മിഴി 8 [രാമന്‍]

Posted by

എന്നാലും പേടിച്ചിട്ട് അവളെന്നേവന്നു വീണ്ടുംമ്പിടിച്ചേ എന്നനിലക്ക്, ഞാനവളെയൊന്നു കലിപ്പിച്ചു നോക്കി. ആ മുഖത്തെ ചെറിയ സങ്കടമുണ്ട്..

“ഞാനറിയാതെ….” അവൾ പറഞ്ഞു തുടങ്ങി. ഹാ ന്തേലും പറയട്ടെ.ഞാൻ വേഗം ചാടി, സ്റ്റെപ് മുഴുവൻ കേറി. റൂമിൽ എത്തി വിശ്രമിക്കാനല്ല. നല്ല മിന്നലാണ്. ഇത് കൊണ്ട് മിന്നൽ മുരളി ഒന്നുമാവാൻ കഴിയില്ലെന്നറിയാം. ഇനിയും ചവാൻ വയ്യ. ഒരു വട്ടം ചത്തില്ല,ചവാൻ പോയല്ലോ ?.

സ്റ്റെപ്പിൽ നിന്ന് കേറി റൂമിലേക്ക് തിരിയുമ്പോ പിറകിലേക്കൊന്ന് പാളി നോക്കി.അവൾ മെല്ലെയെന്തോ ആലോചിച്ചു കയറി വരുന്നുണ്ട്. അവളെ റൂമിലേക്ക് പോണോ അതോ എന്‍റെ റൂമിലേക്ക് വരാനാണോന്ന് ആണോ?.ആവ്വും

ഇവിടേക്ക് തന്നെയാവും വര.അങ്ങനത്തെ മിന്നാലല്ലേ. റൂമിൽക്കേറി ഞാനൊന്ന് ശ്വാസം വിട്ടു. സൈഡിലെ ചെറിയയിൽ കേറിയിരുന്നപ്പോഴേക്ക് ചെറിയമ്മ  വാതിൽക്കലെത്തി. മൈൻഡ് കൊടുത്തില്ല. നോക്കുന്നുണ്ട് കക്ഷി. ഒന്നും പറയാഞ്ഞിട്ടാവും, ബെഡിലേക്ക് കേറി കാലു കേറ്റിയൊറ്റയിരുത്തം.. ആഹാ..

“അതേ എങ്ങാട്ടാ മോളുടെയീപ്പോക്ക്?? നിനക്ക് നിന്‍റെ റൂമുണ്ടല്ലോ??? എന്‍റെ റൂമിൽ കേറിയിരിക്കണോ?? പേടിച്ച് തൂറാനാണേൽ അതൊക്കെയവിടെ. ന്‍റെ റൂമിലെങ്ങളും നാറ്റിച്ചാ എടുത്ത് ഞാന്തോട്ടിലെറിയും..” പുറത്തേയീ ഒച്ചയിലൊന്നും പറഞ്ഞിട്ട് അങ്ങട്ട് ദേഷ്യമുള്ളപോലെ തോന്നുന്നില്ല. കൂർപ്പിച്ച ഒരു നോട്ടമുണ്ട് ചെറിയമ്മക്ക്.പിന്നെയാണേല്‍ എന്നെക്കാണിക്കാനാ കാലു രണ്ടും ,ബെഡിലിട്ട് അങ്ങട്ടും, ഇങ്ങട്ടും നീക്കി, നീക്കി ബെഡ് ഷീറ്റ് മൊത്തമവളു ചുളുക്കി..

“ഡീ……. “ഇങ്ങനെ പറഞ്ഞിട്ടും അവൾക്കൊരു കുലുക്കമില്ലെന്നേ.ഞാൻ ഒച്ചയിട്ടു.

“ന്താടാ… നീയെന്താന്ന് വെച്ചാൽ ചെയ്യ്. ഞാനിവിടെയിരിക്കൂ.” ഇത്ര നേരം പാവമായിരുന്ന അവളൊന്നും ഒച്ചയിട്ട് തൊടങ്ങി. കൈ രണ്ടും ബെഡിൽ കുത്തി പ്രതിക്ഞ്ജയെടുക്കുന്ന പോലെ അവളൊന്നും ചിരിച്ചു കാട്ടി.

ഹോ അവളുടൊരു ചിരി.ഇവിടിരുന്നാൽ വട്ടാവുവല്ലോ. താഴെപ്പോയാൽ അച്ഛന്‍റെ വായിലുള്ളതും കേൾക്കേണ്ടി വരും. നിസാര കാര്യമല്ലോ ഞാൻ ചെയ്തത്.അച്ഛന്‍റെയും,അമ്മയുടെയും ചെറിയ ശബ്‌ദം താഴെനിന്ന് കേൾക്കുന്നുണ്ടോ? തോന്നലാവും മഴയാണല്ലോ?

“അഭീ….” തൊടങ്ങി വിളി. അറിയാമായിരുന്നു ഇതിങ്ങനെ തന്നെയാവുന്ന്.നല്ലത് മിണ്ടാതെ നിൽക്കുന്നതാണ്. ഈ ഇടിയൊന്ന് കുറഞ്ഞിരുന്നേൽ, അമ്മയുടെ റൂമിക്കോ അല്ലേലിവളെ റൂമിലേക്കോ ഓടി, വാതിലടച്ചിരിക്കാമായിരുന്നു. ഇത് കുറയണ്ടേ!!!

“ഡാ പൊട്ടാ…….” കനപ്പിച്ച വിളി. നേരത്തെ വിളിച്ചതിന് ചെവികൊടുക്കാത്തതിനാണ്.പൊട്ടൻ ല്ലേ??

“നിന്‍റെയപ്പൂപ്പനാടി പൊട്ടൻ….” ചെയറിൽ നിന്ന് എഴുന്നേറ്റ്, ആ വായിലൊരു തുണി തിരുകി വെക്കണമെന്നുണ്ടായിരുന്നു. കലപില, കലപിലാന്ന് ഓരോന്ന് പറഞ്ഞോണ്ടിരിക്കും തെണ്ടി. അതിന് വേണ്ടി കൈ രണ്ടുമൂന്നി എഴുന്നേറ്റപ്പോഴേക്ക്, തുറന്ന ഡോറിന്‍റെയിടയിലൂടെ, ചെറിയൊരു മിന്നൽ. പണ്ടാരമടങ്ങാൻ അവിടെ തന്നെയിരുന്നു. എണീക്കുമ്പോ ആണെങ്കിലോ മിന്നലുകൊള്ളുന്നത്.മുനിലിരിക്കുന്ന അവളാണെകിൽ, കൂമനെ പോലെ മുഖമാക്കി നോക്കുന്നുണ്ട്. ഞാനെന്താ ഉടുക്കാതെയെങ്ങാനും നിൽക്കാണോ ഇങ്ങനെനോക്കാൻ?..

Leave a Reply

Your email address will not be published. Required fields are marked *