊ അവൾക്കതില് വിഷമുണ്ടോന്ന് ചോദ്യം!!. നീയെന്താമ്പറഞ്ഞെ അവളെന്നേ സ്നേഹത്തോടെ വിളിച്ചപ്പോ,അവളുങ്കരയായിരുന്നു ന്ന് ല്ലേ?” അവസാനമവൾ കോളു ചെയ്തപ്പോ.ആദ്യമൊക്കെ കരയായിരുന്നുന്ന് ഐറ പറഞ്ഞിട്ടുണ്ട്. ശെരിയാണെന്ന് എനിക്കും തോന്നി.ആദ്യമാ സംസാരവും ശ്വാസമെടുക്കുന്നതും അങ്ങനെ ആയിരുന്നല്ലോ.
“ഹാ… എത്ര സ്നേഹത്തോടെ വിളിച്ചതാ നിന്നെ. അപ്പൊ നീയ്യെന്താ പറഞ്ഞത്..സമയല്ലന്നല്ലേ? പിന്നേയവൾക്ക് ദേഷ്യം വരില്ലേ….എത്ര കാലത്തിനു ശേഷമാ നീയവളോട് മിണ്ടയെ? അപ്പൊ അങ്ങനെ പറഞ്ഞാലോ??”
“നിക്ക് നിക്ക്നിക്ക്…” ഞാനിടയിൽ കേറി.
“ആണല്ലോ ഞാസ്സമയമില്ലെന്ന് പറഞ്ഞപ്പോ അവൾക്ക് പ്രശ്നം ല്ലേ? നേരിട്ട് കണ്ടിട്ട് മാങ്ങ കൊടുത്തപ്പോ, ന്താ…? വിഷം ണ്ടോന്ന്?.. അതിന് പ്രശ്നം ലല്ലേ?..എനിണ്ട് ദേഷ്യമൊക്കെ. എന്നെയെന്തൊക്കെ പറഞ്ഞു. നീമ്പറഞ്ഞോണ്ട് മാത്ര ഞാനൊന്നുമ്മിണ്ടാതെ നിന്നെ. പൊട്ടൻ കളിപ്പിക്കണപോലെ കളിപ്പിച്ചു. ന്നട്ട് ഞാനെന്തേലുമ്പറഞ്ഞോ? അച്ഛനേം അമ്മയെയുമ്പറ്റി വരെ പറഞ്ഞില്ലേ..?” ഞാനിതിരി സങ്കടത്തിലായി.
“അഭീ…അന്നാ ഫോൺ വിളിച്ചപ്പോ, നല്ലപോലെ സംസാരിച്ചിരുന്നേൽ ഇതൊക്കെ ണ്ടാവായിരുന്നോ? അവളുടെ ഭാഗത്തു നിന്ന് നോക്കിയാൽ അവളെന്താ ചെയ്തേ?.. എത്രയൊക്കെ പറഞ്ഞാലും നീ കൂടെ ണ്ടാവുമന്നല്ലേ അവൾ പണ്ടേ ആഗ്രഹിച്ചേ?. ഇനി നിനക്കപര്‍ണയുമായി അവൾക്ക് റിലേഷൻ ഉണ്ടായിരുന്നതിൽ പ്രേശ്നമുണ്ടോ?”
ഐറ ചോദ്യം പതിയെയാക്കി.പണ്ടാരമടങ്ങാൻ ആ പെണ്ണിന്‍റെ പേര് വീണ്ടും വന്നല്ലോ?
” പ്രശ്നന്നുമില്ല എന്നാലും, എന്നോടൊന്ന് പറയാമായിരുന്നല്ലോ?. അന്ന് വെറുതെന്തിനാ നുണ പറഞ്ഞെ.?അതെല്ലേ ഇത്രേം പ്രശ്നം ആക്കിയേ..” അവൾക്കെന്തായിരുന്നു എന്നോട് പറഞ്ഞാൽ.
” നീയും അവളും സ്നേഹിക്കാൻ തുടങ്ങീട്ട് അന്നെത്ര കാലമായിക്കാണും… മൂന്ന് മാസമോ? അങ്ങനെ ന്തോവല്ലേ?.അത് നിന്നോട് പറഞ്ഞാൽ നീയെങ്ങനതെടുക്കുന്ന് അവൾക്ക് അറീല്ല. അതാവും… “അവൾ സംശയം പറഞ്ഞു.