മിഴി 8 [രാമന്‍]

Posted by

“അഭീ.. വൃത്തികേട് കാണിക്കരുത്…” ചീത്ത പറയാണെന്ന ഭാവത്തിടെയാണ് പറച്ചിൽ.പിന്നേ ഞാന അതിലങ്ങു പേടിക്കാണല്ലോ? കൈ നീട്ടി ഒന്നൂടെ പിടിക്കാൻ നോക്കിയപ്പോഴേക്ക് ബെഡിന്റെ സൈഡിലേക്ക് പിടഞ്ഞവള്‍ നീങ്ങി.

ഇപ്പൊ കൈ രണ്ടും കൂട്ടി പിണച്ചാ മാറിൽവെച്ചു എന്നെത്തന്നെ നോക്കിയവൾ കിടന്നു. ഇത്തിരി വിട്ടു കിടന്നല്ലോ. മതി. ഒരു ചവിട്ട് ചവുട്ടി താഴെയിടണോന്ന് കരുതി.പക്ഷെ ആ കണ്ണ് നിറയുന്നുണ്ട്. ഇടക്കിടക്കത്‌ തുടക്കുന്നുണ്ട്. ഇതിനി നിറയാൻ സമ്മതിക്കില്ലെന്ന് ഞാനെത്ര വട്ടമവളോട് പറഞ്ഞതാണ്.എന്നിട്ടും ഞാൻ തന്നെ വീണ്ടും അത്‌ ചെയ്യുന്നുണ്ട്. അവിടെ കിടന്നോട്ടെ, പേടിയായിട്ടല്ലേ?

ഞാനും, അവളും മുഖത്തോട് മുഖം നോക്കിയാണ് കിടന്നത്. ഇടയ്ക്കവൾ വിറക്കുന്നത് കണ്ടു. കൈ രണ്ടും ശരീരത്തോട് ചേർത്ത് ഇത്തിരി ചുരുണ്ടു കിടക്കുന്നതു.പിന്നേ മെല്ലെയാ കണ്ണൊന്നു നീട്ടിയെന്നെ നോക്കും. പണ്ടായിരുന്നേൽ ഞാൻ കെട്ടിപിടിച്ചു കിടക്കില്ലായിരുന്നോ?..

പിന്നെയൊന്നും അവളുമിണ്ടീല്ല. ഇത്തിരി കഴിഞ്ഞപ്പോ എനിക്ക് എതിരെ തിരിഞ്ഞു കിടന്നു കളഞ്ഞു. ആ ശരീരം മെല്ലെയിളകുന്നുണ്ട്. കരയാണ്.ന്തേലും കാണിക്കട്ടെ. ഞാനെത്തിന് നോക്കണം?..ഞാനും തിരിഞ്ഞു കിടന്നു.

ഇത്തിരി കഴിഞ്ഞവൾ വീണ്ടും വന്നെന്നെ കെട്ടിപ്പിടിക്കുമെന്നൊക്കെ വിചാരിച്ചെങ്കിലും ,അവളൊന്നും ചെയ്തില്ല. തിരിഞ്ഞും മറഞ്ഞും കളിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.ഇത്തിരി നേരമങ്ങനെ കിടന്നപ്പോ, എങ്ങനെയോ ഉറങ്ങിപ്പോയി.

ഉറക്കം വിട്ടത് കുറേ കഴിഞ്ഞാ. മഴയൊക്കെ മാറിയിരുന്നു,നിറം മങ്ങിയൊരു ചുവന്നവെളിച്ചം, തുറന്ന വാതിലിലൂടെ അകത്തേക്കടിക്കുന്നുണ്ട്.ഞാനൊന്ന് തിരഞ്ഞു കിടന്നു. ഒരുത്തി കൂടെയുണ്ടായിരുന്നല്ലോ .ഇവിടെയുണ്ടോ അതോ പോയോന്നറിയാൻ. പാവം തോന്നി. അടുത്ത് തന്നെയുണ്ട്.ഉറങ്ങാണ്. മെല്ലെ ശ്വാസം എടുത്തുവിടുന്നത് കാണാം. കരഞ്ഞ ലക്ഷണം എല്ലാമാമുഖത്തുണ്ട്. പുറത്തുനിന്നുള്ള വെളിച്ചം, നല്ലതുപോയേലാ കവിളിൽ തട്ടി നിൽക്കുന്നുണ്ട്.

മെല്ലെയതിനൊരു മാറ്റം വന്നു. ചെറിയമ്മയോന്നിളക്കി, കണ്ണൊന്നു തിരുമ്മി തുറന്നപ്പോഴും ഞാനെന്‍റെ നോട്ടം മാറ്റിയില്ല. ന്തിന് മാറ്റണം. എനിക്ക് സൌകര്യമുള്ളപോലെ കിടക്കും .അവളല്ലേ അടുത്തുവന്നു കിടന്നത്.? എന്നാലെന്നെക്കണ്ടതും അവളൊരു നല്ലചിരിയാണ് തന്നത്.

ആരാ അതില് വീഴാത്തേ. എന്നാ എനിക്കതിൽ വീഴാന്തോന്നിയില്ല.ഞാനെങ്ങാൻ ചിരിച്ചുകൊടുത്താൽ,പിന്നെയവൾക്ക് തോന്നും ഇനിയുമിവന്‍റെ തലയിൽ കേറാമെന്ന്. അങ്ങനെയിപ്പോഴൊരു ചിരി കളയാൻ, ഞാൻ വിചാരിക്കുന്നില്ല. മൈൻഡ് കൊടുത്തില്ല . ചിരി അതോടെ നിന്നു.പിന്നേ ചുറ്റിനും ഒന്ന് നോക്കി മുഖത്തേക്ക് തെറിച്ചയാമുടിയൊന്ന് ഒതുക്കി വീണ്ടുമെന്നെനോക്കി.

Leave a Reply

Your email address will not be published. Required fields are marked *