“അനൂന്ന് വിളിക്ക്. അതാ കുറച്ചു കൂടെ ചേര.. ഞാനല്ല അവളാ കള്ളി ” അടുത്തേക്ക് നീങ്ങി വന്നയവളെന്‍റെ എ കവിളിൽ അവളുടെ വിരലമർത്തി കൊണ്ട് പറഞ്ഞു.
“അയ്യോ അത് കള്ളിയല്ല അതിനും വലുതാ ” ആ മുഖത്തുള്ള കള്ളദേഷ്യം ഒന്ന് തണുപ്പിച്ചു കൊണ്ട് ഞാൻ ചിരിച്ചു.അതുപോലെയവളും.സൈഡിലേക്ക് കേറി ഇരുന്നവൾ എന്നേത്തന്നെ നോക്കിയിരുന്നു. മുറിഞ്ഞ കൈയ്യിലേക്ക് രണ്ടുമൂന്നു വട്ടം തറപ്പിച്ചു നോക്കി.പിന്നേ കണ്ണിലേക്കു നോക്കി മെല്ലെ ചിരിക്കും.
ഞാൻ മെല്ലെയൊന്ന് കണ്ണടച്ചു. സിനിമയിൽ കാണുന്നപോലെ ചെറിയൊരു ഫ്ലാഷ്ബാക്ക് തലയിലൂടെ മിന്നിച്ചു. ഇവിടേക്ക് വരുന്നതിനു മുന്നേയുള്ള, എന്നാൽ ഹീറിന്റെ അടുത്ത് നിന്ന് വന്നതിനുശേഷം, ഗായത്രീടൊപ്പരം ഇരിക്കുമ്പോ വന്ന ഫോൺകാൾ. അത് ഐറയായിരുന്നു. ദേഷ്യം വന്നിരുന്നു ആദ്യം. പിന്നെന്തോ. അങ്ങു എടുത്തു. ചീത്തയായിരുന്നു.എന്തൊക്കെയോ പറഞ്ഞു.
“ചെറിയമ്മ, ഞാൻ ” എന്നൊക്കെയാണ് ഞാൻ കേട്ടത്. അതായിരുന്നു കൂടുതലും അവൾ പറഞ്ഞത്.കാര്യം അന്ന് ചെറിയമ്മ വിളിച്ചതിനെ പറ്റി പറയാൻ തന്നെ ,ഞാനന്ന് സമയമില്ലെന്ന് പറഞ്ഞതണു പോലും പ്രശ്നം.പിന്നേയവളെ പണിയാ ഞാനോസ്പിറ്റലിലുണ്ടെന്ന് വീട്ടിൽ വിളിച്ചു പറഞ്ഞതെന്ന്,ചീത്തയുടെ ഇടയിൽ കേട്ടു.ചെറിയമ്മയുമായി അവൾ സംസാരിച്ചിരുന്നുന്ന് അവൾ തന്നെ പറഞ്ഞു.
എല്ലാം കൂടെ കേട്ട് പ്രാന്തിളകിയപ്പോ,ഞാനുമ്പറഞ്ഞു തിരിച്ചു.ചെറിയമ്മയോടുള്ള ദേഷ്യം തന്നെ.അവളെങ്ങനെ സുഖിക്കേണ്ടന്നും പറഞ്ഞു .ഒറ്റ ചോദ്യം അവളുടെ “എനിക്ക് അവളെ ശെരിക്കും ഇഷ്ടാണ്ടോന്ന് ” വാക്ക് കുടുങ്ങി പോയി. എത്രയൊക്കെ പ്പറഞ്ഞാലും, എത്ര ദേഷ്യണ്ടേലും, അവളെന്‍റെയല്ലേന്നുള്ള തോന്നലിപ്പോഴുമുണ്ട്. അല്ലേലെന്തിനാ അവളുടെ നിശ്ചയന്ന് കേട്ടപ്പോ ഞാങ്കരഞ്ഞത്?.. ഇല്ലാതെയായത്?.
“ണ്ടല്ലേ…” ഒന്നും മിണ്ടാഞ്ഞിട്ട് ഐറയുടെ ചോദ്യം. “ന്നട്ടാണോടാ അവളെ വേശ്യന്ന് വിളിച്ചേ? അവളുടെ ഭാഗം പോലും കേൾക്കാതെ പോന്നില്ലേ, ഇത്ര ഇഷ്ടാണ്ടായിട്ടാണോ അഭി നീയ്യവളെ വിശ്വസിക്കാഞ്ഞെ?” ഇതൊക്കെയായിരുന്നു ചോദ്യം. തളർന്നു. അത് ചെറിയമ്മ ചോദിച്ചാലുള്ളയവസ്ഥ.പിന്നെയെല്ലാം അവളു പറയുന്നത് കേട്ടിരുന്നു.
ഒടുക്കമിവിടെ വരെ. അവൾ പറഞ്ഞപോലെ അഭിനയിച്ചു. ചെറിയമ്മയുടെ വായിലുള്ളത് വരെ കേട്ടു.ഈ തെണ്ടിയുടെ പണി. എത്ര വട്ടം കൈ തരിച്ചതാ,ഒന്ന് പൊട്ടിക്കാൻ.അപ്പൊത്തോന്നും, ഇവൾ പറഞ്ഞിട്ടാണോ ചെറിയമ്മയിതൊക്കെ പറയണതെന്ന്. ഇതിനിടയിലൂടെ കളിക്കായിരുന്നു ജന്തു.
വീട്ടിലെത്തി ആദ്യം ചെറിയമ്മയെ കണ്ടപ്പോ തന്നെ, അവളുടെയാ ചോദ്യം കേട്ടപ്പോ തന്നെ ദേഷ്യം വന്നു. ഐറ,തെണ്ടി വെറുതെ പറഞ്ഞതാന്ന്തോന്നി. എന്തൊക്കെയാ അവളുപറഞ്ഞത് ചെറിയമ്മക്കെന്നോട് സ്നേഹമൊക്കെയൊണ്ട്. അവളും ഈ നിശ്ചയം മുടക്കാൻ കളിക്കാ ന്നൊക്കെയല്ലേ? എവിടെ ന്നട്ടാണോ എന്നോട് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്നായി ചിന്ത.