. വീട്ടിലെ അവസാന വാക്ക് ആണ് അമ്മയുടേത് ,രാജാമാതാ ശിവകാമിദേവിയെപോലെ . അതേ ഗാംഭേര്യവും പ്രൗഢിയുമുള്ള ഒരു സ്ത്രീ തന്നയായിരുന്നു ‘അമ്മ . ഞാൻ അമ്മക് മൗനസമ്മദം കൊടുത്തു . എന്നിക് ഉള്ളതിനേക്കാൾ കൂടുതൽ കോൺസെപ്റ്സ് അമ്മക് ആയിരുന്നു . അങ്ങനെ ഒരു കുട്ടിയേ ‘അമ്മ കണ്ടുപിടിച്ചു.
ഇപ്പോൾ ഞാൻ ഈ അവസ്ഥയിൽ ഈ കല്യാണം മുടകങ്ങിയത്തിൽ എനിക്ക് ഒരു ചെറിയ സന്തോഷം ഉണ്ട്. എന്നാലും ഞാൻ വിഷമം നാടിച്ഛ് ഇരുന്നു
പെട്ടന്ന് ഒരാളുടെ ശബ്ദം അവിടെ ഉയരുന്നത് ഞാൻ കണ്ടു. അത് ആ പെണ്ണിന്റ മാമൻ ആയ്യിരുന്നു. അയാൾ എന്റെ അമ്മയോട് ആണ് ദേഷ്യപെടുന്നത്. എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഞാൻ കതിര്മണ്ഡമ്പത്തിൽ നിന്നു ഞാൻ എഴുനെറ്റ് അയാളുടെ അടുത്തേക്ക് നടന്നു.
ഞാൻ അയാളുടെ അടുത്തേക്ക് പോകുന്നത് സ്നേഹിക്കാൻ അല്ല എന്ന് മനസിലായ എന്റെ കൂട്ടുകാർ എന്നെ തടയ്യാൻ ശ്രമിച്ചു…. ഒരിക്കലും നിറഞ്ഞു കണ്ടിട്ടില്ലാത്ത എന്റെ അമ്മയുടെ കണ്ണുകൾ ഇന്ന് നിറഞ്ഞു ഇരിക്കുന്നു. അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടാൽ ഒരു മകനും അത് കണ്ടു നിൽക്കാൻ കഴിയില്ല. ഞാൻ അച്ഛനെ അവിടെ നോക്കി അവിടെ എങ്ങും കാണുന്നില്ല. അയാളുടെ അടുത്ത് എത്തിയപ്പോൾ ആണ് അച്ഛൻ വന്നു എന്നെ തടഞ്ഞത്.
പെൺകുട്ടിയുടെ അച്ഛൻ എന്റെ കൈയിൽ വന്നു പിടിച്ചു. ഞാൻ അയാളുടെ മുഖത്തേക് നോക്കി.
മോനെ…. നിനക്കും നിന്റെ വീട്ടുകാർക്കും നാണക്കേട് ഉണ്ടാക്കിയത് എന്റെ മകൾ ആണ്.എനിക്ക് ഇനി അങ്ങനെ ഒരു മകൾ ഇല്ല.എന്റെ മനസിൽ അവൾ മരിച്ചു കഴിഞ്ഞു. എവിടെ വെച്ച് മോനും മോന്റെ വീട്ടുകാർക്കും ഉണ്ടായ നാണക്കേടിന് ഞാനും നിന്റെ അച്ഛനും ഒരു പരിഹാരം കണ്ടുപിടിച്ചിട് ഉണ്ട്. എത്രയും അദ്ദേഹം ഒറ്റ ശ്വാസത്തിൽ ആണ് പറഞ്ഞു നിർത്തിയത്
ഞാൻ അച്ഛനെ നോക്കി അവിടെ ഒരു ചെറു ചിരി ആണ് കണ്ടത്. പെൺകുട്ടിയുടെ അച്ഛൻ വീണ്ടും തുടർന്നു.. എന്റെ ചേട്ടന്റ മകൾ ദിവ്യയെ വിവാഹം മോൻ തയ്യാർ ആണോ?