മിഴി 8 [രാമന്‍]

Posted by

ആശ്വാസമായപ്പോ ഗ്ലാസിന്‍റെ മുന്നിൽ നിന്ന്, മഴ പെയ്യുന്നത് നോക്കി ഞാൻ കുറേ ഇരുന്നു. താഴെ വരുന്ന വണ്ടികളും, നനഞ്ഞു ഓടുന്ന ആളുകളെയും,നീട്ടിയടിക്കുന്ന മിന്നലും കാണാനെന്ത് ഭംഗിയാണ്.പുറത്തെ ഒച്ചയൊന്നും ഉള്ളിലേക്ക് കേൾക്കുന്നില്ല.റൂമിൽ ആളുകൾ നടക്കുന്ന ശബ്‌ദമുണ്ട്, നീണ്ട വഴികളുടെ അറ്റത്തുള്ള ഡോർ തുറന്നടയുന്നുണ്ട്, സൈഡിലെ ലിഫ്റ്റ് തുറക്കുമ്പോ ഇടക്കിടക്ക് അത് ഒച്ചയുണ്ടാക്കുന്നുണ്ട്.

“മോനൂ ” പിറകിലൂടെ വന്നു കഴുത്തിൽ കൈ ചുറ്റി അമ്മ വിളിച്ചു.

“പറയു ഡോക്ടറെ…” ഞാൻ ഫ്രീ ആയിരുന്നു. അമ്മയോട് ഇങ്ങനെ സംസാരിക്കാൻ ഇനിക്ക് നല്ല ഇഷ്ടവുമാണ്.

“ചോറ് കഴിച്ചോ…?” ഈണമുള്ള ചോദ്യം.

“ഇല്ലല്ലോ….” ഞാനും അതേപോലെ പറഞ്ഞു. ഉച്ചയായി വിശക്കുന്നുണ്ട്.

“ഇല്ലേ…?”അതിശയമാ സൗണ്ടിൽ.

” ഇല്ലാന്ന് ”

“അച്ചോടാ എന്‍റെ കുട്ടിക്ക് ഞാൻ വാങ്ങി തരാലോ ചോറ്.. ” മുന്നിലൂടെ കടന്നു പോയ രണ്ടു നേഴ്സ് കുട്ടികൾ ഞങ്ങളെ തുറിച്ചു നോക്കി. അത്‌ കണ്ട് കൂടെയാണെന്ന് തോന്നുന്നു, അമ്മ കവിളിൽ ഉമ്മവെച്ചുകൊണ്ടാണ് പറയുന്നത്.മനുഷ്യനെ നാണം കെടുത്തോ ഈയമ്മ.

“എന്‍റമ്മേ നാണം കെടുത്തോ..?” ഞാൻ ചോദിച്ചു പോയി..

“പോടാ എന്‍റെ ചെക്കനെപ്പിടിക്കാൻ അവളുമാർ സമ്മതിക്കണല്ലോ, നീ വന്നേ നമുക്ക് പുറത്തേക്ക് പോവാം,…” ബാക്കിൽ നിന്നമ്മ എന്‍റെ പുറത്തേക്ക് ചാഞ്ഞു കൊണ്ട്, മെല്ലെ ആടുന്നുണ്ട്. അങ്ങനെയാണ് ഈ ഈണത്തോടെയുള്ള ചോദ്യം.

“പോയീട്ട്.?.” ഞാൻ തിരിച്ചു ചോദിച്ചു.

“ചോറ് കഴിക്കാം. ”

“ആഹാ…”

“ഐസ്ക്രീം കഴിക്കാം .”

“പിന്നേ…? ”

“പിന്നൊന്നും ല്ലാ…” ബാക്കിൽ നിന്നമ്മ മുന്നിലെത്തി. ഇരിക്കുന്ന എനിക്ക് നേരെ ആ കൈന്നീട്ടി പറഞ്ഞു . എന്നേ എഴുന്നേൽപ്പിക്കാൻ നോക്കാണ്. ഇന്ന് നല്ല സ്നേഹമാണല്ലോ?.വാക്കിലും പ്രവർത്തിയിലും എല്ലാമതുണ്ട്.നല്ലൊരു നീല സാരിയാണ് അമ്മ ഉടുത്തത്.വൃത്തിയായി ഇട്ടിട്ടുണ്ട് കാണാൻ തന്നെയൊരു ചന്തം. കണ്ണിൽ ഇല്ലാത്ത കള്ളത്തരമൊന്നുമില്ല, വട്ട് പിടിപ്പിക്കും മനുഷ്യനെ.അങ്ങട്ട് നോക്കി നിൽക്കാൻ വലിയ പണിയാ, കാന്തം പോലെ ഒരു ആകർഷണം. അത്‌ പിടിച്ചു അങ്ങട്ട് വിഴുങ്ങും

“ചിരിക്കാതെ വാടാ മോനൂ…” നോക്കുന്നതത് കണ്ടുപിടിച്ചു, അതിലൊരു നാണവുമുണ്ട്,സൗന്ദര്യം ബോധമില്ലാത്ത തള്ള!!.

എല്ലാരുമുള്ളത് കൊണ്ട്, അവിടെ നിൽക്കേണ്ട അവസ്ഥയൊന്നു ഇല്ലായിരുന്നു.എല്ലാം കൃത്യം നടന്നോളും.ഞങ്ങൾ അവരോടു പറഞ്ഞു പോന്നു. താഴെയെത്തുന്നവരെ അമ്മ ഹോസ്പിറ്റലിലെ കുറിച്ചുള്ള കഥയായിരുന്നു, തുടക്കസമയത് ഇതിലെ ഓടി നടന്നതും ചീത്ത കേട്ടതും,കഷ്ടപെട്ടതുമെല്ലാം., ഇന്നീ ഹോസ്പിറ്റൽ അമ്മയുടെ പേരിലാണ്.അന്നത്തെ ഒരു വാശിയായിരുന്നു പോലും ഈ സ്വപനം.

Leave a Reply

Your email address will not be published. Required fields are marked *