“അനൂ…” അമ്മ കുറച്ചു കട്ടിയിൽ വിളിച്ചു. ചെറിയമ്മ തലതാഴ്ത്തി ,ഇത്തിരി നേരം നിന്നു. ആ കണ്ണിൽ നിന്ന് കണ്ണുനീരുറ്റി നിലത്തുവീണു. പിന്നെയൊരു നോട്ടമായിരുന്നു. ആ മുഖത്തേക്ക് നോക്കാൻ പറ്റാതെയായിപോയി.
“ഞാനെന്ത് തെറ്റാ നിങ്ങളോട് ചെയ്ത്…” ചെറിയമ്മ പൊട്ടി കരയാണ്.” കാലുപിടിച്ചു പറഞ്ഞില്ലേ…? ഇഷ്ടപെട്ട് പോയെന്ന് പറഞ്ഞില്ലേ.. ഈ നിശ്ചയം വേണ്ടന്നും പറഞ്ഞില്ലേ.കുട്ടേട്ടനോട് പറഞ്ഞില്ലേ? ” അവൾ അച്ഛനു നേരെ നോക്കി. എനിക്കത്ഭുതമായിരുന്നു അച്ഛനും കൂട്ടുനിന്നോ ഈ നിശ്ചയം നടത്താൻ?.
“മറക്കാൻ പറഞ്ഞില്ലേ..? ഇവനെയിവിടുന്ന് പറഞ്ഞു വിട്ടില്ലേ.സമ്മതിച്ചില്ലേൽ ചാവൂന്ന് വരെ പറഞ്ഞില്ലേ. ചെറിയ ഇഷ്ടല്ല. കുറേ കാലമായതാ, ഇഷ്ടപ്പെട്ട് പോയെന്ന് എത്ര പറഞ്ഞു.. കേട്ടോ? ആരേലും കേട്ടോ. എന്നെയൊറ്റക്കാക്കിയില്ലേ.. എനിക്കാരാലെ ഉള്ളത്…..” ചെറിയമ്മ മെല്ലെ ചുമരിൽ ചാരി നിലത്തേക്കിരുന്നു.സഹിക്കുന്നില്ല അങ്ങനെ കരയുന്നത് കാണാൻ. എന്തൊക്കെയാണിവിടെ നടന്നത്.പ്രതീക്ഷിക്കാതെ അച്ഛന്‍റെപേരും കൂടെ ഇതിലുവാന്നോ.
“അനൂ.. മോളെ ഞാൻ ” അമ്മക്ക് സഹിക്കാൻ കഴിഞ്ഞില്ല.മെല്ലെ ചെറിയമ്മയുടെ അടുത്തേക്ക് നടന്നു കൊണ്ട് വിളിച്ചു.
“മിണ്ടരുത് നിങ്ങളൊരു അമ്മതന്നെയാണോ ?” പെട്ടന്നാ ചെറിയമ്മയെഴുന്നേറ്റത്.. അമ്മയുടെ നേരെ കൈ ചൂണ്ടികൊണ്ട് അവൾ ഒച്ചയിട്ടു.എന്നിട്ടും അമ്മോക്കൊരു മാറ്റവുമില്ല ഒന്നും മിണ്ടുന്നില്ല.അത് കേട്ടപ്പോ ഇപ്പൊ അവളോടുണ്ടായിയുന്നു ആ സഹതാപം ഒന്ന് കുറഞ്ഞു.
“കുട്ടേട്ടനോടും കൂടയാ.അവന്‍റെ അച്ഛനും, അമ്മയും തന്നെയാണോ. അല്ലേല്ലെങ്ങു പറഞ്ഞുകൂടേ. ആ പാവത്തിനെ ഇങ്ങനെ പറ്റിക്കണോ??…..” എന്നേചൂണ്ടിയാ കൈ വന്നു നിന്നു. പെട്ടന്ന് ദേഷ്യം കേറി. ഇന്നലെ മുതൽ കേൾക്കാൻ തുടങ്ങിയതാ. ഇവരുടെ മുന്നിൽവെച്ചു പോലും അവളതു ചോദിക്കുന്നു. കരഞ്ഞു കൊണ്ട് ചെറിയമ്മ നിർത്തി.. പൂട്ടിയ വാതിൽ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങി നടന്നു. ആരേയും നോക്കിയില്ല, ആ പറഞ്ഞതായിരുന്നു മനസ്സിൽ കുറേ ആയി ക്ഷെമിക്കുന്നു.
“ഡീ…. ” ഞാനൊച്ചയിട്ടു, നിൽക്കില്ലെന്നറിയാം.
“അഭീ…” അവളെ പിന്നിൽ പോവാൻ തുടങ്ങിയപ്പോ അച്ചന്‍റെ വിളി, രണ്ടു മൂന്നെണ്ണം കൂടെ കേട്ടു. നിന്നില്ല.ശ്രദ്ധിച്ചില്ല.
“മോനൂ ഡാ…” ഇടക്ക് അമ്മകൂടെ.
റൂമിൽ നിന്ന് താഴേക്കവൾ പോവില്ലന്നറിയാമായിരുന്നു. അളുടെ റൂമിലേക്ക് നടന്നു. ഉള്ളിൽ കേറിയ അവളാ വാതിലടക്കാൻ നോക്കുന്നുണ്ട്.
“ഡീ… ” ഞാനാ വാതിലുന്തി.ഭാവമില്ലാത്ത മുഖം. ഉള്ളിൽ കേറിയ എന്നേ നോക്കി അവള് തിരിഞ്ഞു.കിട്ടിയത് ആ മുടിയാണ്, അവൾക്ക് എന്തും ആവമെന്നാണ് ഭാവം.പിടിച്ചു ഞാനവളെ നിർത്തിച്ചു.