ദിവ്യ എന്നെ കണ്ണും മിഴിച്ചു നോക്കിനിക്കുകയാണ്…
എന്താടോ … ഇനിയും തന്റെ പേടിമാറി ഇല്ലേ…
അവൾ ഒന്ന് പുഞ്ചിരിച്ചു ……
ദിവ്യ ബെഡിൽ കിടന്നോളു ഞാൻ ആ സോഫയിൽ കിടന്നോളം ..
ഞാൻ ബെഡിൽ നിന്ന് എഴുനേറ്റു…
ദിവ്യ എന്തോ പറയാൻ വന്നപ്പോൾ ഞാൻ അവളെ തടഞ്ഞു … എന്ത് ഉണ്ടങ്കിലും നാളെ സംസാരിക്കാം . ഗുഡ് നൈറ്റ് ..
ഞാൻ അലമാരയിൽ നിന്ന് ഒരു പിൽലോയും ബ്ലാങ്കറ്റും എടുത്തു ലൈറ്റ് ഓഫ് ചെയ്തു സോഫയിൽ വന്ന് കിടന്നു ..
അതേ…. ദിവ്യ എന്നെ വിളിച്ചു ….
എന്താടോ??…. ഞാൻ ചോദിച്ചു …..
എനിക്ക് ഇരുട്ട് പേടിയാ…. അവൾ പതുകെ പറഞ്ഞു….
എനിക്ക് ആദ്യം കേട്ടപ്പോൾ ചിരിയാണ് വന്നത് …
ഞാൻ സോഫയിൽ നിന്ന് എണീറ്റു ലൈറ്റ് ഓൺ ചെയ്തു …
എന്നെ പേടി ഇരുട്ടിനെ പേടി …. വേറെ എന്തിനെ എങ്കിലും പേടി ഒണ്ടോ തനിക്ക്?? …. ഞാൻ അവളോട് തമാശരൂപേണ ചോദിച്ചു
പുള്ളിക്കാരി ബെഡിൽ ഇരുന്ന് ഇളിച്ചു കാണിക്കുകയാണ് ….
അഹ് ഒന്ന് ചിരിച്ചു കണ്ടല്ലോ ആശ്വാസം . കിടന്ന് ഉറങ്ങാൻ നോക്ക് …
അതുംപറഞ്ഞു ഞാൻ സോഫയിൽ വന്ന് കിടന്നു
അവൾ എന്റെ ഭാഗത്തേക്കു ചരിഞ്ഞു എന്നെ നോക്കി കിടക്കുകയാണ്
അതെ ….. ഏട്ടാ …. ദിവ്യ വീണ്ടും വിളിച്ചു …
മ്മ്… എന്താ ദിവ്യ… ഞാൻ അവളുടെ അഭിമുഖമായി കിടന്നു….
ഏട്ടൻ ആരെ എങ്കിലും പ്രേമിച്ചിട്ട് ഉണ്ടോ?? …. അവൾ എടുത്ത് അടിച്ചപോലെ ചോദിച്ചു.
ഇല്ല എന്താ ?…. ഞാൻ അവളെ ഒന്ന് നോക്കി..
ഒരു കള്ള ചിരിയാണ് പെണ്ണിന്….
വെറുതെ ചോദിച്ചതാ ഏട്ടാ .. പിന്നെ… എന്നെ ദിവ്യാന്ന് വിളിക്കണ്ട ദേവു എന്ന് വിളിച്ചാൽ മതി …
ശരി ദേവു … ഇനി ദേവൂന് വേറെ എന്ത് എങ്കിലും എന്നെ പറ്റി കൂടുതൽ അറിയണം എന്ന് ഉണ്ടോ? .. ഞാൻ അവളോട് ചോദിച്ചു ..