ശേഖരൻ അങ്കിൾ…. എപ്പോൾ എത്തി.. ഞാൻ ചിരിച്ചുകൊണ്ട് കുശലം ചോദിച്ചു
അങ്കിളോ….. അച്ഛാ എന്ന് വിളിക്കട …. അടുത്ത നിന്നെ അച്ചു ആണ് അത് പറഞ്ഞത് .
അങ്കിൾ എന്നെ നോക്കി ചിരിച്ചു …. . മോൻ ഒന്ന് വന്നേ എനിക്ക് കുറച്ച സംസാരിക്കാൻ ഉണ്ട് … അങ്കിൾ എന്നേയും കൂട്ടി പുറത്തേക്ക് നടന്നു …
എന്താ അങ്കിൾ മുഖത് ഒരു വിഷമം … ഒരുപാട് സമയം മൗനമായി നിന്നെ അംങ്കിളിനോട് ഞാൻ ചോദിച്ചു….
അങ്കിൾ പറഞ്ഞു തുടങ്ങി ……
മോനെ.. നിനക് എന്നെ വർഷങ്ങൾ അയ്യിട് അറിയാല്ലോ . ഞാൻ ഒരു സാധാരണ ഗവണ്മെന്റ് ജീവനകാരനാണ്.
ഒട്ടും പ്രധീക്ഷിക്കാതെയാണ് ദിവ്യയുടെ കല്യാണം ഇന്ന് നടന്നത് … എന്റെ കുട്ടിക് എനിക്ക് ഒന്നും കൊടുക്കാൻ കഴിഞ്ഞില്ല… മോൻ എനിക്ക് ഒരു മാസത്തെ സാവകാശം തരണം .. ഒരു 70 പവൻ സ്വർണം ഞാൻ സ്ത്രീധനം ആയിട്ടു നൽകാം . എന്നെ കൊണ്ട് അത്രേ കൂട്ടിയാൽ കൂടു ……
അങ്കിളിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുന്നുണ്ടായിരുന്നു …
കുറച്ചു സമയം മൗനമായി നിന്നശേഷം ഞാൻ സംസാരിച്ചു തുടങ്ങി ..
അച്ഛാ…. ഞാൻ ഒരു അധ്യാപകനാണ് , ഞാൻ എന്റെ കുട്ടികളോട് പറയുന്ന ഒരു കാര്യം ഉണ്ട് , സ്വന്തം കാലിൽ നിന്നതിന് ശേഷം മാത്രം വിവാഹം കഴിക്കാവൂ എന്ന്. അത് കൊണ്ട് എന്റെ പിള്ളേർ ആരും സ്ത്രീധനം കൊടുത്തോ വാങ്ങിയോ വിവാഹം കഴിക്കില്ല . അത് എനിക്ക് ഒറപ്പാണ് .
അവരുടെ ആ അധ്യപകനോടാണ് ഇപ്പോൾ അച്ഛൻ സ്ത്രീധനം ഓഫർ ചെയ്‌തത് . എനിക്ക് എന്റെ പെണ്ണിനെ നോക്കാൻ ഉള്ള കഴിവുണ്ട് എന്ന ബോധ്യം ഉള്ളത്കൊണ്ട് ആണ് ഞാൻ ദിവ്യയുടെ കഴുത്തിൽ താലി ചാർത്തിയത്ത് … സ്ത്രീധനത്തിനു വേണ്ടി മാത്രം വിവാഹം കഴിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്.. ഞാൻ അത്രകാരനല്ല . അച്ഛന്റെ മോള്ക്ക് ഇവിടെ ഒരു കുറവുംവരാതെ ഞാൻ നോക്കിക്കോളാം. അച്ഛൻ വിഷമിക്കാതെ ഇരിക്കൂ……