മിഴി 8 [രാമന്‍]

Posted by

“പാവം പെണ്ണ്..” അതുംകൂടെയമ്മ പറഞ്ഞു. അവളെക്കുറിച്ച്. പാവം പോലും!! രണ്ടും കൂടെയെന്തോ രഹസ്യം സൂക്ഷിച്ച് നടക്കാണ്. എന്നോട് പറയോ? എവിടെ.. അമ്മായിനി എന്നേയുംക്കൂട്ടി ഇത് പറഞ്ഞു തരാൻ പോവണോ? ആയിരിക്കും.

വിശന്നിരുന്നു. ചോറ് വാങ്ങിത്തരാന്ന് പറഞ്ഞു കൊണ്ടുവന്നതല്ലേ എന്നെ? കണ്ട ഹോട്ടലിലേക്ക് ഓടിച്ചു കയറ്റി. മഴയാണേൽ നിൽക്കുന്നില്ല തകർത്തു പെയ്യാണ്. അമ്മയെയും കൂട്ടി ആ കൈ പിടിച്ചു ഞാൻ ഉള്ളിൽ കേറി. വലിയ ആളൊന്നുമില്ല. അമ്മക്ക് ചിക്കൻ ബിരിയാണി പറഞ്ഞപ്പോ ഞാൻ മട്ടനാക്കി.അമ്മക്ക് ചിക്കനൊഴികെ ബാക്കിയൊന്നും വലിയ ഇഷ്ടമില്ലെങ്കിലും, രണ്ടെണ്ണം വാങ്ങിയാൽ രണ്ടും ടേസ്റ്റ് നോക്കാലോ? അമ്മയ്ക്കും അതറിയാം.അച്ഛനാണേലോ.. എന്താ വേണ്ടതെന്നൊരു ചോദ്യമുണ്ടാകും ആദ്യം. വെറുതെയാണ് . ഞങ്ങൾ ആലോചിച്ചു വരുമ്പോഴേക്കും എല്ലാർക്കും ഒരേ ബിരിയാണി പറഞ്ഞു കഴിഞ്ഞിട്ടുണ്ടാവും.

ഞാനും അമ്മയും അങ്ങട്ടും ഇങ്ങട്ടും വാരി കഴിച്ചു. വെള്ളം കുടിക്കാത്തതിനും, പുറത്തേക്ക് ഒരു വറ്റ് വീഴ്ത്തിയാലും ചീത്തയാണ്. അതിന്നും കിട്ടി.പറയുമ്പോ ആരേലും അടുത്തുണ്ടോ ഇല്ലയോ എന്നൊന്നും നോക്കില്ല,അങ്ങു പറയേം ചെയ്യും..

വാഷ് ഏരിയയിലെ നീണ്ട കണ്ണാടി കണ്ടപ്പോ അമ്മോക്കൊരു ആഗ്രഹം. ഫോട്ടോ എടുക്കാൻ.അതൊരിക്കലും പറയാത്തയാളാണ്.എന്തായാലും ഫോണെടുത്തു കണ്ണാടിയിലേക്ക് ഫോക്കസ് ചെയ്തപ്പോ.. അമ്മയെന്‍റെ തോളിലേക്ക് തലവെച്ചു, ഇടത്തേ ഇടുപ്പിലൂടെ കൈ ചുറ്റി നിന്നു.

മുന്നിൽ കണ്ണാടിയിൽ ആ രൂപം കണ്ടോന്നു ഞാൻ ഞെട്ടി..എന്താണ് ആ മുഖത്ത്, നാണമോ?, അമ്മയെ ഇതേപോലെ ഞാൻ കണ്ടിട്ടില്ല. ഒരിക്കലും.എന്തൊരു ഭംഗിയാണാ നീട്ടുന്ന കണ്ണുകൾക്ക്, ആ ചിരിക്ക്, തൂങ്ങി കണ്ണിലേക്കു കുത്തുന്ന മുടിക്ക് പോലും ഒരുപാട് ചന്തം.

നിലാവുറങ്ങാത്ത ചില രാത്രികളിൽ കണ്ടിട്ടുണ്ട് ആ കണ്ണുത്തിളങ്ങുന്നത്. കുറേ മുന്നെരു രാത്രി, ക്യാമ്പ് കഴിഞ്ഞു വന്നയമ്മയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൂട്ടി തിരിച്ചു വരുമ്പോ കണ്ടിട്ടുണ്ടാ നാണം.കാറിന്‍റെ സൈഡ് സീറ്റിൽ കിടന്നുറങ്ങി, ചുവന്ന മാനവും, ഉറങ്ങാത്ത കടലും കണ്ട് കണ്ണുതുറക്കുമ്പോ കിട്ടിയിട്ടുണ്ട് ആ നോട്ടത്തിന്‍റെ വശ്യത.ഇപ്പോഴോ? ഈ നിമിഷംകൂടെ. ഇനി കിട്ടുമോ ഇതുപോലൊന്ന്?.കിട്ടില്ല അതുറപ്പ്.പുറത്ത് മുരളുന്ന ഇടിയുടെ ഒച്ച കേട്ടതും രണ്ടു മൂന്നു ഫോട്ടോയെടുത്തു.

പുറത്തെ അവസ്ഥ വളരെ മോശമായി. മിന്നലും, ഇടിയും, റോട്ടിൽ അത്യാവശ്യം വെള്ളവും, ബൈക്കെങ്ങനെയോ പോവുന്നുണ്ട്. കാറെടുക്കാൻ വയ്യ. ശ്രീയങ്കിളിന്‍റെ വണ്ടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *