“വട്ടുണ്ടോ ലക്ഷ്മി?…”
” ചെറുതായി….. ” അമ്മ ഒരുകണ്ണടച്ച് കാട്ടി.. പിന്നേ ഇത്തിരി നേരം മുഖത്തേക്കങ്ങനെ നോക്കി നിന്നു. നിറഞ്ഞ കണ്ണൊക്കയമ്മ തന്നെ തുടച്ചു.
“അഭീ നീയവളെ വേദനിപ്പിക്കല്ലേ ട്ടോ?…” ചെറിയമ്മയുടെ കാര്യം. വല്ല്യ ശ്രദ്ധകൊടുത്തില്ല.
പെട്ടന്നാ ഗായത്രി കേറി വന്നത്.പതുങ്ങി നിന്നവൾ ആദ്യം അമ്മയെ വിളിച്ചു. എന്നേക്കണ്ടതും ഒരാളിഞ്ഞ ചിരിയവൾക്ക്. ചെറിയമ്മയുടെ കൂടെ നിന്ന് ചാരപ്പണി നടത്തിയ തെണ്ടി. പെട്ടന്നവൾ കാര്യം പറഞ്ഞു പോയി.
എന്നെയും അമ്മയെയും താഴെ വിളിക്കുന്നു പോലും. പണ്ടാരമടങ്ങാൻ ഞാൻ തലയിൽ കൈവെച്ചു പോയി.സാരല്ലടാന്ന് അമ്മ. ഗായത്രിയോടിയപ്പോ. ഞങ്ങളൊരുമിച്ചിറങ്ങി.
ലിവിങ് റൂമിൽ എല്ലാവരുമുണ്ടായിരുന്നു.ഗൗരിയേച്ചിയുടെ കൂടെ ചെറിയമ്മയടക്കം.എല്ലാവരും എന്നെക്കണ്ടൊന്ന് നല്ലപോലെ ചിരിച്ചു.പക്ഷെ എന്‍റെ നോട്ടം തറഞ്ഞു നിന്നത് അവളിലാ. ചെറിയമ്മയിൽ.എല്ലാവരും ചിരിക്കുന്നപോലെ അവളും തന്നു. ഒരു നല്ല ചിരി.ഇവിടെയിപ്പോ തോൽക്കുന്നത് ഞാൻ തന്നെയാണോന്ന് തോന്നി. അവളെന്നെ തോൽപ്പിക്കാണല്ലോ. എല്ലാവർക്കും തിരിച്ചു ചിരി കൊടുക്കുന്ന കൂട്ടത്തില്‍ അവളെയും ഒന്ന് നോക്കി അത്രതന്നെ.
ഇരുന്ന് കഴിഞ്ഞപ്പോ, ക്ഷീണത്തെക്കുറിച്ചായിരുന്നു ചോദ്യം, എല്ലാവരും ചോദിക്കുന്നുണ്ട്, ചെറിയമായൊഴികെ.അവളാണേൽ കയ്യിന്‍റെ സൗന്ദര്യവും നോക്കി നിന്നു. ഷാജിയങ്കിളും, ശ്രീയങ്കിളും പിന്നെ കാര്യത്തിലേക്ക് കടന്നു. ഇത്തിരി ഉപദേശം,പലരെയും കഥകൾ, ജീവിതം നശിച്ചതും ഡിവോഴസും, പ്രശ്നങ്ങളും. എല്ലാം കേട്ടിരുന്നു. ഒന്നും മിണ്ടീല്ല, ഇതിനിടയിലേക്ക് എന്ത് പറയാനാണ്.പ്രതീക്ഷിച്ച കുത്തുന്ന, ചോദ്യങ്ങളൊന്നും തന്നെ. അവരുടെ അടുത്തുനിന്നു വന്നില്ല, ചെറിയമ്മയോടും ചോദിച്ചില്ല. ചോദ്യം അമ്മായിടയിരുന്നു ആദ്യം.
“ലക്ഷ്മിക്കെന്താ ഇതിനിക്കുറിച്ച് പറയാനുള്ളേ.??.” അച്ഛന്‍റെ അഭിപ്രായം നേരത്തെ അവരറിഞ്ഞതാണോ? അതോണ്ടാണോ അച്ചനോടവർ ചോദിക്കത്തെ?ഇത്തവണ അമ്മക്ക് വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാന്ന് തോന്നുന്നു പറയാൻ.
“അനുവെന്‍റെ അനിയത്തിയാണ്, അഭിയെന്‍റെ മോനും, അവര്‍ക്കിഷ്ടള്ള പോലെ അവർ ജീവിക്കട്ടെ, ഞാനതിനു എതിരുനിൽക്കുന്നില്ലയിനി.” ഉറച്ച വാക്കുകളായിരുന്നു. ഇത്രക്ക് സപ്പോർട്ടോ?
” ബാക്കിയുള്ളവരോട് അപ്പൊഴെന്ത് പറയും ലക്ഷ്മി… ?” ശ്രീയങ്കിള്‍.
“എന്ത് പറയാണ്. അവരൊന്നും ബോധിപ്പിച്ചിട്ട്, ജീവിക്കാനാണേൽ ആർക്കും അത് നടക്കില്ല. പണ്ട് ഞാനും മക്കളുങ്കൂടെ ഈ വീട്ടീന്ന് ഇറങ്ങിയ സമയം ഈ ആളുകളൊന്നും ഇല്ലായിരുന്നല്ലോ?. ഒറ്റക്ക് തന്നെയായിരുന്നു വിശ്വട്ടനും അത് അറിയാവുന്നതല്ലേ? ” അമ്മ അച്ഛന്‍റെ നേരെ തിരിഞ്ഞു.ചുണ്ടമർത്തി തലകുലുക്കി കൊണ്ട് അച്ഛൻ അതേന്നു പറഞ്ഞു.