‘അമ്മ അതുംപറഞ്ഞു ദിവ്യയുടേ മുടിയിൽ തലോടാൻ ആരംഭിച്ചു .. അവൾ അതിനനുസരിച്ച അമ്മയോട് പറ്റിച്ചേർന്നു ഇരിക്കുന്നുണ്ട് .. ഞാൻ അവളെ തന്നെ കുറച്ചു സമയം നോക്കി ഇരുന്നു . എത്ര പെട്ടന്നാണ് അവൾ എല്ലാരുമായി അടുത്തത്. ഇവൾ എനിക്ക് വേണ്ടി ജനിച്ചവളാണ് എന്ന് മനസ്സിൽ ആരോ മന്ത്രിക്കുന്നത്പോലെ… ഞാൻ അവളെ തന്നെ നോക്കി ഇരികുന്നത് കണ്ടിട്ടാവണം അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിയുന്നുണ്ട് …..
കാർത്തി….. പെട്ടന്ന് അമ്മ പേര് വിളിച്ചപ്പോൾ ഞാൻ അവളിൽ നിന്ന് നോട്ടം മാറ്റി .
എന്താ അമ്മേ …. ഞാൻ അമ്മയോട് ചോദിച്ചു
ഡാ നിന്റെ കോളേജിൽ മോൾക്ക് പി.ജിക്ക് ഒരു അഡ്മിഷൻ ശെരിയാക്കി കൊടുക്കണം.. ..
ശരിയമ്മേ … ഏതാ സബ്ജക്ട് ? …. ഞാൻ ദിവ്യയെ നോക്കി ചോദിച്ചു ….
MATHEMATICS …… ദിവ്യ പറഞ്ഞു ..
ഞാൻ ഒന്ന് ഞെട്ടി ….
പെട്ടന്ന് അവിടെ ഒരു പൊട്ടിച്ചിരിയാണ് അരങ്ങേറിയത് …. അച്ചു തുടക്കമിട്ടു… അമ്മയും ചിരിക്കുന്നുണ്ട്…
എന്താ നടകുന്നത് എന്ന് മനസിലാവാതെ ദിവ്യ കണ്ണുമിഴിച്ചു നോക്കി ഇരിക്കുകയാണ് …..
പെട്ടന്ന് അച്ഛൻ പുറത്തു നിന്നു കയറി വന്നു ….. എല്ലാവരും ചിരിക്കുന്നത് കണ്ട് എന്താ കാര്യം എന്ന് തിരക്കി ആരും ഒന്നും മിണ്ടിയില്ല….
മോളെ ദിവ്യയെ… നിന്റെ അഡ്മിഷൻ ശരി അയ്യിട് ഉണ്ട് . കാർത്തിയുടെ കോളേജിലാണ് അവന്റെ അതെ ഡിപ്പാർട്മെന്റ്.
അടുത്ത ആഴ്ച്ച ചെന്ന് അഡ്മിഷൻ എടുത്താൽ മതി ഞാൻ എല്ലാം പറഞ്ഞു ശരിയാക്കിയിട്ട് ഉണ്ട് .. അച്ഛൻ പറഞ്ഞു..
ഇതിനാണ് മാമാ നമ്മൾ എല്ലാരും ചിരിച്ചത് . ഭർത്താവ് സാറും ഭാര്യ സ്റ്റുഡന്റും… നല്ല രസമായിരിക്കും …… അച്ചു ചിരി അടക്കാനാവാതെ പറഞ്ഞു.
കാര്യം മനസിലായ ദിവ്യയും ചെറുതായിട്ടു ചിരിക്കുന്നുണ്ട് ..
സമയം ഒരുപാടായി ഞങ്ങൾ ഇറങ്ങുന്നു ശോഭമ്മയാണ് പറഞ്ഞത് … അച്ഛനും അമ്മയും എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി. അവര് പോയതിൽ ദിവ്യക് നല്ല വിഷമം ഉണ്ടായി എന്ന് എനിക്ക് മനസിലായി ..