ഉണ്ട് ഏട്ടാ .. പക്ഷെ എനിക്ക് ഉറക്കം വരുന്നു.. ബാക്കി നാളെ .. ഗുഡ് നൈറ്റ് ഏട്ടാ …. അവൾ അതുംപറഞ്ഞു പുതച്ചു മൂടി കണ്ണടച്ചു കിടന്നു ….
ഗുഡ് നൈറ്റ് …
അവൾ എത്ര പെട്ടന്നാണ് ഞാനുമായിട്ട് കൂട്ടായത് . അതോ ഞാൻ അവളുമായിട്ടാണോ കൂട്ടായത് … എന്തായാലും അവളെന്നോട് പേടികൂടാതെ സംസാരിച്ചല്ലോ ആശ്വാസം … ഞാൻ മനസിൽ പറഞ്ഞു .
ഞാൻ അവളെ നോക്കി … ഒരു പൂച്ചക്കുട്ടി കണ്ണടച്ചു കിടന്നുറങ്ങുന്നത്പോലെ അവൾ ഉറങ്ങുകയാണ് . ഞാൻ അവളെ തന്നെ നോക്കി കിടന്നു .. മണിക്കൂറുകൾ മാത്രമേ പരിജയം ഉള്ളു ഞാനും അവളും തമ്മിൽ . പക്ഷെ എനിക്ക് അവളുമായി കഴിഞ്ഞ ഏതോ ജന്മത്തിൽ ബന്ധം ഉണ്ടായിരുന്നത്പോലെ പ്രധീതമാവുന്നു.
എന്താ ഏട്ടാ ഉറങ്ങുന്നില്ലേ?….. ഒരു കള്ളാ ചിരിയോടെയാണ് അവൾ എന്നോട് ചോദിച്ചത്
ഞാൻ ഒന്ന് ഞെട്ടി ….. അവൾ ഉറങ്ങി എന്ന് കരുതിയാണ് ഞാൻ അവളെ തന്നെ നോക്കി കിടന്നത് .. അവൾ അത് കണ്ടു എന്ന് മനസിലായി…
അഹ് ഉറങ്ങുന്നു ….
അവൾ ഒന്ന് മൂളുക മാത്രം ചയ്തു
ശെയ്…… … അവൾ എന്ത് കരുതിക്കാണും …..മോശമായിപ്പോയി… ഞാൻ മനസിൽപറഞ്ഞു .. തിരിഞ്ഞു കിടന്നു ….
രാത്രിയിലെ ഏതോയമത്തിൽ ഞാൻ ഉറക്കത്തിലേക്ക് വീണു.
(തുടരും )…..
സ്നേഹത്തോടെ EROS 🖤