മുന്നിലെ അമ്മ നോക്കുന്നുണ്ടവളെ, ആ നോട്ടം കണ്ടിട്ട് എന്റെ തൊട്ടടുത്തവളുണ്ടെന്ന് തോന്നുന്നുണ്ടല്ലോ?.
“അഭീ……” ആ കൈ വന്നെന്റെ തോളിൽ പതിഞ്ഞു. മെല്ലെ സ്നേഹത്തോടെയുള്ള വിളി. അമ്മയുടെ മുഖം കണ്ടു തിരിയാണോ വേണ്ടേ ന്നുള്ള ഒരു സംശയം വന്നു. വിളിച്ചതല്ലേ തിരിഞ്ഞു. മുടിയൊക്കെ പടർത്തിയിട്ടാണ് ആ വരവ്. നല്ല കുളിക്കാത്ത കോലം. ന്നാലും അവളെക്കാണാൻ നല്ല ഭംഗിയുണ്ട് നീണ്ട മൂക്ക് പിടിച്ചൊന്ന് വലിച്ചാലോ? ഗൗരിയേച്ചി ചിരിയോടെ ഞങ്ങളെ നോക്കുന്നുണ്ട്, കാമുകി കാമുകന്മാർ എന്നാവും ചേച്ചിയുടെ വിചാരം .ചെറിയമ്മ എന്നെ നോക്കി ചിരിച്ചു.തോളിൽ വെച്ച കൈമെല്ലെ എന്റെ മുകത്തേക്ക് എത്തിച്ചോന്ന് തഴുകി. ചെറിയ തണുപ്പുള്ള കൈകൾ.
“ക്ഷീണമൊക്കെ മാറിയോ മ്മ്…” വട്ട് പിടിപ്പിക്കാണല്ലോ? എന്ത് ഈണമാണ്, സ്നേഹമാണ് ആ ചോദ്യത്തിന്.വെറുതെ ആരേലും കാണിക്കാൻ വേണ്ടി അഭിനയിക്കുകയാണെന്ന് തോന്നുന്നില്ല .എന്നാലും ഇടക്ക് ആ കണ്ണുനീട്ടി പുറകിലുള്ള അമ്മയെക്കൂടെ നോക്കുന്നുണ്ട്.എന്തിനാണത്?.
അമ്മയിൽ നിന്ന് പറിച്ച കണ്ണ് കൊണ്ട് ചെറിയമ്മ എന്നെ ഒന്നുകൂടെ നോക്കി.ഉണ്ടക്കണ്ണിനുണ്ടായിരുന്ന തിളക്കമൊക്കെ കുറഞ്ഞു, കുറഞ്ഞില്ലാതെയായിട്ടുണ്ട്.വാടി തളർന്ന മുഖത്തെ കവിളിൽ കൈ കൊണ്ടൊന്നു തൊടമെന്നുണ്ടായിരുന്നു. അതിനു മുന്നേ ചിരിച്ചു നീണ്ടുകൊണ്ട് അവളെന്റെ കവിളിലേക്ക് മുഖം ചേർത്തു. ചെറിയ ചൂടുള്ള അവളുടെ ചുണ്ടും, കവിളും, നീണ്ട ആ മൂക്കുമെന്റെ കവിളിൽ നല്ലപോലെയിഴഞ്ഞു.
“ചായ കുടിക്കണം ട്ടോ.. ഞാൻ കുളിച്ചു വരാം..” മുഖം മെടുത്തു കൊണ്ട് അവൾ പറഞ്ഞു. ഒരുനല്ല ചിരി കൂടെ. ആരേയും ശ്രദ്ധിക്കാതെ അവൾ തിരിച്ചു പോയി.അമ്മയുടെ മുഖം വാടിയിരുന്നു. എന്നാലും വല്ല്യ പ്രശ്നമൊന്നുമില്ല എന്നനിലക്ക്, അമ്മ എന്നോടൊരോന്ന് ചോദിച്ചോണ്ടിരുന്നു. ആശാന്റിയും ഉഷാന്റിയും അങ്ങു കേറി വന്നപ്പോ അവിടെ നിക്കേണ്ടി വന്നില്ല .ഓടി. പിന്നെ എല്ലാം സാധാരണ പോലെ.ആർക്കും ചോദ്യമോ, സംശയമോ ഒന്നുംതന്നെയില്ലായിരുന്നു, സാധാരണ പോലെ അങ്കിൾമാരോടും, ഗായത്രിയോട് വരെ ഞാൻ സംസാരിച്ചു.
ചെറിയമ്മ കുളിക്കാൻ പോയി പിന്നെകണ്ടില്ല. എല്ലാരുമിരുന്ന ചായകുടിക്കുമ്പോഴും കണ്ടില്ല.അമ്മയും, അച്ഛനും ഡ്യൂട്ടിക്കും. അങ്കിൾ മാർ പുറത്തേക്കും പോയി.പോവാനിറങ്ങുമ്പോ, അമ്മ എന്നോടെന്തൊക്കെയോ പറയാതെ പറയുന്നുണ്ട്.എന്നോട് പറയാനുള്ള ആ പണ്ടാരം കാര്യത്തിന്റെ ടെൻഷനാണ് തള്ളക്ക്.കൂടെ ചെറിയമ്മക്ക് പനിയുണ്ടെന്ന് തോന്നുന്നു ന്നും പറഞ്ഞു.എന്തൊക്കെ കാട്ടിയാലും അമ്മക്കവളോട് സ്നേഹമൊക്കെയുണ്ട്.