പുറത്ത് വരാന്തയില്‍ ചെന്നിരുന്നപ്പോ പുറത്ത് മഴ കുറഞ്ഞിട്ടുണ്ട്. സൂര്യൻ മെല്ലെ ഒളിഞ്ഞു നോക്കുന്നുണ്ട്. അങ്ങനെ കുറചു നേരം കൂടെയിരുന്നപ്പോ ചെറിയമ്മ വീണ്ടും വന്നു. ഇത്തവണ മെക്കിട്ടുകേറിയില്ല. അടുത്ത് വന്നിരുന്ന് കൊണ്ടാ മഴയും നോക്കി കുറേ ഇരുന്നു. ച്വെറിയ തണുപ്പുള്ള അരമതിലിന്റെ തിണ്ണല് കാല് രണ്ടും കൈകൊണ്ട് കൂട്ടിപ്പിടിച്ച് നെഞ്ചിലേക്ക് ചേര്‍ത്ത്,മണ്ണില്‍ ഊര്‍ന്നിറങ്ങുന്ന മഴയുടെ താളം നോക്കി നില്ക്കുന്ന പോലെ തോന്നി. ഞാനും ആ രസം പിടിച്ച കാഴ്ചയില്‍ അലിഞ്ഞങ്ങനെ നിന്നു.ഇത്തിരി കഴിഞ്ഞപ്പോ ചെറിയുമ്മയുടെ തണുത്ത കൈകല്‍ പതിയെ എന്റെ വിരളില്‍ തൊട്ടു. വെറുപ്പൊന്നും തോന്നീല്ല അതു ചെറിയമക്കും മനസ്സിലായത് കൊണ്ട് കൈ പിടിച്ചു കുലുക്കികൊണ്ട് കുറേ സോറി പറഞ്ഞു .ഭ്രാന്ത്!! അല്ലാതെ എന്താ.
സമയം വേഗം പോയി. വെറുപ്പിച്ചില്ലെങ്കിലും ഇടക്കിടക്ക് എന്നെ വന്നു നോക്കി പോവുന്നുണ്ട്. കയ്യിൽക്കിട്ടിയ എന്തേലുമൊന്ന് വായിലുണ്ടാവും. എന്നെകൊണ്ട് കഴിപ്പിക്കാൻ നോക്കും. ഞാൻ കഴിക്കില്ല. അപ്പൊ അതിനു ഒരു ദേഷ്യം, ഇല്ലേൽ പാവത്തിനെ പോലെ അഭിനയിക്കൽ. അങ്ങു കഴിച്ചാലോ ഒരു പുഞ്ചിരി. പിന്നെ ഉമ്മ തരാൻ ഒരു ശ്രമം ഇതൊക്കെത്തന്നെ.എന്നാലും എല്ലാരും കൂടെ ഭക്ഷണം കഴിക്കുമ്പോ, ഉഷാന്റിയുടെ വായിൽനിന്ന്, എനിക്ക് നേരെ വരുന്ന കുത്തുന്ന ചോദ്യങ്ങൾക്കും, കളിയാക്കലുകൾക്കും ചെറിയമ്മ അപ്പൊതന്നെ, അതേപോലെ മറുപടി കൊടുത്തു. ആന്റിയുടെ വായ അടഞ്ഞു പോവുന്ന രീതിയിൽ.ഞാൻ പിന്നേ ആന്റിയല്ലേ പോട്ടെ ന്ന് വെക്കുമ്പോ തലയിൽ കേറിയതാ. അവൾക്ക് പിന്നേ എന്ത് ആന്റി?. ഉള്ളതങ്ങു മുഖത്തു നോക്കി പറയും.
അമ്മയിന്ന് നേരത്തേവന്നു. അതോണ്ട് തന്നെ ചെറിയമ്മ വേഗം സൈടായി. പിന്നെയെന്റെ അടുത്തേക്ക് അങ്ങനെയൊന്നും അടുത്തില്ല. വന്നേൽ പിന്നേ അമ്മ കൂടെയുണ്ടായിരുന്നു. കുറേ നേരം അടുത്തിരിക്കും. ചോദിച്ചാലൊന്നും മിണ്ടില്ല.
രാത്രി കിടക്കാൻ വേണ്ടി റൂമിലേക്ക് പോരുമ്പോ ചെറിയമ്മയുടെ റൂമിലേക്ക് ഒന്ന് നോക്കാതിരിക്കാൻ കഴിഞ്ഞില്ല. വാതിലിത്തിരി തുറന്നു കിടക്കുന്നുണ്ട്,ഇടയിലൂടെ ഒഴുകി വരുന്ന വെളിച്ചം നിലത്തു പരന്നു നീണ്ടു എന്റെ കാലിന്റെ എടുത്തുവരെയെത്തും.പോയൊന്നു വെറുപ്പിച്ചാലോന്ന് തോന്നി. ഇന്നവൾ എന്നേ കളിപ്പിച്ചപോലെ ഉമ്മവെക്കാനും, എവിടേലും മെല്ലെ പിടിക്കാനും നോക്കിയാലോ? ഞാൻ മിണ്ടാതെ നിൽക്കുന്നത് അവളെ പേടിച്ചല്ലാന്നറിയിക്കാൻ.