ഗാലറിതുറന്നു. കുറച്ചു തിരഞ്ഞപ്പോ.. ഒരുപാട് ഫോട്ടോകളുണ്ട് എല്ലാം കുറേ കാലം മുന്നേയുള്ളതാണ്.എന്‍റെയും അവളുടെയും ഒരുപാടെണ്ണമുണ്ട്. ഇടക്ക് അവളുടെയൊരു അളിഞ്ഞ ഫോട്ടോകണ്ടു.അണ്ണാച്ചിയെ പോലെ.ഹിഹി കണ്ടു ചിരിവന്നു. ഒരു പണി കൊടുത്താലോന്ന് തോന്നി .വാട്സാപ്പിൽ അവളുടെ, ഏതോ ഒരു ഗ്രൂപ്പ് ,എംബിബിസ് ബാച്ച് അണോ?…തോന്നുന്നു, അതിലങ്ങിട്ടു .ഒരു സുഖം.
പിന്നവിടെ നിന്നില്ല. എപ്പോഴാ ഓടിപ്പിടിച്ചു ഇങ്ങട്ട് കേറിവരുന്നതെന്നൊന്നും പറയാൻ പറ്റില്ല. താഴേക്ക് ചാടി. റൂമിലൊന്നും ആരേയും കണ്ടില്ല. അച്ഛനും അങ്കിൾമാരും, ഗായത്രിയും വരാന്തയിൽ ഇരിക്കുന്നുണ്ട്. എന്തൊക്കെയോ പറയുന്നുണ്ട്. അടുക്കളയിലേക്ക് കേറി.
അമ്മ, ഗൗരിയേച്ചി.രണ്ടും തിരക്കിലാണ് ബാക്കിലൂടെ ചെന്ന് അമ്മ കുടിച്ചുകൊണ്ടിരിക്കുന്ന കട്ടൻചായ എടുത്ത് ഇത്തിരിയിറക്കി. തിരിഞ്ഞൊന്നും നോക്കീല്ലേലും രണ്ടുമെന്നെ കണ്ടിട്ടുണ്ട്. അമ്മയുടെ ചുണ്ടിൽ നല്ലൊയൊരു ചിരി വന്നത് ഞാനൊളിഞ്ഞു നോക്കി കണ്ടു. ഇന്നലെ പറഞ്ഞപോലെ അതിന് പ്രാന്ത് തന്നെയാ.
“ലക്ഷ്മിയമ്മേ.. ഈയഭിക്ക് എന്ത് ദേഷ്യമായിരുന്നെന്നോ… ബാംഗ്ലൂരിൽ വെച്ച് ” ഗൗരിയേച്ചിയുടെ പരിഭവം. പറയുന്നതിനിടയിൽ എന്നെയൊക്കെ ആക്കി നോക്കുകയും ചെയ്തു.
“പിന്നേ അന്നെന്നെകണ്ട് മിണ്ടിയില്ല… അത് ചോദിക്കമ്മേ…?” ഞാനും കൊടുത്തു തിരിച്ചു..
“ആഹാ.”..പറഞ്ഞതിഷ്ടപ്പെട്ടില്ല, അങ്ങനെ അഭിനയിക്കുന്നതാ. രണ്ടു കയ്യും ഊരയിൽ കുത്തി കുറുമ്പോടെ ചേച്ചി നോക്കി.
“പറയണോ ഞാൻ.?” അമ്മയെ നോക്കി ചേച്ചിയുടെ ഭീഷണി. കൂർപ്പിച്ച കണ്ണുവെച്ചുരു നോട്ടം,അമ്മയോടെന്ത് പറയാനാണ്?.
“എന്ത്….” അറിയാതെ ഞാൻ ചോദിച്ചു പോയി.
“ഇവനെന്‍റെ കോളേജിലെ പെൺകുട്ടിക്ക് ഫോണോക്കെ വാങ്ങി കൊടുത്തു. ചെറുതൊന്നുമല്ല ലക്ഷ്മിയമ്മേ.. നല്ല വിലയുണ്ട്..” പെട്ടു.ഇന്നലെയൊന്ന് പറഞ്ഞു ശെരിയാക്കി കൊണ്ടുവന്നതേയുള്ളൂ ഇനിയിതാ അടുത്തത്.
“ആണോടാ…?” അമ്മയുടെ പരുക്കൻ ചോദ്യം. ഈ തള്ളക്ക് കുശുമ്പാണ്.
“ഈ…..” ഗ്ലാസ് വായയിൽ വെച്ചിളിച്ചുകൊണ്ട്.. ഞാനവരെ നോക്കി.രണ്ടുപേരും ചിരിക്കുന്നു.ബാക്കിൽ ഒരു സൗണ്ട്, അമ്മ ചിരി നിർത്തി. ഓഹ് ചെറിയമ്മ തന്നെ.അമ്മയെന്തിനാ ഇങ്ങനെ ചെറിയമ്മയെ കാണുമ്പോ മുഖം മാറ്റുന്നേന്ന മനസ്സിലാവാതെ. എത്ര സ്നേഹത്തോടെ കഴിഞ്ഞതാ.
ചെറിയമ്മ അടുത്തേക്ക് വരുന്നതറിഞ്ഞു. ഇന്നലെത്തെ എന്‍റെയെല്ലാ സ്വഭാവവും എനിക്ക് തന്നെ അത്ര പിടിക്കാത്തത് കൊണ്ട്, അവളെ മുഖത്തേക്ക് നോക്കാനെനിക്കിത്തിരി പ്രയാസമുണ്ട്. അതോണ്ട് തന്നെ നിന്ന് നിൽപ്പേ എനിക്ക് നില്ക്കാൻ പറ്റുന്നുള്ളു.അവളെന്നോട് മിണ്ടലൊന്നുമുണ്ടാവില്ല എന്ന് ഞാന്‍ മനസ്സില്‍ കരുതി..