ഞാനവിടെ നിന്നു.അവൾ പറഞ്ഞത് കേട്ടതുകൊണ്ടാണോ . മുഖത്ത് വല്ലാത്തൊരു സന്തോഷമുണ്ട്.അടുത്ത് വന്നപ്പോഴെന്‍റെ കൈ പിടിക്കാൻ അവളൊന്നും നോക്കി. ഞാനത് കാണുകയും ചെയ്തു. പിന്നേ പേടിച്ചിട്ടാണെന്ന് തോന്നുന്നു. പിടിച്ചില്ല. അപ്പൊ പേടിയൊക്കെയുണ്ട് അങ്ങനെ തന്നെ നിക്കട്ടെ. ഞാനുമവളും ഒരുമിച്ചു താഴെക്കിറങ്ങി. ലിവിങ് റൂമിൽ അച്ഛനിരിക്കുന്നത് കണ്ടു.
ഗൗരവമിതുവരെ ആ മുഖത്തുനിന്ന് വിട്ടിട്ടില്ല.ഞങ്ങൾ വന്നത് കണ്ടപ്പോഴൊന്ന് നോക്കി. അത്രതന്നെ. ഉള്ളിൽ നിന്ന് അമ്മകൂടി ഇറങ്ങി വന്നപ്പോ, അച്ഛന്‍റെ മുന്നിലിരിക്കണോ, വേണ്ടേന്നുള്ള അവസ്ഥയായെനിക്ക്.ചെറിയമ്മയും എടക്കണ്ണിട്ട് എന്നെയും, അച്ഛനെയും നോക്കുന്നുണ്ട്. അമ്മക്കെന്നാൽ ഒരു കുലുക്കവുമില്ല..അച്ഛനെ അമ്മ ശ്രദ്ധിക്കുന്നു പോലുമില്ല..
“ഇരിക്കെഭീ….” ഞാനങ്ങനെ തൂറാൻ മുട്ടിയ കളി കളിക്കുന്നത് കണ്ട്, അച്ഛന്‍റെ മുന്നിലിരുന്നുകൊണ്ടമ്മ പറഞ്ഞു. ചെറിയമ്മ മെല്ലെയിരുന്നു.ഞാനൊന്നുകൂടെ അച്ഛനെ നോക്കി ചന്തി താഴ്ത്തി, സോഫയിൽ തൊട്ടു, തൊട്ടില്ലാന്നുള്ള അവസ്ഥയെത്തിയപ്പോ,പുറത്തുണ്ട് രണ്ടു കാർ വന്നു നിർത്തുന്നു. തീരുമാനമായി. പിന്നെ ജഗപൊകാന്ന്, ആശാന്‍റിയും,ഉഷാന്റിയും, ഗൗരിയേച്ചിയും ഇറങ്ങിയപ്പോ,ചന്തി കുത്താതെ ഞാനതേപോലെ തിരിച്ചെഴുന്നേറ്റു നിന്നു. പെട്ടല്ലോ ഈശ്വരാ.
എല്ലാവരുടെയും നോട്ടം പുറത്തുനിന്നു ഉള്ളിലേക്ക് കേറിവരുന്നയവരുടെ മേത്തേക്കങ്ങു തറഞ്ഞപ്പോ. സൈഡിലൂടെ അങ്ങു റൂമിലേക്കോടിയാലോന്ന് കരുതി. മുന്നില് നിന്നിറങ്ങിവന്ന ശ്രീ അങ്കിളിന്‍റെ മോന്തയും, ഷാജിഅങ്കിളിന്‍റെ മോന്തയും ഒരു നോക്ക് കണ്ടപ്പോഴേ, ഇറങ്ങിയോടുന്നതാ നല്ലതെന്ന് മനസ്സിലായി.
മുന്നിലെ അച്ഛന്‍ ഒന്നെഴുനേറ്റു വരുന്നയവരുടെ എടുത്തേക്ക് ഒരു സ്റ്റേപ്പുവെച്ചപ്പോ ഇതാണ് അവസരം എന്നെന്‍റെയുള്ളിലാരോ പറഞ്ഞു. അമ്മ പിന്നെ ഒന്നും പറയില്ലന്നറിയാം. ഞാൻ മെല്ലെത്തിരിഞ്ഞു ശബ്‌ദമുണ്ടാക്കാതെ, ഒരു സ്റ്റെപ് വെച്ചതും കയ്യിലാരോ കേറി പിടിച്ചു. ആരാന്ന് പിന്നെ ആലോചിക്കേണ്ടി വന്നില്ല രക്ഷപെടാൻ സമ്മതിക്കാത്ത ഒരുത്തി തന്നെ, എന്നേ മുന്നിലിട്ടാലവൾക്ക് ഇത്തിരിയെങ്കിലും രക്ഷപെടാലോ.
“ഡീ വിടടീ…” പിടിച്ച കൈയ്യൊന്ന് കുടയാൻ നോക്കിയാ ഞാനത് പറഞ്ഞത്.ഒച്ചയിട്ടില്ല അച്ഛനെങ്ങാനും തിരിഞ്ഞാലോ?.
“അഭീ പ്ലീസ് ഡാ… പോവല്ലേ… “ രണ്ടു കൈകൊണ്ടും പിടിച്ചു വലിക്കുന്ന എന്‍റെ കൈ മുറിക്കികൊണ്ട്, പേടിയോടെ ചെറിയമ്മ പറഞ്ഞു. അപ്പൊ എന്നെയിവരുടെ മിന്നിലിടാനല്ലേ? എന്നപ്പിന്നെ ഇയിവിടെയിരിക്കുന്നതെന്തിനാ. പേടിയാണെൽ ഓടിക്കൂടെ.
തുറന്ന വാതിലേക്ക് ,ഒന്നുകൂടെ നോക്കിയപ്പോ സ്റ്റെപ്പു കേറിയുണ്ടവർ വരുന്നു. ഇനിയും സമയമുണ്ട്. ഇവളീ കൈവിടുമെന്നും തോന്നുന്നില്ല. പ്ലീസ് എന്ന് പറഞ്ഞൊരു ഭാവം മാത്രമാണാ മുഖത്ത്. ഞാനവളെ കൈയ്യൊന്നുകൂടെ പിടിച്ചു. ഇരിക്കുന്നിടത്തു നിന്ന്,ഒന്ന് പൊന്തിപ്പോയ അവളൊന്നു, മുഖം ചുളിച്ചു നോക്കി, വീണ്ടും അതാ അവിടെ തന്നെയിരിക്കാൻ പോണു.