നിറകണ്ണുകളോടെ അദ്ദേഹം എന്നെ ഓടി വന്ന് കെട്ടിപിടിച്ചു….
മോനെ…. ഈ അച്ഛന് സന്തോഷമായി….എന്റെ കുട്ടിയെ ഞാൻ സുരക്ഷിതമായ കൈകളിലേക്കാണ് നൽകിയത് എന്ന് എനിക്ക് ബോധ്യമായി…. നീ എന്നെ അച്ഛാ എന്ന് വിളിച്ചലോ… ഈ അച്ഛന്റെ മനസ് നിറഞ്ഞു മോനെ ….. അദ്ദേഹം നിറകണ്ണുകളോടെയാണ് അത് പറഞ്ഞത്.
ഒരച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് സ്വന്തം മകളെ സുരക്ഷിതമായ കൈകളിൽ ഏല്പിക്കുകന്നുള്ളത്…. അത് ഞാൻ തിരിച്ചറിഞ്ഞു…
വരൂ അച്ഛാ… വീട്ടിലേക് പോകാം അവിടെ എല്ലാരും തിരക്കുന്നുണ്ടാവും …. ഞാൻ അച്ഛനെ കൂട്ടി വീട്ടിലേക്ക് നടന്നു.
വീട്ടിലേക്ക് കയറിയ ഞാൻ കാണുന്നത് അച്ചുവിന്റെ അടുത്തിരുന്ന് സംസാരിക്കുന്ന ദിവ്യയെ ആണ്.. നമ്മളെ കണ്ടതും അവൾ അവിടെ നിന്ന് എഴുനേറ്റു…
ഒരു നിമിഷം എന്റെ ഹൃദയം നിലച്ചതുപോലെ തോന്നി …. കല്യാണ സാരി മാറ്റി ഇപ്പോൾ ഒരു സെറ്റ് സാരിയാണ് അവൾ ഉടുത്തിരുന്നത് . ഒരു നിമിഷം ഞാൻ അവളെ തന്നെ നോക്കി നിന്നു. അതിസുന്ദരിയാണ് അവൾ. കരച്ചിലൊക്കെ മാറി ഇപ്പോൾ മുഖം തെളിഞ്ഞിട്ടുണ്ട് . എന്റെ നോട്ടം കണ്ടിട്ടാവണം അവൾ മുഖത് നോക്കാതെ തല താഴ്ത്തി നിന്നു .
അമ്മായിയപ്പനും മരുമോനും എവിടെ ആയ്യിരുന്നു ഇത്രയും നേരം???. അച്ചുവിന്റെ വകയായിരുന്നു ആ ചോദ്യം .
നമ്മൾ അച്ഛനും മോനും പല രഹസ്യങ്ങൾ കാണും അതൊക്കെ എല്ലാരോടും പറയാൻ പറ്റില്ല മോളെ….. അച്ഛൻ കുറച്ച ഗൗരവമിട്ട് മറുപടി കൊടുത്തു ..
ഓ .. ഒരു അച്ഛനും മോനും…. അച്ചു കൊഞ്ഞനം കാട്ടി മറുപടി പറഞ്ഞു.
എന്താ അവിടെ ഒരു ചർച്ച നമുക്കും പങ്കെടുക്കാമോ..??.. അമ്മയാണ് ചോദിച്ചത് കൂടെ ശോഭമ്മയുമൊണ്ട്….
പിന്നെന്താ…. അപ്പച്ചി വരണം … അച്ചു അമ്മയെ പിടിച്ചു ദിവ്യയുടെ അടുത്തിരുത്തി …
ആഹ്ഹ എന്താ ഒരു ചേർച്ച അപ്പച്ചിയെയും ദിവ്യയെയും കണ്ടാൽ അമ്മയും മോളും അല്ല എന്ന് പറയില്ല …… അച്ചു ഒരു കള്ളചിരിയോടെ പറഞ്ഞു .
ഇവൾ എന്റെ മകൾ തന്നെയാണ് അച്ചു …. എന്റെ കാർത്തിയുടെ ഭാര്യ പിന്നെ എന്റെ മകൾ അല്ലാതെ പിന്നെ ആരാ …