ദിവ്യ പ്രണയം [Eros]

Posted by

കുറച്ച സമയം ഞാൻ ഷവറിന്റെ  ചുവട്ടിൽനിന്നശേഷം ഞാൻ പുറത്തിറങ്ങി . ഞാൻ  അലമാരയിൽനിന്ന് ഒരു ഷർട്ടും മുണ്ടും ഉടുത്തു ഞാൻ താഴേക്ക് ചെന്നു.  അവിടെ  വളരെ കുറച്ച് പേരെ  മാത്രമേ എനിക്ക് കാണാൻ സാധിച്ചുള്ളൂ . എന്നെ കണ്ടപ്പോൾ എല്ലാരും ഒന്ന് ചിരിച്ചു .

 

കല്യാണം കഴിഞ്ഞദിവസം ആയിട്ട് ഉച്ചക്ക് കിടന്ന്  ഉറങ്ങിയിട്ടു വന്ന് നിക്കുന്നത് കണ്ടില്ലേ….. അച്ചു ആയ്യിരുന്നു അത് പറഞത്, ഇടുപ്പിൽ കൈകൊടുത് എന്നെ രൂക്ഷമായി നോക്കി നീക്കുകയാണ്  അവൾ .  അർച്ചന  എന്റെ അച്ചു ,എന്റെ ആത്മാർത്ഥ സുഹൃത്തും സഹോദരിയും എല്ലാം  ആണ് അവൾ  . പുള്ളിക്കാരി എന്നെ മനസിലാക്കിയത് പോലെ വേറെ ആരും എന്നെ മനസിലാക്കിയിട്ട് ഇല്ല. അമ്മയുടെ ചേട്ടന്റെ മകളാണ് അച്ചു .

 

എന്താ ഡി കോപ്പേ  വന്ന ഉടനേ ചൊറി ആണോ …. കല്യാണം  കഴിഞ്ഞു പന്തലും പൊളിച്ചൂ…..ഇപ്പോൾ ആണോ മഹതി എഴുന്നള്ളുന്നത്  … നിന്റ ക്ണാപ്പൻ ബാങ്ക് മാനേജർ കെട്ടിയോൻ വന്നിലെ….. ഞാൻ ചോദിച്ചു.

 

ഇല്ലടാ പട്ടി പുള്ളിക്കാരൻ ഭയൻഗ്ര തിരക്കിലാണ്. നീ ഇങ്ങ് വന്നേ കുറച്ച സംസാരിക്കാൻ ഉണ്ട് .. അവൾ അതും പറഞ്ഞു എന്നെകൂട്ടി മുകളിലേക്ക് പോയി….

നമ്മുടെ ഈ സംസാരം കേട്ട് നിന്നവർ  നമ്മളെ നോക്കി ചിരിക്കുന്നുണ്ട് .

ഡാ… നിന്റ പെണ്ണിനെ ഞാൻ കണ്ടു . സുന്ദരിയാണ് ….. മറ്റേ ശവത്തിനേക്കാളും നിനക്കു ചേരുന്നത് ഇവൾതന്നെയാണ് .അച്ചു പറഞ്ഞു .

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു .

 

അവൾ എന്റെ മുഖം അവളുടെ കയ്യിലാക്കി  പറഞ്ഞു .

….  എനിക്ക് നിന്നെ മനസിലാവും  ഒട്ടും പ്രധീക്ഷിക്കാത്ത ഒരാൾ ജീവിതത്തിലേക്ക് വരുമ്പോൾ ഉണ്ടാവുന്ന ഒരു തോന്നൽ മാത്രം ആണ് ഇത്.. പതുകെ പതുകെ എല്ലാം നേരെയാവും .

 

ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു …

എന്റെ മനസ്സ് മനസിലാക്കാൻ പ്രതേക കഴിവാണ് പെണ്ണിന്…

 

ഞാനും അവളും ഒരുമിച്ച് താഴേക്ക് ചെന്നു.. അവിടെ ദിവ്യയുടെ അച്ഛൻ ശേഖരൻ അങ്കിലും  അമ്മ ശോഭന ആന്റിയും    വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *