പിന്നേ എനിക്ക് വാശി ഇത് മൊടക്കാൻ.എന്തൊക്കെയോ കാട്ടി കൂട്ടി. അവസാനം എങ്ങനെ ഇരിക്കണ്?നേരെ അവളെ നോക്കിയപ്പോ ഒരു അളിഞ്ഞ ചിരിയുണ്ടാ മുഖത്തു. കൈയ്യെന്‍റെ കൈയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ട്.
“എനിക്ക് ഒരു ഹഗ് തരോ…?” ഞാനിത്തിരി പരുങ്ങി ചോദിച്ചു.കയ്യിലെ കുന്ത്രാണ്ടമൊന്ന് ഊരിയിരുന്നേൽ. ചെന്നൊന്ന് കെട്ടി പിടിക്കാമായിരുന്നു അവളെ. പറ്റില്ലല്ലോ.
“ആഹാ…, എന്താടാ അനുനെ ഡിവോഴ്സ് ചെയ്യാൻ പോവണോ…?” അവളുടെ ചോദ്യേ…? ഡിമാൻഡ്.
“പോടീ തെണ്ടി. നിനക്ക് പറ്റില്ലെങ്കിലത് പറ .!.”
“ഇയ്യോ വേണ്ട….” പറഞ്ഞു കൊണ്ടവളാ കൈ രണ്ടും വിടർത്തി, താഴ്ന്നു കൊണ്ടെന്നെ പ്പൊതിഞ്ഞു.കിടക്കുന്ന ശരീരത്തിലേക്ക് ഒട്ടികൊണ്ട് അവളെന്നെ മുറുക്കി.
“മതിയോടാ…” മുകളിൽ നിന്ന് ഐറയുടെ പതിയെയുള്ള ചോദ്യം. എന്നേ ചുറ്റിവരിഞ്ഞു തന്നെ നില്ക്കാണ് പെണ്ണ്. ബോധം ഒന്ന് കണ്ണിലേക്കു വരുത്തി.ശെരിയെന്ന് മൂളാൻ തുടങ്ങിയപ്പോഴേക്ക്,ഡോർ പെട്ടന്ന് തുറന്നു.ഞെട്ടി!! ആരാണാവോ അത്.വല്ല്യ പ്രശ്നമില്ലാതെയുള്ള ഇവളുടെ സ്ലോ മോഷൻ കഴിഞ്ഞപ്പോഴോ ആരാ വാതിലിലെന്ന് നോക്കാങ്കഴിഞ്ഞത് .
ചുവന്ന മുഖവുമായി ചെറിയമ്മ. ഓ…..കാണട്ടെ തെണ്ടി. ഐറയുടെ കൈയ്യൊന്നൂടെ പിടിച്ചു ഞാനെന്‍റെ മേത്തേക്ക് വലിച്ചു. ചെറിമ്മക്കിത്തിരി സൂക്കേട് കൂടുതലാ.അതൊന്ന് തീരട്ടെ. ഐറ ഒന്ന് പേടിച്ചു. പിന്നെയെന്നെ കണ്ണുരുട്ടിയാ കൈ പിടിച്ചു മാറ്റി. എടീ പ്ലീസ് എന്ന് ഞാൻ മുഖങ്കാട്ടി നോക്കിയെങ്കിലും എവിടെ, അനങ്ങിയില്ല പെണ്ണ്.
പക്ഷെ അവിടെ നിന്ന് കിളിപോയിട്ടൊന്നുല്ല ചെറിയമ്മയുടെ. നേരെ അടുത്തേക്കൊരു വരവ്. കൊല്ലുവോ?. ഐറ മെല്ലെ സൈഡിലേക്ക് നിന്നു. ഡോർ തുറന്നു വന്നയൊരു സിസ്റ്റർ, കയ്യിലെ കുന്ത്രാണ്ടമഴിച്ചു തരുമ്പോഴും, ചെറിയമ്മയുടെ കണ്ണ് മെല്ലെ ഐറയുടെ മേത്തേക്ക് നീങ്ങുന്നുണ്ട്. നന്നായി. ഇവളിത്തിരിയിനി വെള്ളം കുടിക്കട്ടെ. ശെരിക്ക് ഐറയെ അറിയില്ലേ ചെറിയമ്മക്ക് ? ഇല്ലാന്ന് തോന്നുന്നു. അല്ലേൽ ഒരു മൈൻഡ് എങ്കിലും വെക്കണ്ടേ?..
ഞാനാരെയും നോക്കിയില്ല, ബാത്‌റൂമിലേക്ക് ഓടി. കുറേ നേരമായില്ലേ പിടിച്ചു നിക്കുന്നു. മൂത്രമൊഴിച്ചു തിരിച്ചു വന്നപ്പോ ചെറിയമ്മയില്ല.ഐറ ബെഡിൽ കേറി ഇരിക്കുന്നുണ്ട്.
“ചെറിയമ്മ പോയി. ന്നോടൊന്നും മിണ്ടീല്ലട്ടോ… ഇഷ്ടപ്പെട്ടില്ലന്ന് തോന്നണു, നിന്നെ കെട്ടിപ്പിടിച്ചത്..”ഇവിടെയെവിടേലുമുണ്ടോ ന്നുള്ള എന്‍റെ തിരച്ചിലു കണ്ടു ഐറ ചിരിച്ചു.
“ഏയ്യ് അവൾക്കങ്ങനെ ഒക്കെ തോന്നോ…?”
“അയ്യടാ മോനേ നീയെന്തു കണ്ട നാടു വിട്ടു പോയെ? അതിനേക്കാൾ വ്യക്തമായ അനുവേച്ചിയിത് കണ്ടേ ” അവളുടേയാ പറച്ചിലിന് അയ്യോ കഷ്ടയല്ലോ ന്ന് മുഖത്തെ കൊണ്ട് അഭിനയിപ്പിച്ചപ്പോ മുഖം വക്രിച്ചയവളുടെയൊരു നോട്ടം.