?
ആ ചോദ്യം എനിക്ക് ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്. എല്ലാരും എന്റെ മറുപടിക്കു വേണ്ടി കാത്ത് നിക്കുക ആണ്. എനിക്ക് ദിവയോട് സംസാരിക്കണം… ഞാൻ മറുപടി പറഞ്ഞു.
അമ്മയുടെ മുഖത് നോക്കിയപ്പോൾ എന്തൊക്കെയോ പ്രതീക്ഷിക്കുന്നത് ഞാൻ കണ്ടു. അച്ഛൻ എന്നെ ഒരു റൂം കാണിച്ചു അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ഞാൻ റൂമിലേക്കു കയറി. അവിടെ ദിവ്യ ഉണ്ടായിരുന്നു. അവൾ ജനലിലൂടെ പുറത്തേക് നോക്കി നിക്കുകയാണ്.അപ്പോൾ ആണ് ഞാൻ ശരിക്കും ശ്രദ്ധിക്കുന്നത്
അവളുടെ വേഷം ഹാഫ് സാരീ ആയിരുന്നു.. തലയിൽ മുല്ലപ്പൂവ്. നിതംബം വരെ നീളത്തിൽ ഉള്ള മുടി. ഞാൻ വരുന്നത് കണ്ടിട്ട് ആവണം അവൾ തിരിഞ്ഞു എനിക്ക് ആഭിമുഖ്യത്തിൽ നിന്നു.
അവളുടെ മുഖം ശെരിക്കും ഞാൻ അപ്പോൾ ആണ് കാണുന്നത്. കരഞ്ഞു കലങ്ങിയ കണ്ണുകൾ, കരി മഷി പടർന്നു കിടക്കുന്നു.
ഞാൻ ആവളെ ഒരു നിമിഷം ഞാൻ നോക്കി നിന്നു. ശരിക്കും ഒരു ദേവിയെ പോലെ എനിക്ക് തോന്നി. അത്രക് സുന്ദരി ആയ്യിരുന്നു അവൾ.
മൗനത്തിന് വിരാമം ഇട്ടുകൊണ്ട് ഞാൻ സംസാരിച്ച തുടങ്ങി. ദിവ്യ…. ഈ വിവാഹത്തിന് താൻ സ്വയം തയ്യാർ ആയത് തന്നെ ആണോ??…..
അവൾ ഒന്ന് മൂളുക മാത്രം ച്യ്തു. ഞാൻ തുടർന്നു… വീട്ടുകാർക്ക് വേണ്ടി ഒരു ത്യാഗം അയ്യിട് ആണെങ്കിൽ എവിടെ വെച്ച നമുക്ക് നിർത്തണം ,നിന്നെ ആരും ഒന്നും പറയില്ല . കഷ്ടപ്പെട്ട് ഇഷ്ടപെടാനുള്ളത് അല്ല ജീവിതം . മാനസി അറിഞ്ഞു ഇഷ്ടപ്പെടാൻ ഉള്ളത് ആണ്
എനിക്ക് ചേട്ടനെ ഇഷ്ടമായി അതുകൊണ്ടാണ് ഞാൻ ഈ വിവാഹത്തിന് സമ്മദിച്ചത് . ഇത് ഞാൻ ആർക്കും വേണ്ടി ചെയുന്ന ത്യാഗം അല്ല , അവൾ തലതാഴ്ത്തി മറുപടി പറഞ്ഞു . ഞാൻ ഒന്ന് മൂളുക മാത്രംചയ്തു റൂമിൽ നിന്നു വെളിയിലേക്ക് പോയ്യി.
പിന്നെ എല്ലാം പെട്ടന്ന് ആയ്യിരുന്നു…. 15മിനിറ്റ് കൊണ്ട് കഴിഞ്ഞു. ഒരിക്കലും പ്രധീക്ഷിക്കാത്ത ഒരാൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു ദിവ്യകും അങ്ങനെ തന്നെ ആയ്യിരിക്കും. കല്യാണം നല്ല രീതിയിൽ തന്നെ സമ്പൂർണം ആയ്യി. വീട്ടുകാരെ പിരിയുന്നതിൽ അവൾക് നല്ല വിഷമം ഉണ്ടായിരുന്നു. എല്ലാരോടും യാത്ര പറഞ്ഞു അവൾ എന്നോട് ഒപ്പം വീട്ടിലെക്ക് യാത്രയായി…