ഇത്തിരി നേരം കൂടെയങ്ങനെ നിന്നു.അമ്മയുടെ ഫോണിൽ, അച്ഛന്റെ കാളെത്തി. കള്ളത്തി അമ്മ, അവരുടെ മുന്നില് കാണിക്കാരിക്കാൻ,റൂമിൽ നിന്ന് ഇറങ്ങി ഏതൊക്കെയോ നീണ്ട വഴിയിലൂടെ, എന്നെ ചേർത്ത് പിടിച്ചു നടന്നു. ഏതൊക്കെയോ ഡോക്ടേര്സും ,സിസ്റ്റർസും എന്നെയും ,അമ്മയെയും മാറി മാറി നോക്കി ചിരിച്ചു കാണിച്ചു പോയി. അമ്മയെ പേടി കാണും ചിലപ്പോ.എതിലൂടെയൊക്കെയോ പോയി ലിഫ്റ്റിലൂടെ താഴെക്കിറങ്ങി. റൂമിലേക്ക് രണ്ടാൾക്കേ പ്രേവേശനമുള്ളു. അതോണ്ടാവും അവരാരും കേറി വരാഞ്ഞത്.നന്നായി.
കാറിൽ അച്ഛനുണ്ടായിരുന്നു.. പതിവിലും ഗൗരവം ആ മുഖത്തുണ്ട്. ഞാൻ പിന്നിൽ കയറിയിരുന്നു. അമ്മ എന്റെ അടുത്തും.ഫോണിലൂടെ അച്ഛൻ, ബാക്കിയുള്ളവരെ വിളിച്ചു വീട്ടിലേക്ക് പോരുന്ന വിവരം പറഞ്ഞു. അവർ അവരുടെ വണ്ടിയെടുത്ത് വന്നോളും. ചെറിയമ്മയോ? പാവം!! അവരുടെ മുന്നില് പെടാതെ നടന്നവൾക്കിപ്പോ, അവരുടെ കൂടെ വരേണ്ടി വരും.അവൾ പെട്ടു!!.ആ അവസ്ഥയാലോചിക്കുമ്പോ ചിരി വരുന്നു.ഇതിനുള്ളിൽ ഇരുന്നെങ്ങനെയാ ഒന്ന് ചിരിക്കാ? അച്ഛന് ടെറർ രൂപത്തിലാണ്. അമ്മയും, അച്ഛനെ പേടിച്ചിരിക്കണോ?. ഞാനാ കണ്ണിലേക്ക് ഏന്തി നോക്കിയപ്പോ,കണ്ണു രണ്ടുമിറുക്കിയമ്മ ചിരിച്ചു. പിന്നേ ആ തോളിലേക്കെന്റെ തല മെല്ലെ വെപ്പിച്ചു. കൈ കൊണ്ട് അമ്മയെ ചുറ്റി ഞാനൊന്നറങ്ങി.
ഒരു മൂളക്കം മാത്രം കേൾക്കാം.ഹോർണിന്റെ ചെറിയ മുഴക്കം ഇടക്കിടക്കുണ്ട്.അമ്മ ചുറ്റിയിരിക്കുന്ന സാരിയുടെ, എവിടെയോയാണ് മുഖം ചെന്നുരയുന്നത്.ചെറിയ ഒരു ചന്ദനത്തിന്റെ മണം ഉള്ളിലേക്ക് ഇറങ്ങുന്നുണ്ട്.എന്റെ ഇടത്തെ ഷോൾഡറിൽ മുറുകിയിരിക്കുന്ന, അമ്മയുടെ കൈയ്യിന്റെ ചൂട് നല്ലതു പോലെയറിയാം. എന്റെ കൈ അമ്മയുടെ ഇടുപ്പിലാണ്. നേർത്ത സാരി എന്റെ കൈയിലും ഉരയുന്നുണ്ട്. കണ്ണു തുറക്കാനിത്തിരി മടി തോന്നി. കുറച്ചായില്ലേ ഇങ്ങനെ അമ്മയെ ചുറ്റി കിടന്നിട്ട്.അതിന്റെ സുഖം ഞാൻ കണ്ണുതുറന്നാൽ പോയാലോ?. ഇപ്പോഴാണേൽ ഞാൻ ഉറങ്ങാന്നല്ലേ കരുതൂ.
വീട്ടിലെത്തിയില്ലന്ന് തോന്നുന്നു. ഹോണിന്റെ പതിഞ്ഞ മുഴക്കം ചുറ്റിനും കേൾക്കുന്നുണ്ട്. ആശ്വസ്ഥതയോടെ അച്ഛന് പിറുപിറുക്കുന്നുണ്ട്.
വണ്ടി മെല്ലെ നീങ്ങും. പിന്നെ നിൽക്കും.പെട്ടന്നാണ് ബ്രേക്ക് പിടിച്ചതെന്ന് തോന്നുന്നു. അമ്മയെ ചാരിയ ഞാൻ, പെട്ടന്നൊന്നു മുന്നിലേക്കാഞ്ഞു പോയി. ഇടക്ക് ചെറുതായൊന്ന് കണ്ണു തുറന്നു നോക്കി. ഇത്തിരി ഇരുട്ടുണ്ട് മഴയാണോ?. ആ കൈകൾ എന്നേ വന്നു വരിഞ്ഞു മുറുകി. തോളിലേക്ക് എന്നെ അടുപ്പിച്ചുവെച്ചു. അമ്മയൊന്നുകൂടെ ഇളകി. എന്റെ നെറ്റിയിലേക്കാ ചൂട് ശ്വാസം അടിക്കുന്നപ്പോലെ. അമ്മയുടെ മുക്കിൽ നിന്നാണോ? അതോ വായിൽ നിന്നോ? കണ്ണിലും മൂക്കിലും നെറ്റിയിലുമെല്ലാം ആ ചൂട് തങ്ങി നിൽക്കുന്നുണ്ട്. മുഖം എന്റെ മുന്നില്, തൊട്ടടുത്ത് വന്നു നിൽക്കുന്ന പോലെ തോന്നുന്നു.