അടുത്ത് അല്ലെ മോളെ നമുക്ക് എപ്പോൾ വേണോ അങ്ങൂട് പോവാല്ലോ … ‘അമ്മ അവളെ സമാധാനിപ്പിക്കുകയാണ്….
രാത്രി എല്ലാരും ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം ഞാൻ റൂമിലേക്കു പോയി ..
ആദ്യരാത്രിയുടെ പേരുംപറഞ്ഞു ഒരു തരത്തിലുള്ള ഒരുക്കങ്ങളും റൂമിൽ പാടില്ല എന്ന് ഞാൻ നേരത്തെ നിർദേശം നൽകിയിരുന്നു.. അതികൊണ്ട് ആരും അതിനു മുതിർന്നില്ല ..
ഞാൻ ബെഡിൽ കയറി ചാരി ഇരുന്ന് whatsapp നോക്കാൻ തുടങ്ങി ..
കുറച്ചു സമയം കഴിഞ്ഞു ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ ആ ഭാഗത്തേക്കു നോക്കി … ദിവ്യയായിരുന്നു അത് കൂടെ അമ്മയും അച്ചും ഉണ്ട് …
ദിവ്യയുടെ കൈയിൽ ഒരു ഗ്ലാസ് പാലും .. അവളെ റൂമിലാക്കിയ ശേഷം അമ്മയും അച്ചും ഡോർ അടച്ചു പോയി ..
ദിവ്യ പേടിച്ചു ഡോറിന്റെ അടുത്തുതന്നെ നിക്കുകയാണ്….
ദിവ്യ…. താൻ എന്താ അവിടെ തന്നെ നിക്കുന്നത് ഇവിടെ വന്നിരിക്ക്…. ഞാൻ അവളെ വിളിച്ചു …
അവൾ എന്തോ കണ്ടു പേടിച്ചത്പോലെ അവിടെ തന്നെ നിക്കുകയാണ് ….
ഒരു മിനിറ്റോളംഅവൾ ഒന്നും സംസാരിക്കാതെ നിന്നു.
എനിക്ക് … പേടിയാ….. അവൾ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു ..
അതുകേട്ടപ്പോൾ എനിക്ക് എന്തൊപോലെയായി …… ഞാൻ പോലും അറിയാതെ അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു ….
ആ ഇഷ്ടം അവൾക്ക് എന്നോട് ഇല്ലായെന്ന് ഞാൻ മനസ്സിലാക്കി…
മൗനം ഭേദിച്ചുകൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി …..
എനിക്ക് നിന്നെ മനസ്സിലാവും ദിവ്യ … ഒരു മുൻപരിചയമില്ലാത്ത ഒരാളോടൊപ്പം ഒരു മുറിയിൽ ചിലവഴിക്കാൻ തനിക്ക് ബോധിമുട്ട് ഉണ്ടാവും … തന്റെ അതേ മനസികാവസ്ഥയിൽ തന്നെയാണ് ഞാനും.
താൻ പേടിക്കണ്ട ഞാൻ തന്നെ കേറി പിടിക്കാൻ ഒന്നും വരില്ല …
, ഒട്ടും പ്രധീക്ഷിക്കാത്ത ഒരാൾ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ ഉണ്ടാവുന്ന പ്രശ്നം തന്നെയാണ് ഇത്.
എന്ന് പരസ്പരം മനസിലാക്കുന്നോ … അന്ന് നമുക്ക് ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു തുടങ്ങാം….
അതുവരെ നമ്മൾ നല്ല സുഹൃത്തുക്കളായിരിക്കും ….